Home Election News പൂതൃക്ക പഞ്ചായത്ത് പിടിക്കാന്‍ ട്വന്റി20; നിര്‍ണായക കണ്‍വെന്‍ഷന്‍ നാളെ

പൂതൃക്ക പഞ്ചായത്ത് പിടിക്കാന്‍ ട്വന്റി20; നിര്‍ണായക കണ്‍വെന്‍ഷന്‍ നാളെ

5139
0

പൂതൃക്ക: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പൂതൃക്ക പഞ്ചായത്തില്‍ രാഷ്ട്രീയ ചലനങ്ങള്‍ ശക്തമാവുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ട്വന്റി 20 പാര്‍ട്ടി പൂതൃക്കയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. നാളെ, സെപ്റ്റംബര്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൂതൃക്കയിലെ ആര്‍ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനോടെയാണ് ട്വന്റി 20 പൂതൃക്കയില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ തയ്യാറെടുക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് ശ്രീ. സാബു എം. ജേക്കബിന്റെ സാന്നിധ്യം കണ്‍വെന്‍ഷന് രാഷ്ട്രീയപരമായ പ്രാധാന്യം നല്‍കുന്നു. കിഴക്കമ്പലത്തിനുപുറമെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ തുടങ്ങിയ മൂന്ന് പഞ്ചായത്തുകളില്‍ക്കൂടി അധികാരം പിടിച്ചെടുത്ത ട്വന്റി 20-യുടെ ഈ നീക്കം പൂതൃക്കയിലെ നിലവിലെ ഭരണസമിതികള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ഈ കണ്‍വെന്‍ഷനില്‍ പൂതൃക്ക പഞ്ചായത്തിലെ ട്വന്റി 20-യുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും വികസന കാഴ്ച്ചപ്പാടുകളും സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ട്വന്റി 20-യുടെ എല്ലാ വാര്‍ഡ് ഭാരവാഹികള്‍, ഏരിയ സെക്രട്ടറിമാര്‍, ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന ഈ യോഗം പഞ്ചായത്തിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. പൂതൃക്കയിലെ കുടിവെള്ളം, റോഡ് വികസനം, ശുചിത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങളായിരിക്കും കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം.

ട്വന്റി 20-യുടെ ഈ കണ്‍വെന്‍ഷന്‍ തത്സമയം ട്വന്റി 20 കിഴക്കമ്പലം ഫേസ്ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നതിനാല്‍, പൂതൃക്കയ്ക്ക് പുറത്തുള്ള പ്രവര്‍ത്തകര്‍ക്കും തത്സമയം കാണുവാൻ അവസരം ലഭിക്കും. സാധാരണ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി, വികസനവും ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് ട്വന്റി 20 മുന്നേറുന്നത്. അതുകൊണ്ട് തന്നെ, പൂതൃക്കയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളെ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here