Home Events & Information വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്ക്…

വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്ക്…

3075
0

കിഴക്കമ്പലം: ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക മൊബൈൽ ക്ലിനിക്ക് ആരംഭിക്കുന്നു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കിഴക്കമ്പലം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഉദ്ഘാടനം നടക്കും. ഈ സൗകര്യം 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുന്നതാണ്. സ്ഥിരം ആരോഗ്യ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കും സംവിധാനമൊരുക്കുകയാണ് പഞ്ചായത്ത്. എല്ലാ വയോജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് നൂതന പദ്ധതികൾ ഇനിയും ആവിഷ്‌ക്കരിക്കാനുള്ള കാര്യങ്ങളും നടന്നുവരുകയാണ്. വാര്‍ദ്ധക്യ കാലത്ത് വലിയ സഹായവും ആശ്വാസവുമാണ് കിഴക്കമ്പലം പഞ്ചായത്ത് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here