വേനല്‍ക്കാലം പല പ്രദേശങ്ങള്‍ക്കും ദുരിത കാലമായിരുന്നു. കിണറുകള്‍ വറ്റി, പൈപ്പുകളില്‍ കുടിവെള്ളം വരാതെ, ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍, കുടിവെള്ളത്തെ വാഗ്ദാനങ്ങളില്‍ ഒതുക്കിയപ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ട്വന്റി 20 ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.
ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി 146 വാട്ടര്‍ ടാങ്കുകള്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചു. 2937 കുടംബങ്ങള്‍ക്കാണ് ഇതുവഴി ട്വന്റി20 ശുദ്ധജല ലഭ്യത ഉറപ്പാക്കിയത്. കുടിവെള്ള പ്രശ്നത്തിന് താല്‍ക്കാലിക ശമനമൊരുക്കുന്നതിന് പകരം വാട്ടര്‍ടാങ്കുകള്‍ വഴി കുടിവെള്ളം വീട്ടിലെത്തുന്ന വിധത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
















