Home Top News ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും

ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും

അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അടച്ചുപൂട്ടിയ ഈ മാര്‍ക്കറ്റ്, നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 20ന് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവില്‍ വന്‍ ആശ്വാസം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. മാര്‍ക്കറ്റ് അടച്ചുപൂട്ടിയതോടെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് സാധാരണക്കാരെ ദുരിതത്തിലാക്കി.

ഈ വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ഒരു വലിയ പ്രതീക്ഷയായിട്ടാണ് ട്വന്റി20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തിരിച്ചെത്തുന്നത്. വിലക്കുറവും ഗുണമേന്മയും ഒരേപോലെ ഉറപ്പുവരുത്തുന്ന ഈ സംരംഭം, സാധാരണ ജനങ്ങളുടെ അടുക്കളകളിലേക്ക് നേരിട്ട് ആശ്വാസം എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here