Home Uncategorized ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഏകദേശം നാല്‍പ്പതോളം സിനിമകളിലും 50ഓളം സീരിയലുകളിലും അഭിനയിച്ച വീണ നായര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. സാമൂഹിക പ്രവര്‍ത്തക, നര്‍ത്തകി എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. കോളേജ് തലത്തില്‍ യുവജന സംഘടനയായ എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഴിമതി രഹിത വികസനത്തിലെ ട്വന്റി20യുടെ കിഴക്കമ്പലം മാതൃകയാണ് തന്നെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിച്ചതെന്ന് വീണ നായര്‍ പ്രതികരിച്ചു. ട്വന്റി20 മാതൃക കേരളം ഓട്ടാകെ വ്യാപിക്കുന്നതില്‍ ട്വന്റി20ക്കും പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനും ഒപ്പം ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ താന്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് അയ്മനം പഞ്ചായത്തില്‍ പരിപ്പ് എന്ന സ്ഥലമാണ് വീണയുടെ നാട്. സ്വന്തം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനും എന്‍.ഡി.എ മുന്നണിക്കും താരം നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here