Home Election News ഇവിടം സ്വര്‍ഗ്ഗമാണ്.

ഇവിടം സ്വര്‍ഗ്ഗമാണ്.

35
0

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസ ന്ധികളെയും മനസ്സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം സ്വീകരിച്ചു. ഒരു ചലച്ചിത്രത്തിന്റെ കഥയ്ക്കും അതിലെ സാങ്കല്‍പികമായ കഥാപാത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിത ത്തിലും ഇത്തരം അപൂര്‍വ്വവും അതിശയകരവുമായ കാഴ്ചകളുണ്ട്. ഇത്തരത്തില്‍ ഒരല്‍പം അതിശയോക്തിയുള്ളതാണ് കിഴക്കമ്പലം എന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ കാഴ്ചകള്‍. എന്തെന്നാല്‍ ഇവിടം സ്വര്‍ഗ്ഗമാണ്.

ബിസിനസിലെ വളര്‍ച്ചയേക്കാള്‍ കിഴക്കമ്പലം എന്ന തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചയായിരുന്നു എം. സി.ജേക്കബ്ബ് സ്വപ്നം കണ്ടിരുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്കായി അദ്ദേഹം ലക്ഷ്യമാക്കിയിരുന്ന ഒട്ടേ റെ സേവന പദ്ധതികളുണ്ടായിരുന്നു. സ്വന്തം നാടിനായി അദ്ദേഹം കണ്ട സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് മക്കളായ സാബു ജേക്കബും ബോബി ജേക്കബും യാഥാര്‍ഥ്യമാക്കുന്നത്. ചെറുപ്പം മുതലേ അച്ഛന്‍ പറ ഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ് വ്യവസായങ്ങള്‍ വളരണം. അതിനോടൊപ്പം തന്നെ നമ്മുടെ ഗ്രാമവും വളരണം. നമ്മുടെ ഗ്രാമം വളര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് വികസനം പൂര്‍ണതയിലെത്തുന്നത്. അദ്ദേഹം അക്കാലത്ത് ഒരുപാടു കാര്യങ്ങള്‍ നാട്ടുകാര്‍ക്കായി ചെയ്തിരുന്നു. ഈ നാട്ടില്‍ അദ്ദേഹത്തില്‍ നിന്ന് സഹായം കിട്ടാതെ ഒരാള്‍ പോലുമുണ്ടായിരുന്നില്ല, സാബു ജേക്കബ് പറയുന്നു.

എങ്ങനെ അദ്ദേഹത്തിന്റെ ആ സ്വപ്നം സാക്ഷാ ത്ക്കരിക്കുക. കിഴക്കമ്പലത്തിന്റെ വളര്‍ച്ചയുടെ ഭാഗ മായി ഒരു സര്‍വെ നടത്തി. ടാര്‍പ്പായുടെ അടിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍, ഭക്ഷണം കിട്ടാതെ
പട്ടിണിയില്‍ ഉള്ള കുടുംബങ്ങള്‍, കുടിവെള്ള പ്രശ്‌നം, വീടില്ലാത്തവര്‍, ശുചിമുറിയില്ലാത്തവര്‍, രോ ഗികള്‍, ജോലി ചെയ്യാനാവാത്തവര്‍ ഇത്തരത്തില്‍ മനസ്സിനെ വേദനിപ്പിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടായിരുന്നു.

പരിഹരിക്കുവാനുള്ള ഈ പ്രതിസന്ധികള്‍ ശ്രമങ്ങളായിരുന്നു പിന്നീട്. വ്യവസായ പ്രമുഖരെയെല്ലാം ഒരുമിച്ച് കൂട്ടി. അവരിലേറെയും സമയവും പണവും നഷ്ടപ്പെടുത്താനുള്ള പരിപാടിയായി മാത്രമാണ് അതിനെ കണ്ടത്. ആരും അധികം സഹകരി ക്കുകയുണ്ടായില്ല. ജനിച്ചുവളര്‍ന്ന നാടിനെ എങ്ങനെ സഹായിക്കാം ഇവിടുത്തെ പട്ടിണി എങ്ങനെ മാറ്റാം പ്രശനങ്ങള്‍ എങ്ങനെ പരിഹരിക്കാം ഈ ചിന്തക ളില്‍ നിന്നും സാബു ജേക്കബും സഹോദരന്‍ ബോബി ജേക്കബും നാടിന്റെ വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചു. അങ്ങനെയാണ് 2013ല്‍ ട്വന്റി20 സംഘടന രൂപീകരിച്ചത്. ഏഴുവര്‍ഷത്തിന കം കിഴക്കമ്പലത്തെ മാതൃകാ പഞ്ചായത്താക്കുകയായിരുന്നു ലക്ഷ്യം.

പേരില്‍ തന്നെ ഒരു വ്യത്യസ്തയുണ്ട്. 2013-ലാണ് ഈ സേവനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഏതാണ്ട് അഞ്ച് മുതല്‍ ഏഴ് വര്‍ഷം കൊണ്ട് മാത്രമേ കിഴക്കമ്പലത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കു വാന്‍ സാധിക്കുകയുള്ളൂ. ലക്ഷ്യങ്ങള്‍ അങ്ങനെയായാണ് സാക്ഷാത്കരിക്കുന്ന സ്വപ്ന വര്‍ഷമായ 2020 എന്നുള്ള പേര്. ഈ പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം ചെയ്തത്. നല്ലൊരു വീട് ഉണ്ടാവണം. വൈദ്യുതി ഉണ്ടാവണം. കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം. അടുത്ത തലമുറയെ നല്ലരീതിയില്‍ വളര്‍ത്തണം വിദ്യാഭ്യാസം, കൃഷി ഇവയെല്ലാം ഇതില്‍ പ്രധാനമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ കാഴ്ചകള്‍ ഒരല്‍പം വിഭിന്നമായിരുന്നു. തരിശായ പാടങ്ങള്‍, കാര്‍ഷികോല്‍പാദനത്തില്‍ കുറവ്, ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ, ഇതൊക്കെയായിരുന്നു കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍. കേരളത്തിലെ ഒരു സാധാരണ കര്‍ഷകന്റെ പ്രശ്നങ്ങളായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. ഇതിനു പരിഹാരമായി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കി നല്‍കി, വിത്തും വളവും നല്‍കി. 850 ഏക്കറോളം വരുന്ന തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കി. പച്ചക്കറി കൃഷിയും തുടങ്ങി. ഈ നാട്ടുകാര്‍ ക്കാവശ്യമായ പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങ ളുടെയും പ്രധാന പങ്കും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. കാര്‍ഷികമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് സംഘടനയ്ക്കുള്ളത്.

റോഡുകള്‍ വീതികൂട്ടി റബറൈസ്ഡ് ടാറിങ് നടത്താന്‍ പദ്ധതി തയ്യാറാക്കി. ‘എന്റെ വീട്’ പദ്ധതിയില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കി. ജൈവപച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കാന്‍ വീടുകളില്‍ ഗ്രോബാഗുകള്‍ നല്‍കി. എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു. മാരകരോഗങ്ങള്‍ പിടിപെട്ട പാവപ്പെട്ടവര്‍ക്ക് സൗജ ന്യ ചികിത്സ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തി നൊപ്പം സൗജന്യമായി പാലും മുട്ടയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്‌കൂള്‍ ബസ്സ്, അങ്കണ്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും, ഗര്‍ഭിണികള്‍ക്ക് പോഷകാ ഹാരം ഇവയെല്ലാം ട്വന്റി20 നല്‍കുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായി കിഴക്കമ്പലം മാറിയിരിക്കുന്നു. ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പരാജയമാകുന്ന കാലഘട്ടത്തില്‍ രാജ്യത്തിനു തന്നെ അഭിമാനകരമായ ഒരു മാതൃകയാണ് കിഴക്കമ്പലം.

LEAVE A REPLY

Please enter your comment!
Please enter your name here