ജനങ്ങളുടെ പ്രതീക്ഷ – രാഷ്ട്രീയത്തിന്റെ പുതുയുഗം

0

കേരളത്തിൽ തുടരുന്ന പരമ്പരാഗത രാഷ്ട്രീയത്തിന് മാറ്റം ആവശ്യമാണ്. ജനക്ഷേമവും വികസനവും മാത്രം ലക്ഷ്യമാക്കി ട്വന്റി20 പാർട്ടി രൂപപ്പെടുത്തിയ ഭരണ മാതൃക ഇന്ന് കേരളത്തിന് ഒരു പ്രതീക്ഷയായി മാറിയിരിക്കുന്നു. അഴിമതിയില്ലാത്ത, സുതാര്യമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിന്റെ ഭാവി.👉 “നിങ്ങളുടെ ഓരോ സംഭാവനയും കേരളത്തിലെ മാറ്റത്തിനുള്ള ശക്തിയാണ്” സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ…താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ /👉 https://donate.twenty20party.comഎന്ന വെബ്‌സൈറ്റിലൂടെയോ ചെയ്യാവുന്നതാണ്. സാബു ജേക്കബ്ട്വന്റി20 പാർട്ടി, പ്രസിഡന്റ്

ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.

0

കുറ്റിച്ചിറ: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു. നിയോജകമണ്ഡല കമ്മിറ്റി പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് കോ-ഓർഡിനേറ്റർ ജിത്തു മാധവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംഘടനാ ശക്തിപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായി നൂറോളം പ്രവർത്തകർക്ക് നിയോജകമണ്ഡല പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. നിയോജകമണ്ഡല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. വർഗീസ്, ആൻ്റണി പുളിക്കൻ, സ്റ്റീഫൻ അച്ചാടൻ.,...

തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്

0

കുന്നത്തുനാട്: പതിറ്റാണ്ടുകളായി തുടരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ കെട്ടുറച്ച ചട്ടക്കൂടുകൾ മടുത്ത ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെയും അഴിമതിരഹിത ഭരണത്തിന്റെയും പുതിയ മാതൃകയുമായി ട്വന്റി20 പാർട്ടി വീണ്ടും ജനവിധി തേടുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് പഞ്ചായത്തിൽ വീണ്ടും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5-ന് ഐക്കരനാട് ഹിൽടോപ്പിൽ വെച്ച് നിർണായക തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പോലും കക്ഷി രാഷ്ട്രീയം കളിച്ച് ഒന്നിനും പരിഹാരം കാണാത്ത പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ...

കൊടകരയിലും വിജയം കൊയ്യാൻ ട്വന്റി20

0

തൃശൂർ: പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന മുന്നണികൾക്ക് ഒരു തുറന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട്, ട്വന്റി20 പാർട്ടിയുടെ കൊടകര പഞ്ചായത്ത് തല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു. കിഴക്കമ്പലത്തിലെ വികസന മാതൃകകൾ മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പാർട്ടിയുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി. കൊടകര പഞ്ചായത്തിലെ ഓരോ വാർഡുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനം, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ ട്വന്റി20 ഒരു നിർണായക ശക്തിയായി മാറുമെന്നതിന്റെ സൂചന നൽകുന്നതാണ്‌. കൊടകരയിലെ കൺവെൻഷനിൽ പങ്കെടുത്തവരുടെ ആവേശം, നിലവിലുള്ള രാഷ്ട്രീയ നേതൃത്വങ്ങളിൽ ജനങ്ങൾക്കുള്ള അസംതൃപ്തിയുടെ...

അക്രമ രാഷ്ട്രീയത്തിനെതിരെ ട്വന്റി 20.

0

പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സാബു എം ജേക്കബ്. പഞ്ചായത്ത്‌ ഇലക്ഷൻ അടുക്കുക ആണല്ലോ , ഇനി സഖാക്കന്മാർക്ക് ഉറക്കമില്ലാത്ത രാത്രികളാകും, പാർട്ടിക്കെതിരെ പറയുന്നവരെ സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ പോലും അമ്പത്തിരണ്ട് വെട്ടുവെട്ടി കൊന്നു കൊലവിളിച്ച രാക്ഷ്ട്രീയ പ്രസ്താനത്തിനോട് എന്ത് പറയാൻ, ഇടതു സഹയാത്രികർ വരെ ഈ സത്യം ഉൾക്കൊണ്ട് തുടങ്ങി, പല പ്രമുഖ സ്ഥാനങ്ങൾ പോലും വേണ്ടെന്നു വച്ഛ് നിരവധി പാർട്ടി പ്രവർത്തകർ ഈ പ്രസ്ഥാനത്തിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ് , ഇത്തരക്കാരെ നിലക്ക് നിർത്താൻ പോലും കൊലപാതക രാക്ഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന...

പൂത്തൃക്ക പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടി ട്വന്റി20 പാര്‍ട്ടി ഭരണം പിടിക്കും: സാബു എം. ജേക്കബ്ബ്

0

പൃത്തൃക്ക: പൂത്തൃക്ക പഞ്ചയത്തിലെ 16 വാര്‍ഡുകളും വിജയിച്ച് ട്വന്റി20 പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പൂത്തൃക്ക പഞ്ചായത്തില്‍ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ടാണ് ട്വന്റി20പാര്‍ട്ടി സ്ഥാനാര്‍ഥി നേടിയത്. കുന്നത്ത്‌നാട് നിയോജകണ്ഡലത്തില്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഏറ്റും കൂടുതല്‍ വോട്ടു നല്‍കിയ പഞ്ചായത്തായിരുന്നു പൂത്തൃക്ക പഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന പഞ്ചായത്ത്...

വായ മൂടിക്കെട്ടി നടത്തിയ മൗന ജാഥക്ക് നേരെ CPIM ന്റെ, കൊലയാളി രാഷ്ട്രീയം

0

തിരുവാണിയൂർ പഞ്ചായത്തിൽ സമാധാന പരമായി മൗന ജാഥ നടത്തിയ ട്വന്റി 20 പ്രവർത്തകരെ മദ്യപിച്ചെത്തിയ CPIM ഗുണ്ടകൾ തല്ലി ചതച്ചു. https://twenty20news.com/wp-content/uploads/2025/09/VID-20250921-WA0025.mp4 ട്വന്റി 20 മറ്റു രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി മാറിയിട്ട് നാളുകൾ ഏറെ ആയി. സമാധാന പരമായി രാഷ്ട്രീയ പ്രവർത്തനം നടത്തി വികസനകളിലൂടെ നാടിന്റെയും നാട്ടുകാരുടെയും മനസ്സിൽ എത്തി ചേർന്ന പ്രവർത്തനങ്ങൾ ആണ് ട്വന്റി യുടെ. ഇതിൽ വിറളിപൂണ്ട CPIM എന്ന രാഷ്ട്രീയ പാർട്ടിയുടെ തീരാത്ത പകപോക്കലാണ് ഇന്നു കണ്ടത്. ട്വന്റി 20 പ്രവർത്തകർക്ക് നേരെ നിരന്തരം ഇത്തരം അക്രമങ്ങൾ ഉണ്ടാകുമ്പോൾ...

പൂതൃക്ക പഞ്ചായത്ത് പിടിക്കാന്‍ ട്വന്റി20; നിര്‍ണായക കണ്‍വെന്‍ഷന്‍ നാളെ

0

പൂതൃക്ക: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പൂതൃക്ക പഞ്ചായത്തില്‍ രാഷ്ട്രീയ ചലനങ്ങള്‍ ശക്തമാവുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ട്വന്റി 20 പാര്‍ട്ടി പൂതൃക്കയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. നാളെ, സെപ്റ്റംബര്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൂതൃക്കയിലെ ആര്‍ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനോടെയാണ് ട്വന്റി 20 പൂതൃക്കയില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ തയ്യാറെടുക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് ശ്രീ. സാബു എം. ജേക്കബിന്റെ സാന്നിധ്യം കണ്‍വെന്‍ഷന് രാഷ്ട്രീയപരമായ പ്രാധാന്യം നല്‍കുന്നു. കിഴക്കമ്പലത്തിനുപുറമെ ഐക്കരനാട്, കുന്നത്തുനാട്,...

ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടികളുമായി കുന്നത്തുനാട് ട്വന്റി 20 ഭരണസമിതി

0

സർക്കാർ ഉദ്യോഗസ്ഥർ സമരം ചെയ്യുവാൻ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് നില നിൽക്കെ 18 നവംബർ 2024ന് കുന്നത്ത്നാട് പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടഞ്ഞ സെക്രട്ടറിക്കും മറ്റ് ഏഴ് ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടിയുമായി ഭരണസമിതി. സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് . സമരം ചെയ്യുക, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്ക രഹിത്യം , പഞ്ചായത്ത് മെമ്പറുടെ അയോഗ്യത ഇലക്ഷൻ കമ്മീഷനിൽ നിന്ന് മറച്ചുവെച്ചത്, അയോഗ്യനായ മെമ്പർക്ക് പൊതുജനാവിൽ നിന്ന് പണം നൽകിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം...