എറണാകുളത്ത് പകുതിയിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും: സാബു ജേക്കബ്
എറണാകുളം ജില്ലയില്‍ പകുതിയിലേറെ സീറ്റുകളില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി20യും എന്‍.ഡി.എയും കൈകോര്‍ത്തപ്പോള്‍ എറണാകുളം ജില്ലയിലെ സാഹചര്യം മാറി. ജില്ലയിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുമെന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലയിലെ ഏതെങ്കിലും സീറ്റ് കിട്ടുമോയെന്ന ആശയക്കുഴപ്പത്തിലാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറും. അങ്ങനെവരുമ്പോള്‍ എറണാകുളം ജില്ലയില്‍ പകുതിയില്‍ അധികം സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു. https://youtu.be/3uZKRqFl2J8
കുന്നത്തുനാട്ടില്‍ ബാബു ദിവാകരന്‍: കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഇതുവരെ എട്ടോളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാബു ദിവാകരന്‍ (കുന്നത്തുനാട്), സണ്ണി തോമസ് (തിരുവമ്പാടി), അഖില്‍ മാരാര്‍ (തൃക്കാക്കര), രവി കുളങ്ങര (തൃക്കരിപ്പൂര്‍), അഡ്വ. ചാര്‍ളി പോള്‍ (ചാലക്കുടി), ജിബി അബ്രഹാം (പിറവം), തോമസ് കെ. സാമുവല്‍ (റാന്നി), ഡോ. വര്‍ഗീസ് ജോര്‍ജ് (കൊടുങ്ങല്ലൂര്‍) എന്നിവരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. https://youtu.be/3uZKRqFl2J8
നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ 'ചക്ക' അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക. കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ് ചക്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് ഭരണകൂടങ്ങളുടെ കിരാത ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് പ്രതീകമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ ചിഹ്നം തന്നെയാണ് ചക്ക. തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം മാങ്ങ ചിഹ്നത്തിലാണ് ട്വന്റി20 തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഭരണ മികവും വികസനവും പറഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷ...
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ അഖില്‍ മാരാര്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സണ്ണി തോമസ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും രവി കുളങ്ങര കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും മത്സരിക്കും. കുന്നത്തുനാട് സീറ്റില്‍ ബാബു ദിവാകരനെ ട്വന്റി20 നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ നിയമസഭാ സീറ്റുകളില്‍...
കൊച്ചിയില്‍ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ
അണികളില്‍ ആവേശ തിരയിളക്കി കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ റോഡ്‌ഷോ. പതിനായിരങ്ങളാണ് കൊച്ചി നഗരവീഥിയില്‍ മോദിജിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. കലൂര്‍ സ്റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിജിയുടെ റോഡ് ഷോ ആരംഭിച്ചത്. തങ്ങളുടെ പ്രിയംകരനായ നേതാവ് കടുത്ത ചൂടും വെയിലും അവഗണിച്ച് നിരത്തിലിറങ്ങിയപ്പോള്‍ 'മോദി മോദി' വിളിയും 'ഭാരത് മാതാ കീ ജയ് വിളികളുമായി ജനസാഹരം ഒപ്പം ഒഴുകിയെത്തി. തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ് ചന്ദ്രശേഖര്‍, ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്...
ആവേശം വാനോളം: എന്‍.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിജി നേരിട്ടെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നതിന് പിന്നാലെ എന്‍.ഡി.എ. ക്യാമ്പ് തിരഞ്ഞെടുപ്പിനായി സജ്ജമായി. മാറാത്തതും മാറും കേരളവും മാറും എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ ശൈലിതന്നെ മാറണമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദിജി ആവശ്യപ്പെട്ടു. കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിജി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനെത്തിയത്. മാറിമാറി ഭരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാല്‍ കേരളത്തിന്റെ വികസനത്തിനായി ഇരുമുന്നണികളും ഒന്നും ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് ഇരുപക്ഷവും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും നരേന്ദ്രമോദിജി കുറ്റപ്പെടുത്തി. കേരളത്തിന് മനോഹരമായ...
LDF – UDF മാറി മാറി ഭരിച്ചു, കേരളത്തെ കട്ട് മുടിച്ചു : സാബു ജേക്കബ്
70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=A-RVle72NEg ഈ 70 വര്‍ഷംകൊണ്ട് ഇരു മുന്നണികളും നമുക്ക് നേടിത്തന്നത് എന്താണ്. സ്‌കൂളുകള്‍ മുതല്‍ കോളേജ് തലംവരെ മയക്കുമരുന്ന് സുലഭമായി അവര്‍ ലഭ്യമാക്കി. കള്ള് ഫാക്ടറികള്‍ തുടങ്ങി. ഓരോ കിലോമീറ്ററിന് ഉള്ളിലും മദ്യ ഷോപ്പുകള്‍ തുടങ്ങി. അഴിമതി...
100 വർഷത്തിൽ അധികം പഴക്കമുള്ള സഭാതർക്കം തീർക്കുവാൻ നരേന്ദ്രമോദിക്കാവും : സാബു ജേക്കബ്
കേരളത്തിലെ 100 വര്‍ഷം പഴക്കമുള്ള സഭാതര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=8PkDpzA6aZQ&feature=youtu.be കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക് അധികമായി നടന്നുവരുന്ന ഈ സഭാ തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. തത്സമയ സംപേക്ഷണം കാണാം.. https://www.youtube.com/watch?v=2b0r-6XvQ6g
മതം നോക്കി വെടിവച്ചുകൊന്നവര്‍ ഓര്‍ത്തില്ല ഇത് പഴയ ഇന്ത്യ അല്ലെന്ന്
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രാദികള്‍ ഇത് പഴയ ഇന്ത്യയല്ല, മോദിജി നയിക്കുന്ന പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=aacDx4SUBG0 നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു കൊന്നപ്പോള്‍ രാത്രികള്‍ക്കുള്ളില്‍തന്നെ തിരിച്ചടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരര്‍ക്ക് നല്‍കിയ മറുപടി, ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യ അല്ല എന്നതായിരുന്നു. അമേരിക്ക താരിഫിലൂടെ ഇന്ത്യയെ ശ്വാസം...
കേരളത്തിന്റെ ഭാവിയുടെ രൂപരേഖ അവതരിപ്പിച്ച് പ്രധാനമന്ത്രി
കേരള ഇനി മുതല്‍ കേരളം ആയാണ് അറിയപ്പെടുക. ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള ശബ്ദമാണ്. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യം മുഴുവന്‍, ലോകം മുഴുവന്‍ ഇനി കേരളം എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ ഐതിഹാസികമായ തീരുമാനമെടുത്തത് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നതിലും ഞാന്‍ അഭിമാനിക്കുന്നതായും ഇത് മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജി പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്സമയ സംപേക്ഷണം കാണാം.. https://www.youtube.com/watch?v=2b0r-6XvQ6g പ്രീയപ്പെട്ടവരേ, 21-ാം നൂറ്റാണ്ടിന്റെ ഈ സമയം എന്നത് കേരളത്തെ...





















