ഭാരതത്തെ ലോകനെറുകയില്‍ എത്തിച്ച മോദിജിക്കൊപ്പം: സാബു ജേക്കബ്

0

കഴിഞ്ഞ 12 വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി പങ്കെടുത്ത എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=ErOXk2r0csw യു.കെയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഇന്ന് 4-ാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ എക്കോണമിയില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒരു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലോക രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ദരിദ്ര രാജ്യത്തുനിന്ന് എത്തിയ ആള്‍ എന്ന രീതിയില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക്...

പ്രധാനമന്ത്രിക്കൊപ്പം സാബു ജേക്കബും വേദി പങ്കിടും

0

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡണ്ട് ശ്രീ സാബു എം ജേക്കബും പ്രധാന മന്ത്രിക്കൊപ്പം വേദി പങ്കിടും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങളായിരിക്കാം കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തിന്റെ പ്രധാന വിഷയം. വര്‍ഷങ്ങളായി വികസന പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കേരളത്തിനായി പുതിയ ദിശകള്‍ തുറക്കുന്ന പ്രഖ്യാപനങ്ങള്‍ എന്‍.ഡി.എ സമ്മേളനത്തില്‍ ഉയര്‍ന്നേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള രാഷ്ട്രീയത്തിന്റെ ഭാവിയും സമ്മേളനത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍

0

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.15ന് നടക്കുന്ന പരിപാടിക്ക് കൊച്ചി കലൂര്‍ സ്‌റ്റേഡിയം വേദിയാകും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം - രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും അമൃത ഭാരത സ്റ്റേഷന്‍ പദ്ധതിക്കു കീഴില്‍ വികസിപ്പിച്ച ഷൊര്‍ണൂര്‍ ജംക്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും....

കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി  വിത്ത് വിതരണ പദ്ധതി.

0

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2025–2026 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനംകിഴക്കമ്പലം കൃഷിഭവനിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പ്രദേശത്തെ കാർഷിക ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നീ പ്രധാന കാർഷിക വിത്ത് ഇനങ്ങളാണ് വിതരണം ചെയ്തത്. പ്രദേശത്തെ ചെറുകിട കർഷകർക്ക് കൃഷിയിലേക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനുമാണ് ഈ പദ്ധതി...

“ജനസാഗരം” കുന്നത്തുനാട് എം.എൽ.എ ഓഫീസിലേക്ക്, എൻ.ഡി.എയുടെ പ്രതിഷേധ മാർച്ച്.

0

കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ജനസാഗരം. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന ഭരണ സമീപനം മാറ്റണമെന്നും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു. പരിപാടിയിൽ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വികസന മന്ദഗതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ തുടരേണ്ടതുണ്ടെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൻ.ഡി.എ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം...

“വികസനമാണ് ലക്ഷ്യം” ട്വന്റി20 പാർട്ടി.

0

"വികസനമാണ് ലക്ഷ്യം" ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ, ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ സംസാരിക്കുന്നു. രിപാടിയിൽ ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ അധ്യക്ഷത വഹിക്കും. മുഖ്യ സന്ദേശം അഡ്വ. ചാർലി പോൾ അവതരിപ്പിക്കും. https://youtu.be/hz_hhZfQb3Q കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുക, പാർട്ടി പ്രവർത്തകരുമായി നേരിട്ട് ആശയവിനിമയം നടത്തുക എന്നിവയാണ് നേതൃസംഗമത്തിന്റെ പ്രധാന ലക്ഷ്യം. ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ അഡ്വക്കേറ്റ് ചാർളി പോൾ സംസാരിക്കുന്നു. https://youtu.be/vI7IB0fG628

LDF – UDF “സഭാ തർക്കം” ആത്മാർഥമായി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചോ ?

0

കേരളത്തിൽ ദീർഘകാലമായി തുടരുന്ന മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിവിധ കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും, അതിന് സ്ഥിരപരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.  https://youtu.be/pf8KDupuz3k

സഭാ തർക്കം: വിശ്വാസികളിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സാബു എം. ജേക്കബ്

0

ട്വന്റി20 എൻ.ഡി.എ. മുന്നണിയിലേക്ക് എത്തിയതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കര സഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ട ഇടപെടൽ ആരംഭിച്ചത്. ട്വന്റി ട്വന്റി പ്രസിഡന്റ് Sabu M. Jacob മുൻകൈയെടുത്തുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. https://youtu.be/aDlKbbKrSnY ബിജെപി സംസ്ഥാന അധ്യക്ഷൻ Rajeev Chandrasekhar, ട്വന്റി ട്വന്റി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സഭാ തർക്കവുമായി ബന്ധപ്പെട്ട് തുടരുന്ന നിയമപോരാട്ടം വിശ്വാസികളിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, കോടതിക്ക് പുറത്ത് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ് ഏറ്റവും ഉചിതമെന്ന അഭിപ്രായമാണ്...

സഭാ തർക്കത്തിൽ ഇടപെടാനുള്ള കാരണം..വാർത്താ സമ്മേളനത്തിൻറെ പൂർണരൂപം കാണാം.

0

https://youtu.be/L4Gi_dq_7U8 പ്രധാനമന്ത്രിയുടെ ഇടപെടല്‍: രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണങ്ങള്‍ ശക്തം മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി Narendra Modi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ പ്രതീക്ഷ പള്ളികളില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കണം, ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണം, നിയമവിധി നടപ്പിലാക്കുന്നതിനൊപ്പം പരസ്പര ബഹുമാനവും ഉറപ്പാക്കണം—ഇതാണ് സാധാരണ വിശ്വാസികളുടെ ആവശ്യം. ദീര്‍ഘകാലമായി തുടരുന്ന ഈ തര്‍ക്കത്തില്‍ രാഷ്ട്രീയ ഇടപെടലല്ല, മറിച്ച് സ്ഥിരമായ സമാധാനപരമായ ധാരണ ഉണ്ടാകണമെന്നാണ് സമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ.

കർഷകർക്ക് കൈത്താങ്ങായി ട്വന്റി20

0

കർഷകർക്ക് കൈത്താങ്ങായി ട്വന്റി20.  ഞാറള്ളൂരിൽ കൃഷിഭവന്റെയും ട്വന്റി20യുടെയും സഹകരണത്തോടെ 60 ഏക്കറിൽ വ്യാപിച്ച പാടശേഖരത്തിൽ വിളഞ്ഞ നെൽകൃഷി ശ്രദ്ധേയമായി.ഒരു കാലത്ത് തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും കാരണം കൃഷി മുടങ്ങിയിരുന്ന പ്രദേശമാണ് ഇന്ന് സമൃദ്ധിയുടെ പാതയിൽ മുന്നേറുന്നത്. ആവശ്യമായ വിത്ത്, വളം, യന്ത്രസഹായം, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കിയതോടെയാണ് കർഷകർ ആത്മവിശ്വാസത്തോടെ കൃഷിയിലേക്ക് തിരിച്ചെത്തിയത്. https://youtu.be/ivCxOFsA338 “കൃഷി ലാഭകരമല്ലെന്ന ധാരണ മാറ്റാൻ കഴിഞ്ഞു. ശരിയായ പിന്തുണ ലഭിച്ചാൽ കർഷകർക്ക് വിജയിക്കാനാകുമെന്ന് തെളിയിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാർഷിക പദ്ധതികൾക്ക് നാട്ടുകാരിൽ നിന്നും മികച്ച...