ഭീഷണിയില്‍ പതറില്ല, കിഴക്കമ്പലത്ത് ട്വന്റി 20യുടെ പ്രതിഷേധ റാലി
കിഴക്കമ്പലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എം.എല്‍.എയുടെയും ഭീഷണിക്ക് മുന്നില്‍ ട്വന്റി 20 പാര്‍ട്ടി ഒരിക്കലും അടിയറവ് വെക്കില്ലെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ കിറ്റെക്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. ജനങ്ങള്‍ ഇടതു-വലതു പാര്‍ട്ടികളുടെ കൊള്ളയ്ക്കെതിരെയാണ് ട്വന്റി20യ്ക്ക് വോട്ട് ചെയ്ത് അധികാരം ഏല്‍പ്പിച്ചതെന്നും, ആ ജനങ്ങളുടെ വിശ്വാസത്തിന് വേണ്ടി പാര്‍ട്ടി അവസാനംവരെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കമ്പലത്തിലെ...
ഹൈക്കോടതി ഉത്തരവിന് പുല്ലുവില: കിഴക്കമ്പലത്ത് വീണ്ടും സി.ഐ.ടി.യു ഗുണ്ടാവിളയാട്ടം
കിഴക്കമ്പലം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസിനെ നോക്കുകുത്തിയാക്കി, സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഗുണ്ടായിസം വീണ്ടും. നിര്‍മ്മാണത്തിനായി അടച്ചിട്ടിരുന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ബാരിക്കേഡുകള്‍ പൊളിച്ച് ബസ്സുകളെ നിര്‍ബന്ധിച്ച് അകത്ത് കടത്തിവിട്ടുകൊണ്ടാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കോടതി ഉത്തരവ് ലംഘിച്ചത്. കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കണമെന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ അക്രമം തടയുന്നതിന് പകരം പൊലീസ് സി.ഐ.ടി.യുവിന് ഒത്താശ ചെയ്തതായി ട്വന്റി20 ആരോപിച്ചു. പോലീസിന്റെ നിസംഗതയ്ക്കും സി.ഐ.ടി.യുവിന്റെ അക്രമങ്ങള്‍ക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു....
കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും ട്വന്റി20 മല്‍സരിക്കും
കൊച്ചി: തദ്ദേശ സ്വയംഭരണ രംഗത്ത് സ്വന്തമായ മോഡല്‍ ഭരണത്തിലൂടെ ശ്രദ്ധ നേടുന്ന ട്വന്റി20, വരാനിരിക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലും (76 ഡിവിഷനിലും) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രഖ്യാപിച്ചു. ''കൊച്ചി നഗരത്തിന്റെ അവസ്ഥ അത്യന്തം ദയനീയമാണ്. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടില്‍ മുങ്ങുന്ന അവസ്ഥ മാറ്റണം. കോടികള്‍ ചെലവഴിച്ചിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് പ്രശ്‌നം പരിഹരിക്കാനായിട്ടില്ല,'' എന്നും അദ്ദേഹം ആരോപിച്ചു. നഗരത്തിലെ ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, കൊതുകു ശല്യം, മാലിന്യ പ്രശ്‌നം...
ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു; അസി. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാരം ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഈ തീരുമാനത്തെ മാറ്റി രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നടപടിയെടുത്തത്....
മഹാപ്രളയത്തെ നേരിട്ട ട്വന്റി20 മാതൃക
2018-ലെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ദുരന്തം ഇന്നും മറക്കാനാവാത്തതാണ്. വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. അന്നത്തെ സാഹചര്യത്തില്‍, കിഴക്കമ്പലം ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലേയ്ക്കും ട്വന്റി20 മുന്നോട്ടുവെച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിനാണ് പുതുജീവന്‍ നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിച്ചും, വീടുകള്‍ ശുചീകരിച്ചും, ഭക്ഷണവും കുടിവെള്ളവും എത്തിച്ചും, അവശ്യസാധനങ്ങള്‍ നല്‍കിയും, ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. പ്രളയ ദുരിതത്തില്‍പ്പെട്ടുപോയ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ ചെളിയും മാലിന്യവും നിറഞ്ഞ് വാസയോഗ്യമല്ലാതായ 220...
ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍
എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതിന്റെ ഭാഗമായി, വളരെ കുറഞ്ഞ വിലയില്‍ തവണ വ്യവസ്ഥകളിലൂടെ ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി, വികസനത്തിന്റെ പുതിയ രാഷ്ട്രീയം പറയുകയാണ് ട്വന്റി20. വനിതകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ട്വന്റി20യുടെ നേതൃത്വത്തില്‍ 287 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് വിതരണം നടന്നത്. മാര്‍ക്കറ്റ് വിലയുടെ...
ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക
പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ് ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ് ട്വന്റി 20. പുതിയ ബസ് സ്റ്റാൻഡും കാത്തിരിപ്പുകേന്ദ്രവും നിർമ്മിച്ചതിന് പുറമെ, കെ.എസ്.ഇ.ബി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെൻററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നവീകരണവും നിരവധി ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. ബസ് സ്റ്റേഷൻ നിർമ്മാണംകിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റേഷൻ, എല്ലാ സൗകര്യങ്ങളോടും കൂടിയ...
കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍
സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഹൈടെക് ബസ്റ്റാന്റിലെ സൗകര്യങ്ങളാണത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും മികച്ച ബസ് സ്റ്റാന്‍ഡായിരിക്കും ഇത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബസ് സ്റ്റാന്‍ഡും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ലോകോത്തര നിലവാരത്തില്‍ ജനങ്ങള്‍ക്കായി എസി സൗകര്യം, അത്യാധുനിക പാര്‍ക്കിങ്, ടൊയ്ലറ്റ് സൗകര്യം, ഫൈവ് സ്റ്റാര്‍...
നാടിന്റെ വികസനത്തിന് നാളെയുടെ ലോകം കെട്ടിപ്പടുത്ത ട്വന്റി20
'വിദ്യ' എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് മുതല്‍കൂട്ടാകുവാര്‍ ഓരോ വിദ്യാര്‍ത്ഥിയെയും പ്രാപ്തമാക്കുകയാണ് ട്വന്റി20. കിഴക്കമ്പലം പഞ്ചായത്തില്‍ ശോചനീയാവസ്ഥയില്‍ എത്തിനിന്ന നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടാണ് ക്രിയാത്മകമായ വിദ്യാഭ്യാസ പദ്ധതിക്ക് ട്വന്റി20 തുടക്കം കുറിച്ചത്. പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങള്‍, ഗുണമേന്മയും പോഷക സമൃദ്ധവുമായ ഭക്ഷണം, കുട്ടികളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച കെയര്‍...
മഴുവന്നൂരിൽ കുടിവെള്ള സ്വപ്നത്തിന് രൂപം നൽകി: പദ്ധതി പൂർത്തിയാക്കാൻ ഒരുങ്ങുന്നു ട്വന്റി20
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്ന ക്ലോറിന്‍ വെള്ളമാണ് ഇവരുടെ ആശ്രയം. എന്നാൽ അത് പോലും സ്ഥിരതയോടെ ലഭ്യമാകാത്തതിനാൽ കുടിവെള്ളം എന്നത് ഇവിടത്തെ ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങളുടെ പട്ടികയിൽ തന്നെ ഒന്നാമതെത്തിയിരുന്നു. രാഷ്ട്രീയ താൽപര്യങ്ങളും ഭരണത്തിന്റെ അനാസ്ഥയും ചേർന്നപ്പോൾ കുടിവെള്ള പദ്ധതികൾ വഴിതെറ്റി. ജനങ്ങൾ വർഷങ്ങളോളം കാത്തിരിപ്പിന്റെയും ദുരിതത്തിന്റെയും വലയിലായിരുന്നു. എന്നാൽ ഒടുവിൽ,...






















