നാടിന്റെ വികസന കുതിപ്പിന് എന്‍.ഡി.എയ്ക്ക് കൈകൊടുത്ത് ട്വന്റി20
നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിനെയും ട്വന്റി20യുടെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്തു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികകല്ല് തീര്‍ത്ത ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളെയും, ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിന്റെ നേതൃപാഠവത്തെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, കേരളം ഒരു മാറ്റം...
തൊഴിലുറപ്പിനുള്ള പണിയായുധ വിതരണം
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു.
വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്
ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല, അന്നത്തെ ദിവസം ആവശ്യം നിറവേറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിക്കും. അപേക്ഷയ്ക്ക് ആവശ്യമായ സ്റ്റാമ്പുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം രേഖകളുടെ പകര്‍പ്പുകളും സൗജന്യമായി ലഭിക്കുന്നതിനായി ട്വന്റി20 പഞ്ചായത്തുകളില്‍ ആധുനിക നിലവാരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും അത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട്- തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള ട്വന്റി20യുടെ ആസൂത്രിത ഇടപെടലുകളും വ്യക്തമായ വികസന ദർശനവുമാണ് തീണ്ടാപ്പാറ റോഡിന് ഇപ്പോൾ ശാപമോക്ഷം നേടിക്കൊടുത്തത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും, പ്രദേശത്തിന് സമഗ്ര പുരോഗതി കൈവരിക്കാനും...
പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പുതുക്കിപ്പണിതതോടെ, നാട്ടുകാരുടെ യാത്ര ഏറെ സുഗമമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും മൂലം ഉണ്ടായിരുന്ന അപകട സാധ്യതകളും ഇതോടെ ഒഴിവായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഈ വികസന പ്രവര്‍ത്തനം പ്രദേശത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍....
വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി - വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്. കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ ചെറിയ തോതില്‍ വരുമാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പാക്കിയ കോഴിവിതരണ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ലിത ആന്റണി അറിയിച്ചു. മുന്‍കാലങ്ങളില്‍ വിതരണം ചെയ്ത കോഴികളുടെ വളര്‍ച്ചയും മുട്ട ഉല്‍പാദനവും ഗുണഭോക്താക്കള്‍ക്ക് നല്ല പ്രയോജനമായിട്ടുണ്ടെന്നും, അതാണ് പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രേരണയായതെന്നും...
അംഗപരിമിതര്‍ക്ക് വാഹനം
കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും പഞ്ചായത്തിലെ അംഗപരിമിതര്‍ക്ക് സാധിച്ചു.
കരുതല്‍ ഉറപ്പുവരുത്തിയ വിവിധ സേവനങ്ങള്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷകളോ നിവേദനങ്ങളോ ആയി ഭരണാധികാരികളുടെ കരുണകാത്ത് നില്‍ക്കേണ്ടവരല്ല ജനങ്ങള്‍. മറിച്ച്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും, കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു നാടിനെ നയിക്കേണ്ടവരാണ് ഭരണാധികാരികള്‍. ഈ ആശയത്തെ ഉള്‍ക്കൊണ്ട് ട്വന്റി 20 നടത്തിവരുന്ന വിവിധ സേവനങ്ങള്‍ പൊതുജനത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. അഴിമതി രഹിത ഭരണ നിര്‍വ്വഹണം എന്നത് ആശയങ്ങളില്‍ ഒതുക്കാതെ പ്രവൃത്തിയിലൂടെ സാധ്യമാക്കുകയാണ് ട്വന്റി 20. ജനങ്ങളുടെ പണം ജനങ്ങളിലേയ്ക്ക് തിരികെ...
ക്ഷീര കര്‍ഷകര്‍ക്ക് അയ്യായിരത്തിലധികം കന്നുകുട്ടികളെ വിതരണം ചെയ്ത് ട്വന്റി20
മികച്ച ഇനത്തില്‍പ്പെട്ട അയ്യായിരത്തിലധികം കന്നുകുട്ടികളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി ഈ പദ്ധതിയിലൂടെ ട്വന്റി20 വിതരണം ചെയ്തത്. ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകളും മറ്റ് സഹായങ്ങളും ട്വന്റി20യുടെ നേതൃത്വത്തില്‍ നല്‍കിയതിലൂടെ കന്നുകാലി വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നതിനും, സംരംഭം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോകു ന്നതിനും കര്‍ഷകര്‍ക്ക് സഹായകമായി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയ്ക്ക് കരുത്തേകുക, പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്വന്റി 20 കന്നുകുട്ടി വിതരണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന ഉത്പാദനശേഷിയുള്ള കന്നുകാലികളെ ലഭ്യമാക്കുക വഴി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന...



















