കമ്പനിയുടെ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല താനെന്ന് സാബു എം. ജേക്കബ്
കമ്പനി ഓഹരിയുടെ മൂല്യം കൂടുന്നതും കുറയുന്നതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=rWHAX5VGIHA 300 രൂപ ഉണ്ടായിരുന്ന ഓഹരി 150 രുപയിലേയ്ക്ക് താഴ്ന്നു. അതിന് പല കാരണങ്ങളുണ്ട്. ഓഹരികള്‍ കൂടിയും കുറഞ്ഞുമിരിക്കും. ഞാന്‍ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല. ഞാന്‍ ഏതെങ്കിലും ഒരു ഷെയര്‍ വിറ്റിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്. ഇപ്പോള്‍ ഏതാണ്ട് 30 വര്‍ഷമായി ഈ കമ്പനി തുടങ്ങിയിട്ട്. ഇന്നുവരെ ഒരു രൂപയുടെപോലും ഷെയര്‍...
എല്ലാം സുതാര്യം: കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ല
കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും, എല്ലാം സുതാര്യമാണെന്നും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=xCFljQbbOCw സെബി പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണ പരിധിയില്‍വരുന്ന സറ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും സുതാര്യവുമാണെന്ന് കമ്പനിയുടെ ട്രാന്‍സാക്ഷനുകള്‍ ഓഡിറ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്യണം. അതുകൊണ്ടാണ് കമ്പനിയെ സംബന്ധിച്ച് ബാലന്‍സ് ഷീറ്റ് വയബിള്‍ ആണെന്ന് ഒരു തേര്‍ഡ് പാര്‍ട്ടി ഓഡിറ്റര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. ലോകത്തിലെതന്നെ അഞ്ചാം സ്ഥാനത്തുള്ള, അത്രയും റെപ്യൂട്ടഡ് ആയിട്ടുള്ള ഒരു ഓഡിറ്ററാണ്...
ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാന്‍ ട്വന്റി 20. ഇടതും വലതും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രക്തം ഊറ്റി കുടിക്കുന്നവര്‍
കേരളത്തിലെ ഇടതും വലതും ന്യൂനപക്ഷങ്ങളെചൊല്ലി ഒരുപാട് വിലപിക്കുന്നതല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് അവയുടെ രക്തം ഊറ്റിക്കുടിക്കുന്ന ചെന്നായ്ക്കളുടെ സ്ഥാനമാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=OzuHLZd6b5M ന്യൂനക്ഷങ്ങളെ തമ്മിലടിപ്പിച്ച് അവരുടെ രക്തം ഊറ്റിക്കുടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്ക് ആര്‍ക്കും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇൗ പ്രശ്‌നങ്ങള്‍ക്ക് അവര്‍ പരിഹാരം കാണുകയുമില്ല. കാരണം ഇടത്-വലത് പക്ഷങ്ങളെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ...
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ; കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത
കിഴക്കമ്പലം : (27.01.2026) കിറ്റെക്‌സ് ഗാര്‍മെന്‍സിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പതിനായിരത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ കിറ്റെക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രസിഡന്റായിട്ടുള്ള ട്വന്റി20 പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര...
ടന്റി20ക്ക് എതിരെ വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്
ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന് പിന്നാലെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്പനി മാനേജിങ് ഡയറക്ടറും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ്. കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണ നിഴലില്‍ എത്തിയതിനാലാണ് എന്‍.ഡി.എയുമായി ട്വന്റി20 സഖ്യത്തിന് തയ്യാറായത് എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാലനിന്റെ വ്യാജ വാര്‍ത്ത. കഴിഞ്ഞ 33 വര്‍ഷമായി നടക്കുന്ന കമ്പനിയുടെ ഓഡിറ്റിങ്ങില്‍ ഇതുവരെ അപാകതകള്‍ സംഭവിച്ചായി ഒരു ഏജന്‍സികള്‍ക്കും കണ്ടെത്താന്‍ സാധിക്കുകയോ ഒരു പരാതി ഉന്നയിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചില രാഷ്ട്രീയ...
വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി
വിദ്യ എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന അംഗനവാടികളില്‍ നിന്നാണ്. ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ ആദ്യഘട്ടം മുതല്‍ ശ്രദ്ധിക്കുകയും, തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കാന്‍ പ്രാ പ്തരാക്കുകയും ചെയ്യുക എന്നതാണ് ടന്റി20യുടെ ലക്ഷ്യം. ഹൈടെക് അംഗനവാടികള്‍ മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍...
ദമ്പതികളെ ആദരിച്ച് ട്വന്റി20
വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ കൈമാറിയുമാണ് പൊതു സമൂഹത്തിന് മുന്നില്‍ ട്വന്റി20 ആദരിച്ചത്. മാതൃകാപരമായ കുടുംബ ജീവിതം, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്ന സന്ദേശം കേരള ജനതയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ ട്വന്റി20ക്ക് സാധിച്ചു.
നാടിന്റെ വികസന കുതിപ്പിന് എന്‍.ഡി.എയ്ക്ക് കൈകൊടുത്ത് ട്വന്റി20
നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിനെയും ട്വന്റി20യുടെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്തു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികകല്ല് തീര്‍ത്ത ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളെയും, ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിന്റെ നേതൃപാഠവത്തെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, കേരളം ഒരു മാറ്റം...
തൊഴിലുറപ്പിനുള്ള പണിയായുധ വിതരണം
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു.
വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്
ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല, അന്നത്തെ ദിവസം ആവശ്യം നിറവേറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിക്കും. അപേക്ഷയ്ക്ക് ആവശ്യമായ സ്റ്റാമ്പുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം രേഖകളുടെ പകര്‍പ്പുകളും സൗജന്യമായി ലഭിക്കുന്നതിനായി ട്വന്റി20 പഞ്ചായത്തുകളില്‍ ആധുനിക നിലവാരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും അത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.






















