ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നൂതന പദ്ധതികളിലൂടെ ട്വന്റി20 വീണ്ടും മാതൃകാപരമായ കാല്‍വെപ്പ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി ട്വന്റി20 സ്ഥാപിച്ച ബേക്കറി കൗണ്ടര്‍, ഉപഭോക്താക്കള്‍ക്ക് ഒരു പുത്തന്‍ മധുരാനുഭവം സമ്മാനിക്കുന്നു. ലുലു, റിലയന്‍സ് തുടങ്ങിയ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ, കേക്ക്, ബ്രെഡ്, ബണ്‍, പഫ്സ്, ബിസ്കറ്റ് ഉള്‍പ്പെടെയുള്ള ബേക്കറി വിഭവങ്ങള്‍ ട്വന്റി20 സ്വന്തമായി നിര്‍മ്മിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കും, ഉയര്‍ന്ന ശുചിത്വ മാനദണ്ഡങ്ങള്‍ക്കും വിധേയമാക്കിയാണ് എല്ലാ ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നത്. ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, സാധാരണക്കാര്‍ക്ക് പോലും പ്രീമിയം നിലവാരമുള്ള ബേക്കറി ഉല്‍പ്പന്നങ്ങള്‍ ആസ്വദിക്കാന്‍ ഈ സംരംഭം അവസരം ഒരുക്കുന്നു.’ഗുണമേന്മയുള്ള ആഹാരം എല്ലാ കുടുംബങ്ങള്‍ക്കും’ എന്ന തങ്ങളുടെ സ്ഥാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ട്വന്റി20 നടത്തുന്ന നിര്‍ണ്ണായകമായ മറ്റൊരു ചുവടുവയ്പ്പാണ് ഈ ബേക്കറി കൗണ്ടര്‍.
















