തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കില്ല. ട്വന്റി20 നല്കിയ 5 ഹാര്‍വെസ്റ്ററുകളും 6 ടില്ലറുകളും കര്‍ഷകര്‍ക്ക് സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. തൊഴില്‍ക്ഷാമം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കിഴക്കമ്പലത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായിരിക്കുകയാണ് ട്വന്റി20യുടെ നൂതന യന്ത്രവല്‍ക്കരണ പദ്ധതി. കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
പാടങ്ങളിലെ പ്രധാന ജോലികളായ കൊയ്ത്തും നിലമൊരുക്കലും വേഗത്തിലാക്കാന്‍ ട്വന്റി20 സൗജന്യ സേവനത്തിനായി 5 ആധുനിക കൊയ്ത്തുയന്ത്രങ്ങള്‍ (Harvester) ലഭ്യമാക്കി. കൊയ്ത്ത് വേഗത്തിലാക്കാനും, വിളനാശം തടയാനും അടുത്ത കൃഷിക്കായി പാടം ഒരുക്കാനും കൊയ്ത്തുയന്ത്രങ്ങള്‍ സഹായിക്കുന്നു. ഇതോടൊപ്പം, ട്രാക്ടറുകള്‍ ഇറങ്ങാന്‍ കഴിയാത്ത ചെറിയ പാടങ്ങളിലും ചതുപ്പ് നിലങ്ങളിലും കൃഷിയിറക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായി 6 ടില്ലറുകളും സൗജന്യമായി സേവനത്തിനായി രംഗത്തുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനിന്നവര്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറച്ചുകൊണ്ട്, കൃഷി ലാഭകരമാക്കാന്‍ ഈ യന്ത്രങ്ങള്‍ വലിയ സഹായമാണ് ചെയ്യുന്നത്. കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ട്വന്റി20 ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്.
















