Home Top News വിലങ്ങ് ഗോഡ്സ് വില്ല, 24 കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം

വിലങ്ങ് ഗോഡ്സ് വില്ല, 24 കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം

50
0

ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭവനരഹിതര്‍ക്കുള്ള നാല് ഗോഡ്സ് വില്ല പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിലങ്ങ് ഗോഡ്സ് വില്ല. ഞാറള്ളൂര്‍ ഗോഡ്സ് വില്ല കഴിഞ്ഞാല്‍ ഏറ്റവുമധികം വീടുകള്‍ ഇവിടെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. വിലങ്ങ് ഗോഡ്സ് വില്ലയില്‍ 24 കുടുംബങ്ങള്‍ക്കാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറിയത്. പതിറ്റാണ്ടുകളായി ദുരിതപൂര്‍ണ്ണവും ദയനീയവുമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങള്‍ക്ക് ഗോഡ്സ് വില്ലകള്‍ പകര്‍ന്നുനല്‍കിയത് ആശ്വാസവും സുരക്ഷിതത്വവുമാണ്. അടച്ചുറപ്പുള്ള വീടും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയതിലൂടെ, ഈ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20ക്ക് സാധിച്ചു. മെച്ചപ്പെട്ട പാര്‍പ്പിടം ഓരോ പൗരന്റെയും അവകാശമാണെന്ന ട്വന്റി 20യുടെ കാഴ്ചപ്പാടാണ് പദ്ധതിയുടെ വിജയത്തിന് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here