Home Top News കാനാംപുറം ഗോഡ്സ് വില്ല

കാനാംപുറം ഗോഡ്സ് വില്ല

ഭവനരഹിതര്‍ക്കായി ട്വന്റി20 നടപ്പാക്കിയ ഭവനപദ്ധതികളിലൊന്നാണ് കാനാംപുറം ഗോഡ്സ് വില്ല. ഇവിടെ സ്ഥിതിചെയ്തിരുന്ന പഴയ ലക്ഷംവീട് കോളനിയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു. തകര്‍ന്ന ഭിത്തികളും, കാലഹരണപ്പെട്ട മേല്‍ക്കൂരകളുമുള്ള വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ ദുരിതത്തിന് അറുതി വരുത്തിക്കൊണ്ടാണ് ട്വന്റി20 ഇവിടെ പുതിയ അത്യാധുനിക വില്ലകള്‍ നിര്‍മ്മിച്ചുനല്‍കിയത്. 750 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 7 ആധുനിക വില്ലകളാണ് ഇവിടെ പൂര്‍ത്തിയാക്കിയത്. ഒരു ഭിത്തി പങ്കിടുന്ന രീതിയിലുള്ള പഴയ നിര്‍മ്മിതി മാറ്റി, എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ വീടുകള്‍ മതില്‍ കെട്ടി തിരിച്ച് നിര്‍മ്മിച്ചുനല്‍കിയതോടെ ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പായി. പാര്‍പ്പിടം ഒരു അവകാശമായി കണ്ടുകൊണ്ടുള്ള ട്വന്റി20യുടെ സാമൂഹിക ഇടപെടലിന്റെ മറ്റൊരു മികച്ച ഉദാഹരണമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here