Home Political News പൂത്തൃക്ക പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടി ട്വന്റി20 പാര്‍ട്ടി ഭരണം പിടിക്കും: സാബു എം. ജേക്കബ്ബ്

പൂത്തൃക്ക പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടി ട്വന്റി20 പാര്‍ട്ടി ഭരണം പിടിക്കും: സാബു എം. ജേക്കബ്ബ്

920
0

പൃത്തൃക്ക: പൂത്തൃക്ക പഞ്ചയത്തിലെ 16 വാര്‍ഡുകളും വിജയിച്ച് ട്വന്റി20 പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പൂത്തൃക്ക പഞ്ചായത്തില്‍ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ടാണ് ട്വന്റി20പാര്‍ട്ടി സ്ഥാനാര്‍ഥി നേടിയത്. കുന്നത്ത്‌നാട് നിയോജകണ്ഡലത്തില്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഏറ്റും കൂടുതല്‍ വോട്ടു നല്‍കിയ പഞ്ചായത്തായിരുന്നു പൂത്തൃക്ക പഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടു നേടിക്കൊണ്ടു പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്തില്‍ ഭരണത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. റോഡുകള്‍ നന്നാക്കുന്നതിനും വൈദ്യൂതിവല്‍ക്കരണം നടപ്പിലാക്കുന്നതിനുമപ്പുറം ജനങ്ങളുടെ സാമൂഹ്യപരമായ വികസനമാണ് ട്വന്റി20 പാര്‍ട്ടി ഭരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പിലാക്കിയതെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് കുന്നത്ത്‌നാട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഭാരവാഹികളുടെയും യോഗം കോലഞ്ചേരി ഹില്‍ടോപ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുമെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. കുന്നത്ത്‌നാട് നിയോജകമണ്ഡലം കമ്മിറ്റിയംഗം പി.കെ ജോര്‍ജ്ജ്, ജില്ലാ കോര്‍ഡിനേറ്റര്‍ പി. വൈ അബ്രാഹം, പാര്‍ട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, സ്റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ചാര്‍ളി പോള്‍, പാര്‍ട്ടി കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, നിയോജകമണ്ഡലം കമ്മിറ്റിയംഗം ബിനു പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായ 720 പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

അക്രമ രാഷ്ട്രീയത്തിലൂടെ തോൽപിക്കാൻ ശ്രമിക്കേണ്ട.. തീയിൽ കുരുത്തത് വെയിലത്തു വാടില്ല

LEAVE A REPLY

Please enter your comment!
Please enter your name here