Home Video News മറക്കാൻ ആകാത്ത സഹായം കിട്ടി, കേരളം ട്വന്റി 20 പാർട്ടി ഭരിക്കണം

മറക്കാൻ ആകാത്ത സഹായം കിട്ടി, കേരളം ട്വന്റി 20 പാർട്ടി ഭരിക്കണം

1029
0

പുത്തന്‍കുരിശ് വെങ്കിടയില്‍ താമസിക്കുന്ന സത്യന്‍, ട്വന്റി20 പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ് തനിക്ക് ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതെന്ന് പറയുന്നു.

‘ഞാന്‍ ആദ്യം ഐരാപുരത്ത് മഴുവന്നൂര്‍ പഞ്ചായത്തിലെ ബ്ലോക്കില്‍ നിന്നാണ് SC/ST ഫണ്ടിലൂടെ സ്ഥലം, വീട് എന്നിവ നേടി ഇവിടെ വന്നത്. എന്നാല്‍ ഇവിടെ താമസം ആരംഭിച്ചതിന് ശേഷം പല അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലാതെയായിരുന്നു,’ എന്ന് സത്യന്‍ ഓര്‍ത്തെടുക്കുന്നു. ട്വന്റി20-യുടെ നേതൃത്വത്തിലാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടത്.

വാട്ടര്‍ കണക്ഷന്‍ നല്‍കി, കിണര്‍ ഒരുക്കി, 350 മീറ്റര്‍ നീളത്തില്‍ കറന്റ് ലഭിക്കുന്നതിനായി സര്‍വീസ് വയര്‍ വലിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ടൈല്‍ വിരിച്ച് സൗകര്യം ഒരുക്കി. ഇതെല്ലാം ട്വന്റി 20 നല്‍കിയതാണ്,’ എന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യത്തിലാക്കാന്‍ കഴിഞ്ഞ ഏക പ്രസ്ഥാനം ട്വന്റി 20 ആണ്. ട്വന്റി 20 കേരളത്തിലാകെ എത്തിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാകുകയുള്ളു,‘ സത്യന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here