LATEST ARTICLES

കർഷകർക്ക് കൈത്താങ്ങായി ട്വന്റി20

0

കർഷകർക്ക് കൈത്താങ്ങായി ട്വന്റി20.  ഞാറള്ളൂരിൽ കൃഷിഭവന്റെയും ട്വന്റി20യുടെയും സഹകരണത്തോടെ 60 ഏക്കറിൽ വ്യാപിച്ച പാടശേഖരത്തിൽ വിളഞ്ഞ നെൽകൃഷി ശ്രദ്ധേയമായി.ഒരു കാലത്ത് തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും കാരണം കൃഷി മുടങ്ങിയിരുന്ന പ്രദേശമാണ് ഇന്ന് സമൃദ്ധിയുടെ പാതയിൽ മുന്നേറുന്നത്. ആവശ്യമായ വിത്ത്, വളം, യന്ത്രസഹായം, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കിയതോടെയാണ് കർഷകർ ആത്മവിശ്വാസത്തോടെ കൃഷിയിലേക്ക് തിരിച്ചെത്തിയത്. https://youtu.be/ivCxOFsA338 “കൃഷി ലാഭകരമല്ലെന്ന ധാരണ മാറ്റാൻ കഴിഞ്ഞു. ശരിയായ പിന്തുണ ലഭിച്ചാൽ കർഷകർക്ക് വിജയിക്കാനാകുമെന്ന് തെളിയിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാർഷിക പദ്ധതികൾക്ക് നാട്ടുകാരിൽ നിന്നും മികച്ച...

റോഡ് വികസിച്ചാലേ നാട് വികസിക്കു. ചൂരക്കോട് കുന്നത്ത്കുടി കനാൽബണ്ട് റോഡിന്റെ ടാറിങ് പൂർത്തിയായി.

0

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചൂരക്കോട്–കുന്നത്തുകൊടി കനാൽബണ്ട് റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. മുൻപ് മൂന്നു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ്, നാട്ടുകാർ സ്ഥലം വിട്ടുനൽകിയതോടെയാണ് അഞ്ചു മീറ്റർ വീതിയാക്കി വികസിപ്പിക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് മെമ്പർ അമ്പിളി അറിയിച്ചു. ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയെ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി. https://youtu.be/6yyWT5hFNQc റോഡിന്റെ നിർമാണം പൂര്‍ത്തിയായതോടെ കിഴക്കമ്പലം, പെരുമ്പാവൂർ, പട്ടിമറ്റം മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമായി....

ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുറന്നു.. ലോയല്‍റ്റി കാര്‍ഡിന്റെ വിതരണം തുടങ്ങി

0

കിഴക്കമ്പലത്തെ ട്വന്റി20 പാർട്ടിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അൻപത് ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ വിൽപ്പന നടത്തുന്നത്. https://youtu.be/cDnlDu1HDhE രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിൽ ഇടത്–വലത് മുന്നണികൾ ചേർന്ന് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിക്കുകയായിരുന്നു. തുടർന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടിയെ പരാജയപ്പെടുത്താൻ ഇടത്–വലത് മുന്നണികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പാർട്ടികൾ ഒന്നിച്ചു നിന്നു, നിരവധി അപരന്മാരെ നിർത്തിയും ശ്രമം നടത്തിയെങ്കിലും, ഇവർക്കെതിരെ...

ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20

0

കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. https://youtu.be/c18Up7Q-suQ ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെയും അവശത അനുഭവിക്കുന്നവരെയും കണ്ടെത്തി സഹായം എത്തിക്കുന്നതിൽ ട്വന്റി ട്വന്റി ഭരണസമിതി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് പറഞ്ഞു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണങ്ങളുടെ വിതരണത്തിനായി അഞ്ച് ലക്ഷം രൂപയാണ്...

ട്വന്റി 20 പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.

0

ഫോട്ടോ മാറ്റര്‍ : ട്വന്റി20 പാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, ജോസ് പ്ലാക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ടെനി തോമസ് എന്നിവര്‍ സമീപം. കൊച്ചി: ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റന്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തി. ട്വന്റി20 പാര്‍ട്ടിയുടെ വികസന മാതൃക കേരളം മുഴുവന്‍ നടപ്പാക്കാന്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന...

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു.

0

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം 2025, 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു. കൃഷി ഓഫീസർ അമൃതലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി വളം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. https://youtu.be/yzFRMo0fEhM കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്ന് കൃഷി ഓഫീസർ അമൃതലക്ഷ്മി പറഞ്ഞു. 25 കിലോ വളത്തിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ മാത്രമാണ് ഈടാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ പറഞ്ഞു....

കിഴക്കമ്പലം ബസ്റ്റാന്റ് നവീകരണം പുനരാരംഭിച്ചു. സിപിഎം ഗുണ്ടായിസം ട്വന്റി20 യുടെ നിയമ യുദ്ധത്തിന് മുന്നില്‍ മുട്ട് മടക്കി.

0

കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടാം ട്വന്റി20 ഭരണ സമിതി വിഭാവനം ചെയ്ത രാജ്യാന്തര നിലവാരത്തിലുള്ള പഞ്ചായത്ത് ബസ്റ്റാന്റ്, കാത്തിരിപ്പ് കേന്ദ്രം, ഷീ ജിം, സൗജന്യ ഭക്ഷണശാല തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 365 ദിവസവും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഭക്ഷണശാല ഉള്‍പ്പെടെ, ബസ് സ്റ്റാന്‍ഡ് അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ വൈരത്തിന്റെ പേരില്‍ സിപിഎം, സിഐടിയു ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയിരുന്നു. രണ്ടാം ട്വന്റി20 ഭരണസമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍,...

250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് എതിരെ നിയമനടപടിയുമായി സാബു എം. ജേക്കബ്

0

കിറ്റക്‌സ് ഗ്രൂപ്പിനെതിരെയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് എതിരെയും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയെ തകര്‍ക്കുന്നതിനും ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി എം.ഡി സാബു എം. ജേക്കബ്. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായമായും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആന്റോ അഗസ്റ്റിന് എങ്ങനെയാണ് ഒരു ചാനലിന്റെ എം.ഡിയാകാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടര്‍ പോലുള്ള ചാനലുകള്‍...

വ്യക്തിത്വം അടിയറവ് വയ്ക്കില്ല: ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന സഖ്യം

0

വ്യക്തിത്വം അടിയറവ് വയ്ക്കാനില്ലെന്നും ആശയങ്ങളെയും മൂല്യങ്ങളെയും ബലിയര്‍പ്പിക്കില്ലെന്നും വികസനമാണ് ട്വന്റി20യുടെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=MwLYMuxJtpU ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ഈ ഭൂമുഖത്തുനിന്ന് എന്നെ തൂത്ത് എറിയുമെന്ന് പറഞ്ഞു. ബന്നി ബഹന്നാന്‍ പറഞ്ഞു, ബി.ജെ.പിയുടെ മേഖല പ്രസിഡന്റ് ഞാന്‍ ഒരു കീടമാണെന്ന് പറഞ്ഞു. ഇതിനെല്ലാം ഞാന്‍ മറുപടി കൊടുത്തു. എന്റെ വ്യക്തിത്വം അടിയറവ് വച്ചുകൊണ്ട് ആരുടെ മുന്നിലും ഞാന്‍ നില്‍ക്കില്ല. അത് ബി.ജെ.പിക്കാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും ഏതൊരാളായാലും...

ലക്ഷ്യം വികസിത കേരളം: എന്‍.ഡി.എ സഖ്യത്തില്‍ പ്രതികരിച്ച് സാബു എം. ജേക്കബ്

0

ട്വന്റി20 പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു എന്‍.ഡി.എ പ്രവേശനമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണത്. കാരണം, താനൊരു രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച്, ഈ നാട് നശിപ്പിക്കുന്നതുകണ്ട് മനം മടുത്ത് ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതെന്നും അങ്ങനെയാണ് ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. https://www.youtube.com/watch?v=RsPIBMDwd4Y പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ട് 10 വര്‍ഷമെ ആകുന്നുള്ളുവെങ്കിലും കഴിഞ്ഞ 14...