ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ജനങ്ങളിലേക്ക് ഈ കേന്ദ്രങ്ങളിലൂടെ എത്തിക്കുവാന്‍ ഒരുങ്ങുകയാണ്. വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട മുഴുവന്‍ സേവനങ്ങളായ, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ വിവിധ സേവനങ്ങള്‍ എല്ലാം അക്ഷയ കേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കപ്പുറം, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ...
കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും
കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കര്‍ഷക കുടുംബത്തില്‍ ജനിച്ച ആ യുവാവ്, അപാരമായ ആത്മവിശ്വാസവും അചഞ്ചലമായ ഈശ്വരവിശ്വാസവും കൈമുതലാക്കി ആ വെല്ലുവിളികളെ നേരിട്ടു. കാലം കടന്നപ്പോള്‍, അന്ന-കിറ്റെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വളര്‍ച്ചയുടെ പുതുചക്രവാളങ്ങള്‍ തേടി; പുതിയ സഹസ്രാബ്ദം പിറന്ന് പത്താണ്ട് പൂര്‍ത്തിയാകുമ്പോള്‍, 12,000ത്തിലേറെ ജീവനക്കാരും കോടികളുടെ വിറ്റുവരവുമുള്ള കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും...
ബസ് സ്റ്റാന്‍ഡില്‍ കഫറ്റീരിയ
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രികര്‍ക്ക് വിശ്രമിക്കുന്നതിനും ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുമായി സ്റ്റാര്‍ബക്സിനോട് കിടപിടിക്കുന്ന ആധുനിക നിലവാരത്തിലുള്ള കഫറ്റീരിയയാണ് ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചായ, കോഫി, ജ്യൂസ്, ഐസ്‌ക്രീം, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ണമായും ശീതികരിച്ച ഈ കഫേയില്‍ ലഭ്യമാകും. ഈ ബസ് സ്റ്റാന്‍ഡിലൂടെ വന്നു പോകുന്നവര്‍ക്ക് ഇത് ഒരു...
ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല
കിഴക്കമ്പലം പ്രദേശത്തുകൂടി ആരും വിശന്ന വയറുമായി കടന്നുപോകാന്‍ പാടില്ല എന്ന ഉദ്ദേശലക്ഷ്യത്തോടെ ആധുനിക ബസ് സ്റ്റേഷനൊപ്പം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രവും ഒരുക്കുകയാണ് ട്വന്റി20. കേരളത്തിന് മാതൃകയാകാന്‍ ഒരുങ്ങുന്ന ആധുനിക ബസ് സ്റ്റേഷനൊപ്പം ട്വന്റി20 ഭരണസമിതിയുടെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ സാക്ഷ്യമാവുകയാണ് ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനകത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന സൗജന്യ ഭക്ഷണശാലയില്‍ നിന്നും എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമാണ് ട്വന്റി20 ഒരുക്കുന്നത്. രാവിലെ 6 മണി മുതല്‍ 9 മണി വരെ ബ്രേക്ഫാസ്റ്റ്, 9 മണി മുതല്‍...
കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’
ആരോഗ്യകരമായ ജീവിതശൈലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഇന്ന് ജിംനേഷ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതില്‍ വ്യായാമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന ബോധം സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന പദ്ധതിയുമായി ട്വന്റി20 ഭരണസമിതി മുന്നോട്ട് വന്നിരിക്കുകയാണ്. കിഴക്കമ്പലത്ത് പണി പൂര്‍ത്തിയാക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡിനോടൊപ്പം, വനിതകള്‍ക്കായി പ്രത്യേകം ഒരുക്കുന്ന 'ഷീ ജിം' ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായി മാറുകയാണ്. ഷീ ജിമ്മില്‍, വനിതാ ട്രെയ്നര്‍മാര്‍ ഉള്‍പ്പടെ ആധുനിക ജിമ്മുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷ,...
വൈദ്യുത പോസ്റ്റുകളുടെ പുനഃക്രമീകരണം
റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം ഇല്ലാതെ മാറ്റി സ്ഥാപിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം വീതികൂട്ടിയ റോഡിന്റെ മുഴുവന്‍ ഉപയോഗവും സാധ്യമാക്കി. ഈ നിര്‍ണ്ണായക പ്രവൃത്തിയിലൂടെ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. റോഡിന് തടസ്സമായി നിന്നിരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതോടെ യാത്രാതടസ്സങ്ങള്‍ ഒഴിവാക്കുകയും, യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പുവരുത്താനും ഈ വികസന മുന്നേറ്റത്തിലൂടെ...
റോഡിനൊപ്പം പാലങ്ങള്‍ക്കും വീതികൂട്ടി
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ പാലങ്ങള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി. ട്വന്റി20 അധികാരത്തില്‍ എത്തിയതോടെ ഈ ചിത്രം മാറി. ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ, 68 പുതിയ പാലങ്ങളാണ് നിര്‍മ്മിച്ചത്. കേവലം പുതിയവ മാത്രമല്ല, കാലപ്പഴക്കം വന്നതും ബലക്ഷയം സംഭവിച്ചതുമായ എല്ലാ പഴയ പാലങ്ങളും റോഡ് വികസനത്തോടനുബന്ധിച്ച് വീതി കൂട്ടി പുതുക്കിപ്പണിതു. ഇതൊരു ചെറിയ കാര്യമല്ല. അപകടാവസ്ഥയിലായിരുന്ന...
യൂറോപ്പ്യന്‍ മാതൃകയില്‍ ബസ് സ്റ്റേഷന്‍
കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമഗ്ര പദ്ധതിയായി മാറുകയാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ പരമാവധി ഉറപ്പാക്കിക്കൊണ്ടാണ് ഈ അത്യാധുനിക ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍, സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിങ്, ടി വി യൂണിറ്റ്, സുരക്ഷാ ക്യാമറകള്‍, ഡിജിറ്റല്‍ ബസ് ടൈം ഡിസ്പ്ലേ, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ഇതിനുപുറമെ സൗജന്യ ഭക്ഷണശാല, കഫറ്റീരിയ, ഇ-സേവാ സെന്റര്‍, അക്ഷയ സെന്റര്‍, സ്ത്രീകള്‍ക്കായുള്ള 'ഷീ ജിം', ഹൈജീനിക് ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും...
ജനങ്ങളുടെ നികുതിപ്പണം തിരികെ ജനങ്ങളിലേക്ക്, പാചകവാതകത്തിനും, വൈദ്യുതിക്കും 25% സബ്സിഡി
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം തുടങ്ങിയ വിഭജനങ്ങള്‍ ഉപയോഗിച്ച് വോട്ടു പിടിച്ച രാഷ്ട്രീയ നേതാക്കള്‍, വാഗ്ദാനങ്ങള്‍ മറന്ന് അധികാരാസക്തരായി. അഴിമതിയും ഭരണനിഷ്‌ക്രിയതയും ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ മുഖം മങ്ങിയതാക്കി. കേരള രാഷ്ട്രീയത്തിന് ഇന്നാവശ്യമുള്ളത് അധികാര മോഹമുള്ള ഭരണകര്‍ത്താക്കളെ അല്ല, ജനങ്ങളുടെ ക്ഷേമത്തിനായി ഉത്തരവാദിത്ത ഭരണം നിര്‍വഹിക്കുന്ന നേതാക്കളെയാണ്. വര്‍ഷങ്ങളായി കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തെ...
കിഴക്കത്ഭുതം!
വികസനമാണ് രാഷ്ട്രീയംട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ ഉറപ്പാകുമെന്നും ട്വന്റി20 തെളിയിച്ചു, ഈ ആത്മവിശ്വാസമാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത്. വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വെളിച്ചം, ഭക്ഷണം, ആരോഗ്യസേവനം ഇതൊന്നും ഉറപ്പാക്കാത്ത ഭരണകൂടങ്ങള്‍ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന്, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്വന്റി20യിലൂടെ ജനങ്ങള്‍ മറുപടിനല്‍കി. അഞ്ചുവര്‍ഷം കൊണ്ട് എന്ത് നേടി.. എന്ന ചോദ്യത്തിന്, ഉത്തരം ട്വന്റി20 ഭരിക്കുന്ന സ്മാര്‍ട്ട്...






















