കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

0

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. മത മേലധ്യക്ഷൻമാർ, പൗരപ്രമുഖർ, വിശ്വാസികൾ എന്നിവരോട് ബാബു ദിവാകരൻ വോട്ടഭ്യർത്ഥിച്ചു. ബാബു ദിവാകരന് വിജയാശംസകൾ നേർന്നാണ് വിശ്വാസികൾ യാത്രയാക്കിയത്. കുന്നത്തുനാട് പഞ്ചായത്ത് മെമ്പർ റോയ് ഔസേപ്പ് ബാബു ദിവാകരനെ അനുഗമിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് : ട്വന്റി20 മഴുവന്നൂർ ഗ്രാമപഞ്ചായത്ത്‌ സംഗമം സംഘടിപ്പിച്ചു

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ട്വന്റി20 അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വൈകിയ വേളയിലും ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന ട്വന്റി20 പാർട്ടി അംഗങ്ങളും എൻഡിഎ പ്രതിനിധികളും എന്നും ആവേശമാണെന്ന് ബാബു ദിവാകരൻ പറഞ്ഞു. ഞാൻ എങ്ങനെ കുന്നത്തുനാട്ടിൽ സ്ഥാനാർഥി ആയി എന്നത് അടക്കമുള്ളത് ഏവർക്കും അറിവുള്ളതാണ്. ഇത് അധികാരത്തിനായുള്ള പോരാട്ടമല്ല. മറിച്ച്, ട്വന്റി20യുടെയും എൻഡിഎയുടെയും വികസന കാഴ്ചപ്പാടുകൾ ഇടത് - വലത് അഴിമതി ഭരണത്തിൽ നശിച്ചുപോകാതെ പൂർത്തിയാക്കുന്നതിനുള്ള പോരാട്ടമാണ് നാം നടത്തുന്നതെന്നും...

കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും: ബാബു ദിവാകരന്‍

0

ഐക്കാരനാട് പഞ്ചായത്ത് കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ആശുപത്രിയുടെ ശോചനീയാവസ്ഥ വിലയിരുത്തിയ അദ്ദേഹം മണ്ഡലത്തിലെ ആരോഗ്യമേഖല സുരക്ഷിതമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ബ്ലോക്ക് മെമ്പര്‍ ജിന്‍സി, വാര്‍ഡ് മെമ്പര്‍മാരായ ആശ കുട്ടപ്പന്‍, സാജു കുര്യാക്കോസ്, എബി മാത്യു, മത്തായി കാരിക്കോട്ടില്‍, ജീമോന്‍ കടയിരിപ്പ് എന്നിവര്‍ക്കൊപ്പം എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, മറ്റ് എന്‍ഡിഎ പ്രതിനിധികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വോട്ടര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍...

ബാബു ദിവാകരന്റെ വിജയം ഉറപ്പിച്ച് ട്വന്റി20 എഴിപ്രം, കടയിരിപ്പ് വാർഡുതല സംഗമം

0

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. എഴിപ്രം , കടയിരിപ്പ് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു. അഴിമതിക്ക് എതിരായ പോരാട്ടത്തിൽ ഇടത്, വലത് ദുർഭരണത്തിന് എതിരെ ട്വന്റി20 മാതൃക തീർത്തത്തിൽ നമുക്ക് അഭിമാനിക്കാമെന്ന് ട്വന്റി20 കുന്നത്തുനാട് കമ്മിറ്റി അംഗം ജിന്റോ ജോർജ് പറഞ്ഞു. ഈ വിജയ തുടർച്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിജി നയിക്കുന്ന എൻഡിഎ സഖ്യത്തോടൊപ്പം ചേർന്നുകൊണ്ട് രാഷ്ട്രീയ വെല്ലുവിളികളെ ട്വന്റി20 നേരിടുമെന്നും...

ബാബു ദിവാകരന്റെ വിജയം ഉറപ്പിച്ച് ട്വന്റി20 വാർഡുതല സംഗമം

0

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. പടപ്പറമ്പ് , പുളിഞ്ചോട് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു. അഴിമതിയിൽ വലയുന്ന കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റം വരുത്തേണ്ട സമയം ആഗതമായിരിക്കുന്നതായി സംഗമം ഉൽഘാടനം ചെയ്തുകൊണ്ട് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷൻ കൺവീനർ വി എൻ വിജയൻ ആഹ്വാനം ചെയ്തു. കുന്നത്തുനാടിനെ മാറിമറി ഭരിച്ച ഇടതു-വലതു ജനപ്രതിനിധികൾ സ്വന്തം സമ്പാദ്യം വർധിപ്പിച്ചു വോട്ടർമാരെ വഞ്ചിക്കുകയല്ലാതെ ഈ...

ഐക്കാരനാട് പഞ്ചായത്തില്‍ സജീവമായി ബാബു ദിവാകരന്‍

0

ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളവര്‍ഫേവ്‌സ് സുഗന്ധവ്യഞ്ജന ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ജീവനക്കാര്‍, മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ബാബു ദിവാകരന്‍, കുന്നത്തുനാടിലെ വ്യവസായ മേഖലയുടെ വളര്‍ച്ചാ സാധ്യതകളില്‍ മാനേജ്‌മെന്റ് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടി. എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണശാല സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

സണ്‍ലിറ്റ് ഇലെക്ട്രോ സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

പാങ്ങോട് സ്ഥിതിചെയ്യുന്ന സണ്‍ലിറ്റ് ഇലെക്ട്രോ കണ്‍ട്രോള്‍സ് സന്ദര്‍ശിച്ച് സ്ഥാപനത്തിലെ ജീവനക്കാരോടും മാനേജ്‌മെന്റ് അംഗങ്ങളോടും വോട്ട് അഭ്യര്‍ത്തിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. മണ്ഡലത്തില്‍ വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളും വികസനങ്ങളും സന്ദര്‍ശനതില്‍ ചര്‍ച്ചയായി. വിജയാശംസകള്‍ നേര്‍ന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ബാബു ദിവാകരനെ യാത്രയാക്കിയത്.

ഭജനമഠം കോളനി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 15 ഇരുപ്പച്ചിറ ഭജനമടം കോളനി നിവാസികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്തിച്ച് ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സൗകര്യങ്ങളുടെ പോരായ്മകളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ സേവനങ്ങള്‍ നേടിയെടുക്കുന്നതില്‍ കോളനി നിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ജനങ്ങള്‍ സ്ഥാനാര്‍ഥിയുമായി പങ്കുവെച്ചു. ആവശ്യങ്ങളും അപേക്ഷകളും ഉദ്യോഗതലത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ബാബു ദിവാകരന്‍ കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ച് ബാബു ദിവാകരന്‍

0

കിഴക്കമ്പലം തൊണ്ടിപ്പീടിക വാർഡ് 11ൽ സ്ഥിതിചെയ്യുന്ന മണ്ടോളി അസോസിയേറ്റ്സ് എന്ന ഫാർമസ്യുട്ടിക്കൽ സ്ഥാപനം സന്ദർശിച്ച് സ്ഥാപനത്തിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. സ്ഥാപനത്തിന്റെ എംഡി ഡോ. മാത്യു, ബാബു ദിവാകരനെ സ്വാഗതം ചെയ്തു. ട്വന്റി20 നേതാവും വാർഡ് മെമ്പറുമായ അനു എൽദോസ്, വാർഡ് സെക്രട്ടറി അമ്മു ശിവൻ, നിയോജകമണ്ഡലം അംഗം ജോബി വർഗീസ്, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.