ബാബു ദിവാകരന് പിന്തുണ വാഗ്ദാനം ചെയ്ത് അഖില കേരള പണ്ഡിതർ മഹാജന സഭ

0

അഖില കേരള പണ്ഡിതർ മഹാജന സഭയുടെ സംസ്ഥാന സെക്രട്ടറി സജീഷ് രാജ് എം ആറിനെ വീട്ടിലെത്തി സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. സന്ദർശന വേളയിൽ സഭയുടെ മാനിഫെസ്റ്റോ സെക്രട്ടറി സജീഷ് രാജ്, ബാബു ദിവാകരന് കൈമാറി. കുന്നത്തുനാട് മണ്ഡലത്തിൽ മാത്രം നാനൂറ് കുടുംബങ്ങളാണ് അഖില കേരള പണ്ഡിതർ മഹാജന സഭയ്ക്ക് കീഴിലുള്ളത്. തിരഞ്ഞെടുപ്പിൽ സഭയുടെ എല്ലാ പിന്തുണയും ബാബു ദിവാകരന് സെക്രട്ടറി സജീഷ് രാജ് വാഗ്ദാനം ചെയ്തു. സഭയുടെ അവകാശ പോരാട്ടങ്ങളിൽ ഒപ്പമുണ്ടാകുമെന്ന് ബാബു ദിവാകരൻ സജീഷ് രാജിന്...

സൗത്ത് വാഴക്കുളത്ത് സജീവ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി ബാബു ദിവാകരൻ

0

സൗത്ത് വാഴക്കുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ കണ്ണമംഗലം ഇല്ലം സന്ദർശിച്ച് അപ്പുക്കുട്ടൻ തിരുമേനിയിൽ നിന്നും അനുഗ്രഹം വാങ്ങി. ഇല്ലത്തുനിന്നുള്ള പ്രശസ്ത ജ്യോൽസ്യൻ ശങ്കരൻ നമ്പൂതിരി ബാബു ദിവാകരന് വിജയാശംസകൾ നേർന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തിയ സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ച് മടങ്ങി. എൻഡിഎ മണ്ഡലം ജനറൽ സെക്രട്ടറി അനിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അരുൺ, സംയോജകൻ കെ വി താങ്കരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ ജി മനോജ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

കയ്യില്‍ ആകെയുള്ളത് അയ്യായിരം രൂപ മാത്രം: ബാബു ദിവാകരന്റെ സ്വത്ത് വിവരങ്ങള്‍

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചതിനൊപ്പം നല്‍കിയ സ്വത്ത് വിവര കണക്കുകള്‍ കൗതുകമാവുകയാണ്. ബാബു ദിവാകരന്റെ കയ്യില്‍ പണമായി ആകെ ഉള്ള സമ്പാദ്യം വെറും അയ്യായിരം രൂപമാത്രം. ഭാര്യയുടെ കയ്യില്‍ പണമായി ആയിരം രൂപയുമുണ്ട്. എണ്‍പതിനായിരം രൂപ വിലയുള്ള കാറും ഇരുപതിനായിരം രൂപ വിലയുള്ള ഒരു സ്‌കൂട്ടറും ബാബു ദിവാകരന്റെ പേരിലുണ്ട്. ഒരു തരി ഗോള്‍ഡ് പോലും സ്വന്തമായി ഇല്ലാത്ത ബാബു ദിവാകരന് നിലവില്‍ മറ്റ് ബാധ്യതകളൊന്നുമില്ല.

ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് ‍പത്രിക സമര്‍പ്പിച്ചത്. രാവിലെ 11.20ന് നടന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ദീപക് രാജൻ, കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി ജിന്റോ ജോർജ്, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗങ്ങളായ ജോബി വർഗീസ്, ജോളി, ജോർജ്, മിനി വി സി, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ, ജില്ല വൈസ് പ്രസിഡന്റ്‌...

വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ച് ട്വന്റി20

0

ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന് കീഴില്‍ പഴന്തോട്ടം, മനയത്തുപ്പീടിക, തൊണ്ടിപ്പീടിക, പാറേപ്പീടിക വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ചു. വാര്‍ഡ് തലത്തില്‍ ബാബു ദിവാകരന് വോട്ട് ലഭിക്കുന്നതില്‍ താഴെ തട്ടില്‍ നിന്നുള്ള ശക്തമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ട്വന്റി 20 കുന്നത്തുനാട് കമ്മിറ്റി അംഗം ജിന്റോ ജോര്‍ജ് ഓര്‍മിപ്പിച്ചു. ഇടത് - വലത് രാഷ്ട്രീയത്തില്‍ വലയുന്ന സാധാരണക്കാരെ ട്വന്റി 20യുടെ രാഷ്ട്രീയം ബോധ്യപ്പെടുത്തുകയും ബാബു ദിവാകരന്റെ ഭൂരിപക്ഷം വളര്‍ത്താന്‍ നാം അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാഷ്ട്രീയക്കാര്‍ അനധികൃതമായി പണം...

കുമ്മനോട് ഭണ്ഡാരകവല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

0

ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുമ്മനോട് ഭണ്ഡാരകവലയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി എന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഉല്‍ഘാടന ചടങ്ങിന് മുന്നോടിയായി ഭണ്ഡാരകവലയില്‍ നിന്ന് ആരംഭിച്ച ബഹുജന റാലിയില്‍ ട്വന്റി20, ബിജെപി, ബിഡിജെഎസ് തുടങ്ങി എന്‍ഡിഎയുടെ വിവിധ ഘടകകക്ഷികളില്‍ നിന്നുള്ള നിരവധി പാര്‍ട്ടി അംഗങ്ങളും വോട്ടര്‍മാരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന...

ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. രാവിലെ 11 മണിക്ക് നടക്കുന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20യുടെയും എന്‍.ഡി.എയുടെയും പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും. പത്രിക സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകും. മുന്‍കൂട്ടി തീരുമാനിച്ച മേഖലകളില്‍ ഗൃഹസന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കുകയും, തുടര്‍ന്ന് വൈകിട്ട് നടക്കുന്ന ട്വന്റി20 വാര്‍ഡുതല സംഗമങ്ങളിലും പങ്കെടുക്കും.

പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ബാബു ദിവാകരൻ

0

പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഔസേപ്പ് പിതാവിന്റെ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ട്വന്റി20-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. വിശ്വാസ സമൂഹത്തിന്റെ വോട്ട് അഭ്യർത്ഥിച്ച ബാബു ദിവാകരൻ മണ്ഡലത്തിലെ വോട്ടർമാരുടെ വികസന സ്വപ്നങ്ങളും ചോദിച്ചറിഞ്ഞു.

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ബാബു ദിവാകരൻ

0

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. മത മേലധ്യക്ഷൻമാർ, പൗരപ്രമുഖർ, വിശ്വാസികൾ എന്നിവരോട് ബാബു ദിവാകരൻ വോട്ടഭ്യർത്ഥിച്ചു. ബാബു ദിവാകരന് വിജയാശംസകൾ നേർന്നാണ് വിശ്വാസികൾ യാത്രയാക്കിയത്. കുന്നത്തുനാട് പഞ്ചായത്ത് മെമ്പർ റോയ് ഔസേപ്പ് ബാബു ദിവാകരനെ അനുഗമിച്ചു.

2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം പ്രസിദ്ധീകരിക്കുന്നത്.

0

പിറവം മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി അബ്രഹാം, തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്ന അഖിൽ രാജ്, പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി വർഗീസ്, കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ബാബു ദിവാകരൻ, തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കുന്ന സണ്ണി തോമസ്, ഇരിക്കൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ശ്രീനാഥ് പി, തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്ന രവി കുളങ്ങര എന്നീ ട്വന്റി 20 സ്ഥാനാർത്ഥികളുടെ പേരിൽ മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു. https://twenty20news.com/information-regarding-individuals-with-pending-criminal-cases-who-have-been-selected-as-the-candidates-along-with-the-reasons-for-such-selection-as-also-as-to-why-other-individuals-without-criminal/