പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ പ്രചരണം നടത്തി ബാബു ദിവാകരൻ

0

പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച്‌ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. പുത്തൻകുരിശു പഞ്ചായത്തിൽ മുത്തൂറ്റ് ജംഗ്ഷനിൽ ആരംഭിച്ച സന്ദർശനം തിരുവാണിയൂർ പഞ്ചായത്തിലെ പണിക്കരുപടി, ശാസ്താ മുകൾ, പാലച്ചുവട് ,കെൽ , മാമല, മുരിയമംഗലം എന്നീ സ്ഥലങ്ങൾ കടന്ന് വെണ്ണിക്കുളത്ത് അവസാനിച്ചു. വിവിധ സ്ഥലങ്ങളിൽ ബിജെപി, ട്വന്റി 20 പ്രവർത്തകർ സ്ഥാനാർഥിക്ക്‌ സ്വീകരണം നൽകി. ബിജെപി മണ്ഡലം പ്രസിഡന്റ്‌ അരുൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിൽ കുമാർ, ജനറൽ സെക്രട്ടറി രാജീവ്‌...

ശ്രേഷ്ഠ ബസോലിയോസ്‌ ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡിഎ സ്ഥാനാർഥികൾ

0

യാക്കോബായ സുറിയാനി പുത്തൻകുരിശ് പാത്രിക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസോലിയോസ്‌ ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡി സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി അബ്രഹാം (പിറവം നിയോജകമണ്ഡലം ) എന്നിവർ. ബാവ സ്ഥാനം ഏറ്റതിന്റെ ഒന്നാമത് വാർഷികത്തോട് അനുബന്ധിച്ചാണ് പാത്രിക്കാ സെന്ററിൽ എത്തി സ്ഥാനാർഥികൾ ബാവയെ സന്ദർശിച്ചത്. സ്ഥാനാർഥികൾക്ക് ഒപ്പം ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുഗമിച്ചു.

വാഴക്കുളത്ത് വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

0

കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴക്കുളം തടിയിട്ടപറമ്പ് , മുള്ളൻകുന്ന്, കമ്പനിപ്പടി എന്നീ വാർഡുകളിൽ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി. കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ബാബു ദിവാകരനിലൂടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ എസ് അഭിലാഷ് പറഞ്ഞു. ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് എൻഡിഎയ്ക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിജയത്തിനായി താഴെ തട്ടിൽ നിന്നുള്ള ശക്തമായ പ്രവർത്തനം നമുക്ക് ആവശ്യമാണ്. ബാബു ദിവാകരനിലൂടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാപ്നത്തിലേക്ക് വികസിത കുന്നത്തുനാടിനെ...

കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ

0

കിഴക്കമ്പലം പഞ്ചായത്ത്‌ കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ. ട്വന്റി 20യുടെ മുതിർന്ന പ്രവർത്തകൻ സുരേന്ദ്രൻ ഷാൾ അണിയിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരനെ സ്വീകരിച്ചു. തുടർന്ന് മറ്റൊരു മുതിർന്ന പ്രവർത്തകനായ വർഗീസ്, സ്ഥാനാർഥിയുടെ ചിഹ്നമായ ചക്ക ബാബു ദിവാകരന് കൈമാറി. കൺവെൻഷനിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഷെമീർ മുഹമ്മദ്‌, ട്വന്റി 20 ബോർഡ്‌ അംഗങ്ങളായ വി എസ് കുഞ്ഞു മുഹമ്മദ്‌, കുര്യൻ ജോൺ, വാർഡ് മെമ്പർ മേരി ഏലിയാസ് എന്നിവർ സന്നിഹിതരായിരുന്നു.

വിജയം ഉറപ്പിച്ച് ബാബു ദിവാകരൻ ; പ്രതിരോധിക്കാൻ കഴിയാതെ എതിരാളികൾ

0

കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ നാമനിർദേശ പത്രികയുടെ സൂഷ്മ പരിശോധന പൂർത്തിയായതായി എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ പറഞ്ഞു. കോലഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച്‌ 29ന് കോലഞ്ചേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കുന്നത്തുനാട് നിയോജകമണ്ഡലം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ ജന പങ്കാളിത്തം കൺവെൻഷനിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വലിയ അഴിമതി ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളും നേരിടുന്നവരാണ് ഇടത്...

കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ബാബു ദിവാകരൻ.

0

കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ട്വന്റി 20-എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരൻ. മലങ്കര ഓർത്തോഡോക്സ് സിറിയൻ ചർച്ച്‌ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിന്നും പാർട്ടി പ്രവർത്തകർക്കൊപ്പം ആരംഭിച്ച സന്ദർശന പരിപാടിയിൽ നിരവധി വോട്ടർമാരും പങ്കുചേർന്നു. ട്വന്റി 20 ബ്ലോക്ക്‌ മെമ്പർ പി റ്റി ഐപ്പ്,വാർഡ് മെമ്പർമാരായ അനു എൽദോസ് , രമ്യ തങ്കപ്പൻ , അനിത സികെ , ഏലിയാസ് , ജിജോ , ഷിഞ്ചുമോൾ പി മാത്യു , എലിസാ മാത്യു , വീണ മാത്യു , ഷാന്റി...

ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ട്വന്റി 20 – എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ.

0

ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച്‌ കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 - എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

0

ഉത്സവം നടക്കുന്ന പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി കുന്നത്തുനാട് നിയജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ക്ഷേത്രത്തിൽ നിന്നും അന്നദാനം കഴിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.

എൻഡിഎ സ്ഥാനാർഥിയുടെ വിജയത്തിനായി വാഴക്കുളത്ത് കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഴക്കുളം പഞ്ചായത്ത്‌ നോർത്ത് എഴിപ്പുറം മുണ്ടക്കൈകുറ്റി ജംഗ്ഷൻ, കീൻപുരം, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിൽ ബിജെപി വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനിലൂടെ എൻഡിഎ കുന്നത്തുനാട്ടിൽ അധികാരത്തിൽ വരുമെന്ന് വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകാന്ത് പുത്തനില്ലം പറഞ്ഞു. ബിജെപിയുടെ പിന്തുണയിൽ ട്വന്റി20 സ്ഥാനാർഥിയായി ബാബു ദിവാകരൻ മത്സരിക്കുമ്പോൾ എൻഡിഎയ്ക്ക് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ കുന്നത്തുനാട് മണ്ഡലത്തിൽ കേന്ദ്ര പദ്ധതികൾ ബാബു ദിവാകരന്റെ നേതൃത്വത്തിൽ എൻഡിഎ നടപ്പിലാക്കുമെന്ന്...

കിഴക്കമ്പലത്ത് വാർഡുതല സംഗമങ്ങൾ സംഘടിപ്പിച്ച് ട്വന്റി 2

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബുദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്ത്‌ ചൂരക്കോട് എട്ടാം വാർഡിലും ചൂരക്കോട് വെസ്റ്റ്‌ ഒമ്പതാം വാർഡിലും ട്വന്റി20യുടെ വാർഡുതല സംഗമങ്ങൾ നടത്തി. ഈ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിക്ക്‌ വിജയിക്കാനായാൽ ലോകം തന്നെ ഉറ്റുനോക്കുന്ന വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ്‌ സാബു ജേക്കബ് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബാബു ദിവാകരൻ സദസ്സിൽ പറഞ്ഞു. സമ്പാദ്യം വർധിപ്പിക്കുന്നതിന് അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയപ്രവണത അവസാനിപ്പിക്കാൻ നമ്മൾ ഓരോരുത്തരും ഈ തിരഞ്ഞെടുപ്പിലൂടെ തയ്യാറാകണമെന്നും...