മലയടംതുരുത്ത് ട്വന്റി 20 കുടുംബ സംഗമത്തിൽ പങ്കെടുത്ത് ബാബു ദിവാകരൻ
എന്തുകൊണ്ടും കുന്നത്തുനാടിന് അനുയോജ്യനായ സ്ഥാനാർഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. മലയടംതുരുത്തിൽ ട്വന്റി 20 സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ബാബുവിനു സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടോ മറ്റ് സ്ഥാനാർഥികളെപ്പോലെ കോടികളുടെ അസ്തിയോ ഇല്ല. രോഗിയായ ഭാര്യയെ ശുശ്രുഷിക്കുന്ന ഭർത്താവ് എന്ന നിലയിൽ ഒരു കുടുംബത്തിന്റെ വേദന അദ്ദേഹത്തിന് അറിയാം, ഒരു വ്യവസായം നടത്തിക്കൊണ്ട് പോകുന്നതിൽ വലിയ പ്രതിസന്ധികളെ നേരിടുകവഴി ഒരു സംരംഭകന്റെ വേദനയും അദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെ ബാബുവിനെ ഈ കുന്നത്തുനാടിന്...
ബാബു ദിവാകരന്റെ വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ച് എൻഡിഎ
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻഡിഎ മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. എന്തിനു കുന്നത്തുനാട്ടിൽ നമുക്ക് ഒരു എംഎൽഎ വേണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ഈ വേദിയിലുള്ള ഓരോ സ്ത്രീയുമെന്ന് ശ്രീജ ലാൽജി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നമ്മെ മനസിലാക്കുന്നു ഒരു എം എൽ എ ഉണ്ടായാലേ സാധിക്കു. രോഗിയായ ഭാര്യയെ സ്വന്തം ജീവന് തുല്യം ശുശ്രുഷിക്കുന്ന ഒരു ഭർത്താവ് എന്ന...
പുത്തൻകുരിശിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ
പുത്തൻകുരിശ് ടൗണിലും സമീപ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ടൗണിൽ വിവിധയിടങ്ങളിൽ ബാബു ദിവാകരന് ട്വന്റി 20, ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. എൻഡിഎ പുത്തൻകുരിശ് കൺവീനർ എം ആർ രാജീവ്, ട്വന്റി 20 നിയോജകമണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ മത്തായി പി വൈ, പീറ്റർ കെ ജോസഫ് , ട്വന്റി 20 വാർഡ് മെമ്പർമാരായ ദിവ്യ കെ എം, സിജി ബൈജു എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് ബാബു ദിവാകരൻ
അമ്പലമുകൾ കരിമുകൾ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. അമ്പലമുകളിൽ ആരംഭിച്ച സന്ദർശന പരിപാടി കരിമുകൾ മേഖലയിലൂടെ കടന്ന് കണിനാട് വഴി വടവുകോട് എത്തി അവസാനിച്ചു. വോട്ടർമാരുമായി ആശയവിനിമയം നടത്തിയ സ്ഥാനാർഥി, വ്യാപാരികളുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. സന്ദർശന വേളയിൽ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കി. അമ്പലമേട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച സ്ഥാനാർഥി ഉദ്യോഗസ്ഥരോട് വോട്ട് അഭ്യർത്ഥിച്ചു. തുടന്ന് ഉത്സവം നടക്കുന്ന വലമ്പൂർ ശ്രീ മഹാദേവ ക്ഷേത്രം, നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രം എന്നവിടങ്ങളിൽ...
കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ബാബു ദിവാകരൻ
ഐരാപുരം കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ മകയിരം മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര പരിസരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച അദ്ദേഹം വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്.
ഓൾഡ് ഏജ് ഹോം സന്ദർശിച്ച് ബാബു ദിവാകരൻ
പുത്തൻകുരിശ് ഐറിൻ ഹോംസ് ഓൾഡ് ഏജ് ഹോം സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ഐറിൻ ഹോംസിലെ താമസക്കാരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഹോമിന്റെ മേലധികാരിയായ ഫാ. സാബു കെ പിയുടെ അനുഗ്രഹം തേടി. തുടർന്ന് പുത്തൻകുരിശ് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ജിഫിൻ മാവേലിയേയും സന്ദർശിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. എൻഡിഎ പുത്തൻകുരിശ് കൺവീനർ എം ആർ രാജീവ്, ട്വന്റി 10 നിയോജകമണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് മത്തായി പി വൈ, പീറ്റർ കെ ജോസഫ് , ട്വന്റി 20...
മഴുവന്നൂർ പഞ്ചായത്ത് ഐരാപുരത്ത് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു
മഴുവന്നൂർ പഞ്ചായത്ത് ഐരാപുരം ഒമ്പതാം വാർഡിൽ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ജനപ്രതിനിധികൾ എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരനെ ആദരിച്ചു. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 വാർഡ് ചെയർമാൻ കെ ജി വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോൾ മാത്യു, ബിജെപി മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് , വാർഡ് മെമ്പർമാരായ മെറിൻ പൗലോസ് , റെജി തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
എന്‍.ഡി.എ തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും നിര്‍വ്വഹിച്ചു
കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും സംഘടിപ്പിച്ചു. തിരുവാണിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയുടെ സമാപനത്തോടെയായിരുന്നു കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ എന്നിവര്‍ സംയുക്തമായി ഓഫീസിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി തിരുവാണിയൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ കണ്‍വെന്‍ഷന് സ്വാഗതം അര്‍പ്പിച്ചു. തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എന്‍ഡിഎയുടെ ശക്തി നാം തെളിയിച്ചതാണ്. അടൂരില്‍ നിന്നും നമുക്ക് ലഭിച്ച നമ്മുടെ...
കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത് കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത് ജനറൽ കൺവീനർ എം ആർ രാജീവ് , ജോയിന്റ് കൺവീനർ സി കെ രവി, പഞ്ചായത്ത് ഇൻചാർജ് നൈസൻ ജോൺ , ബിജെപി മണ്ഡലം കമ്മിറ്റി അംഗം കെ കെ സുകുമാരൻ, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, ട്വന്റി 20 തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം മിനി വി...
ക്ഷേത്ര ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി
കോലഞ്ചേരി കിങ്ങിണിമറ്റം ശ്രീ ഘോരകുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര ദർശനത്തിന് എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ച് അന്നദാനത്തിലും പങ്കെടുത്തശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.





















