ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം സ്വീകരിച്ച് ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ

0

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ ക്യംത സെമിനാരിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ. സ്ഥാനാർഥികളായ ജിബി അബ്രഹാം(പിറവം നിയോജകമണ്ഡലം), അഞ്ജലി നായർ(തൃപ്പൂണിത്തുറ നിയോജകമണ്ഡലം), ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം) എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി. ട്വന്റി20 പാർട്ടി ചെയർമാൻ ബോബി എം ജേക്കബ്, ട്വന്റി20 മണ്ഡലം പ്രസിഡന്റ്‌ ദീപക്, ട്വന്റി20 പിറവം മണ്ഡലം ഇലക്ഷൻ ഇൻചാർജ് ജിതിൻ കെ രാജൻ, എൻ.ഡി.എ കുന്നത്തുനാട് മണ്ഡലം കൺവീനർ വി. എൻ വിജയൻ, മണ്ഡലം സെക്രട്ടറി അനൂപ്...

കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡുതല കുടുംബ സംഗമം സംഘടിപ്പിച്ച് ട്വന്റി20

0

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലം നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡ്തല കുടുംബ സംഗമം സംഘടിപ്പിച്ചു. ട്വന്റി20 പാര്‍ട്ടി നേതാവ് ബോബി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ കുന്നത്തുനാട് കേന്ദ്രീകരിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും വിലയിരുത്തലുകളും കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍, ട്വന്റി20 പാര്‍ട്ടി നേതാക്കളായ ബോബി ജേക്കബ്, അഭിലാഷ് കെ.എസ്, ദീപക്...

എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം വാഴക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് വാഴക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ട്വന്റി20 സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ ആന്റണി, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍, സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ട്വന്റി20 നേതാക്കളായ ദീപക് രാജന്‍, അഭിലാഷ് കെ.എസ്, ഷിന്റോ, മനോജ് മനക്കേക്കര, ട്വന്റി20 നേതാവും വാര്‍ഡ് മെമ്പറുമായ കൃഷ്ണകുമാര്‍ എന്നിവര്‍...

എന്‍.ഡി.എ മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ ശ്രീ. വി.എന്‍ വിജയനും സ്ഥാനാര്‍ത്ഥി ബാബു ദിവാകരനും സംയുക്തമായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബി.ജെ.പി കുന്നത്തുനാട് മണ്ഡലം ഇന്‍ചാര്‍ജ് അരുണ്‍ പി മോഹന്‍, ട്വന്റി20 മണ്ഡലം പ്രസിഡന്റ് ദീപക് രാജന്‍, മഴുവന്നൂര്‍ പഞ്ചായത്ത് മെമ്പറും ട്വന്റി20 നേതാവുമായ മെറിന്‍ പൗലോസ് എന്നിവര്‍...

മഴുവന്നൂര്‍, വാഴക്കുളം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു.

0

കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. മഴുവന്നൂര്‍, വാഴക്കുളം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന റോഡ് ഷോയും അണികളെ ആവേശത്തിലാഴ്തി. വൈകിട്ട് മൂന്ന് മണിയോടെ മഴുവന്നൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ ആരംഭിച്ച കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ റോഡ് ഷോ മംഗലത്തുനടയില്‍ ആരംഭിച്ച് നെല്ലാട്, മണ്ണൂര്‍, വളയന്‍ചിരങ്ങര, റബ്ബര്‍ പാര്‍ക്ക്, ചീനക്കുഴി, ബ്ലാന്തേവര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഐരാപുരത്ത് അവസാനിച്ചു. തുറന്ന ജീപ്പില്‍ പ്രചരണം നയിച്ച ബാബു...

സാമുദായിക നേതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

കുന്നത്തുനാട് നിയോജക മണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മികവോടെ മുന്നോറുന്നു. രാവിലെ കുന്നത്തുനാടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി വധുവരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നശേഷമാണ് ഗൃഹസന്ദര്‍ശന പരിപാടികളിലേയ്ക്ക് കടന്നത്. മഴുവന്നൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീ. സത്യനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ശ്രീ. ബാബു ദിവാകരന്‍ അനുഗ്രഹം തേടി. തുടര്‍ന്ന് ക്ഷേത്ര സംരക്ഷണ സമിതി നേതാവ് ശ്രീ. രഖുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച അദ്ദേഹം പ്രചരണ പരിപാടികളും തിരഞ്ഞെടുപ്പ് സാധ്യതകളും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പരമാവധി വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍...

വികസന നായകനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0

കുന്നത്തുനാടിന്റെ ഭാവി പ്രതീക്ഷയായാണ് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരനെ കുന്നത്തുനാടിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. കിഴക്കമ്പലത്ത് തുടക്കമിട്ട ട്വന്റി20 മോഡല്‍ വികസന തുടര്‍ച്ച ബാബു ദിവാകരനിലൂടെ കുന്നത്തുനാട് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. വികസനങ്ങളെ വാഗ്ദാനങ്ങളില്‍ മാത്രമൊതുക്കി ജനങ്ങളെ വോട്ടുബാങ്കുകളായി മാത്രം കണക്കാക്കിയിരുന്ന ഇടതു-വലത് മുന്നണികളുടെ പിടിയില്‍നിന്നും കുന്നത്തുനാടിനെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേയ്ക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം ദിനംപ്രതി വര്‍ധിക്കുകയാണ്. https://www.youtube.com/shorts/fzBdC5iYtFo എന്‍.ഡി.എ നേതൃത്വം നല്‍കുന്ന ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പാഠമാക്കാവുന്ന ഒന്നാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണം ആരംഭിക്കുന്ന...

കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ശ്രീ ബാബു ദിവാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

0

നിയമസഭാ സാമാജികര്‍ നിയമ നിര്‍മാണത്തില്‍ പങ്കാളിയായിരുന്ന സാഹചര്യങ്ങളില്‍നിന്നും വഴിത്തിരിച്ച് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി താല്‍ക്കാലിക പബ്ലിസിറ്റിക്കുപിന്നാലെ പോകുന്ന ദയനീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു എം.എല്‍.എ എത്ര നിയമ നിര്‍മാണങ്ങളില്‍ പങ്കെടുത്തുവെന്നത് ഇപ്പോള്‍ ആരും അന്വേഷിക്കാറില്ലെന്നും ഈ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/mkC3v4MwJRg?si=nk9HqlbMa2i2dGNL സായിപ്പിന്റെ കാലത്ത് രൂപീകരിച്ച കാലഹരണപ്പെട്ട പല നിയമങ്ങളും മൂലം സാധാരണക്കാരനും, അത്താഴപഷ്ണിക്കാരനും,...

ആവേശത്തിരയായി റോഡ് ഷോ: ബാബു ദിവാകരനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0

കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ റോഡ് ഷോ ആരംഭിച്ചത്. ട്വന്റി20യുടെ വികസന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയില്‍ തങ്ങളുടെ നാടിന്റെ നായകനെ കാണുവാനും അഭിവാദ്യം അര്‍പ്പിക്കുന്നതിനും നൂറുകണക്കിന് പ്രദേശവാസികളാണ് റോഡിന് ഇരുവശവും അണിനിരന്നത്. https://www.youtube.com/watch?v=XU9OJ7HleJE&feature=youtu.be മുദ്രാവാക്യങ്ങളും ജയ് വിളികളുമായാണ് ബാബു ദിവാകരനെ ജനങ്ങള്‍ വരവേറ്റത്. വാഹനത്തില്‍ നിന്നുകൊണ്ടുതന്നെ ആദരവ് ഏറ്റുവാങ്ങിയും വോട്ടഭ്യര്‍ത്ഥിച്ചും ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ ജനസാഹരം വാഹനത്തെ അനുഗമിച്ചത് വേറിട്ട അനുഭവമായി. തങ്ങളില്‍ ഒരാളായി ബാബു ദിവാകരനെ കുന്നത്തുനാടിലെ...