റോഡിന്റെ സുരക്ഷയ്ക്ക് കാനകളുടെ നിര്‍മ്മാണം

0

റോഡ് പണിതാല്‍ മാത്രം പോരാ, അതിന്റെ ആയുസ്സ് ഉറപ്പാക്കണം. ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, നാട്ടിലെ റോഡുകള്‍ വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് തകരുന്നത് പതിവായിരുന്നു. കാരണം, ശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ മുന്‍ ഭരണാധികാരികള്‍ പൂര്‍ണ്ണമായി അവഗണിച്ചിരുന്നു. ട്വന്റി20യുടെ ദീര്‍ഘവീക്ഷണം ഇവിടെയാണ് പ്രകടമാകുന്നത്. റോഡ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കാനകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ ട്വന്റി20, നാലു പഞ്ചായത്തുകളിലായി 179 റോഡുകളില്‍ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി. ആകെ 279 കിലോമീറ്റര്‍ നീളത്തില്‍ ആണ് കാനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ബലക്ഷയം ഉണ്ടാവാതിരിക്കുന്നതിനായി,...

732 മണ്‍ പാതകളില്‍ ടൈല്‍ വിരിച്ച് ട്വന്റി20

0

ട്വന്റി20 ഭരണസമിതിയുടെ കൈകളില്‍ വികസന കാഴ്ചപ്പാടുകള്‍ സുരക്ഷിതമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി ഭരിക്കുന്ന നാല് പഞ്ചായത്തിലെയും ഗ്രാമീണ റോഡുകള്‍. പഴയ ഭരണാധികാരികളുടെ അനാസ്ഥ കാരണം, മുന്‍പ് ഗ്രാമീണ പാതകള്‍ക്ക് ഒരു മഴ പോലും താങ്ങാനായിരുന്നില്ല. വീതി കുറഞ്ഞതും ചെളി നിറഞ്ഞതുമായ വഴികളിലൂടെ യാത്ര ചെയ്യുക എന്നത് ജനങ്ങള്‍ക്ക് എന്നും ദുരിതമായിരുന്നു. ടാറിംഗ് മെഷീനുകള്‍ക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കാത്ത, കുണ്ടും കുഴിയും നിറഞ്ഞ് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ട ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ മുന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ട്വന്റി20, വികസനത്തിന് മറ്റൊരു മോഡല്‍...

1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍

0

ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍ ജനങ്ങള്‍ക്ക് വെറും യാത്രാമാര്‍ഗങ്ങള്‍ മാത്രമല്ല, അഴിമതിയില്ലാത്ത ഭരണത്തിന്റെ, സുരക്ഷിതത്വത്തിന്റെ, പുരോഗതിയുടെ, ഗുണമേന്‍മയുടെ പ്രതീകം കൂടിയാണ്. ദീര്‍ഘവീക്ഷണത്തോടുകൂടി ശാസ്ത്രീയമായി പഠിച്ച് അടുക്കും ചിട്ടയോടും കൂടിയുള്ള പദ്ധതി നിര്‍വ്വഹണമാണ് ട്വന്റി20യുടെ മുഖമുദ്ര. പദ്ധതി വിഹിതം മുഴുവന്‍ ഉപയോഗിച്ച് ബി.എം.& ബി.സി. നിലവാരത്തിലാണ് മുഴുവന്‍ റോഡുകളും നിര്‍മ്മിക്കുന്നത്. പരമ്പരാഗത രീതികളെ അപ്പാടെ മാറ്റി ആധുനിക...

റോഡിനും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷ: റോഡിനിരുവശവും ടൈല്‍ വിരിച്ചു

0

ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി അറബിക്കടലില്‍ എത്തുകയോ, സമീപത്തുതന്നെ കെട്ടിക്കിടന്ന് റോഡിന് കേടുപാടുകള്‍ സൃഷ്ടിക്കുകയോ ആണ് പതിവ്. എന്നാല്‍ ഈ സാഹചര്യത്തെ പരിസ്ഥിതിക്ക് ഗുണകരമാക്കി മാറ്റുകയാണ് ടൈല്‍ വിരിക്കലിലൂടെ ട്വന്റി20 ചെയ്തത്. റോഡിന് ഇരുവശവും ഒരടി താഴ്ചയില്‍ കാല്‍ ഇഞ്ച് കനമുള്ള ബേബി മെറ്റലുകള്‍ പാകിയാണ് ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയിലൂടെ...

റോഡ് വികസിച്ചാലെനാട് വികസിക്കുകയുള്ളൂ….

0

കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന വെറും 40 ശതമാനമാണ് റോഡ് പണിയ്ക്ക് ഉപയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ തുക ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണം സ്വാഭാവികമായും നിലവാരമില്ലാത്തതായിരിക്കും. അതിനുപുറമേ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും റോഡ് നിര്‍മാണത്തില്‍ യാതൊരു പ്രാവീണ്യവുമില്ലാത്തവര്‍ ആണ്. കുറഞ്ഞ നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പെട്ടെന്ന് പൂര്‍ത്തിയാക്കുന്ന ഈ റോഡുകള്‍ ഒരു...

ട്വന്റി20 – ഉദയവും വളര്‍ച്ചയും

0

2015 ഡിസംബര്‍ 7, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെട്ട അവിസ്മരണീയമായ തിരഞ്ഞെടുപ്പ് വിജയം നേടി, ഒരു ജനകീയ കൂട്ടായ്മ രാജ്യത്തുതന്നെ ആദ്യമായി പഞ്ചായത്ത് ഭരണം ഏറ്റെടുത്ത ദിവസം. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുവലത് രാഷ്ട്രീയ പാര്‍ട്ടികളുടെ ജയവിജയങ്ങള്‍ വലിയ ചര്‍ച്ചകള്‍ തീര്‍ക്കുന്നതിന് ഇടയില്‍ എറണാകുളം ജില്ലയില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഇരു മുന്നണികളെയും നിലംപരിശാക്കി 19ല്‍ 17 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകൊണ്ട് ട്വന്റി20 എന്ന ജനകീയ പ്രസ്ഥാനം അതിന്റെ വരവറിയിച്ച നിമിഷം. ഒരോ മലയാളിയുടെ മനസ്സിലും ട്വന്റി20 എന്ന പേര് ഒരത്ഭുതമായി...

ട്വന്റി20 ഇങ്ങനെ ഭരിച്ചാല്‍ നാളെ ഞങ്ങളുടെ ഗതി എന്താകും?

0

കക്കുക, നക്കുക, മുക്കുക..! ചില രാക്ഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ ജീവിതം മുന്നോട്ടുപോകുന്നത് ഏകദേശം ദാ ഇതുപോലെയാണ്. രാഷ്ട്രീയമെന്നാല്‍ വികസനമാണെന്നും, ആ വികസനം തനിക്കും തന്റെ കുടുംബത്തിനും വേണ്ടപ്പെട്ടവര്‍ക്കും മാത്രം എന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റിന് വേണ്ടിയുള്ള തമ്മില്‍ തല്ലും, ഇവരുടെ കൂറുമാറ്റവുമെല്ലാം ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. അങ്ങനെയിരിക്കെ, ജനമനസ്സ് അറിയുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ ട്വന്റി20 കേരളത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം അവതരിപ്പിച്ചാല്‍ നാളെ ഞങ്ങളുടെ ഗതി എന്താകുമെന്ന് ഈ പരമ്പരാഗത രാഷ്ട്രീയ നേതാക്കന്മാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ലല്ലോ..! ജനം ട്വന്റി20യിലൂടെ യഥാര്‍ത്ഥ...

വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോടികളുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ തിരികെ നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പഞ്ചായത്തിന് 26 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും ഇതിലൊരുഭാഗം താഴ്ന്ന, ഇടത്തരം വരുമാനമുള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവയുടെ സബ്‌സിഡിയായി നല്‍കാനുമുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ഹര്‍ജിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ 24ന് പരിഗണിക്കാന്‍ മാറ്റി. ഭരണപരമായ കാര്യങ്ങളില്‍...

ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കും മുമ്പേ മഴുവന്നൂരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20, 95 ശതമാനവും വനിതകള്‍

0

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 3 ഡിവിഷനുകളടക്കം 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ട്വന്റി20 മഴുവന്നൂരില്‍ പ്രചരണവും ആരംഭിച്ചു. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സ്ത്രീകളാണ് എന്നതും പ്രത്യേകതയാണ്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സൗമ്യ മോഹന്‍ (റബ്ബര്‍ പാര്‍ക്ക് ഡിവിഷന്‍), ബബിത എല്‍ദോ (ഐരാപുരം ഡിവിഷന്‍), ബിന്‍സി ബൈജു (മഴുവന്നൂര്‍ ഡിവിഷന്‍) എന്നിവരാണ് ട്വന്റി20യുടെ സാരഥികള്‍. വാര്‍ഡ് തലത്തില്‍ സ്വാതി രമ്യദേവ് (വളയന്‍ചിറങ്ങര-1), സജിത എല്‍ദോ (കുഴൂര്‍-2), ലാലി...

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് ഐക്കരനാട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിഷനുകളും അടക്കം 18 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പട്ടികയില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സരത്തിന് രംഗത്തിറക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ജിന്‍സി ജിനു (കടയിരുപ്പ് ഡിവിഷന്‍), ഐപ്പ് പി.റ്റി (പാങ്കോട് ഡിവിഷന്‍) എന്നിവരാണ് ട്വന്റി20യുടെ സാരഥികള്‍. വാര്‍ഡ് തലത്തില്‍ സന്ധ്യ ബിജു (പഴന്തോട്ടം-1), അഖില രാജേഷ് (പടപ്പറമ്പ്-2), കുര്യാക്കോസ് ടി.വി (വലമ്പൂര്‍-3),...