ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0

കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്‍ട്ടിയാണ് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്. കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്നലെ (21.10.25) കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ അടക്കം 25...

കേരള രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി ട്വന്റി20: 9 ജില്ലകളില്‍ വിജയ പ്രതീക്ഷ

0

കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിനും ഭരണ മാറ്റങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് അഴിമതി രഹിത ഭരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിച്ച് ട്വന്റി20. 2015ല്‍ ഒരു പഞ്ചായത്തില്‍ മത്സരിച്ചുകൊണ്ടാണ് ട്വന്റി20 തേരോട്ടം ആരംഭിച്ചത്. മത്സരിച്ച 19 സീറ്റുകളില്‍ 17 സീറ്റുകള്‍ വിജയിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കാന്‍ ട്വന്റി20ക്ക് സാധിച്ചു. 2020ല്‍ സമീപത്തെ 4 പഞ്ചായത്തുകളില്‍ കൂടി മത്സരിച്ചു. മത്സരിച്ച എല്ലാ പഞ്ചായത്തുകളിലും വിജയിച്ചു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെല്ലാം ട്വന്റി20 വിജയം ആവര്‍ത്തിച്ചു. ആകെ 91 സ്ഥാനാര്‍ത്ഥികളെയാണ് 2020ല്‍ ത്രിതല പഞ്ചായത്ത്...

അക്രമം ട്വന്റി20യുടെ പാതയല്ല, അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടി ചോദ്യം ചെയ്യും: സാബു എം ജേക്കബ്

0

കൊച്ചി: അക്രമം ട്വന്റി20യുടെ പാതയല്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഈ നാട്ടില്‍ അക്രമം അഴിച്ചുവിട്ട്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കള്ളും മയക്കുമരുന്നും നല്‍കി ജനജീവിതം നശിപ്പിക്കുകയും, പുതുതലമുറയെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായാണ് ട്വന്റി 20 എന്ന പ്രസ്ഥാനം രൂപം കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോലഞ്ചേരിയില്‍ നടന്ന ട്വന്റി20 പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അടിച്ചവനെ തിരിച്ചടിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല ട്വന്റി20. അങ്ങനെ ആയിരുന്നുവെങ്കില്‍ അഞ്ചൂറോളം വരുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക്...

ഇടത് വലത് മുന്നണികള്‍ തട്ടിപ്പുമായി വരും : ജാഗ്രത വേണമെന്ന് സാബു എം ജേക്കബ്

0

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവുപോലെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങുമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷവും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന് വോട്ട് ചോര്‍ത്താന്‍ നടത്തുന്ന തട്ടിപ്പുകളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തുറന്നടിച്ചു. ട്വന്റി 20 യുടെ വളര്‍ച്ചയില്‍ ഭയപ്പെട്ടാണ് ഇരു മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ പറയും: 'ട്വന്റി 20-ക്ക് വോട്ട് ചെയ്താല്‍ അത് കമ്മ്യൂണിസ്റ്റുകാരെ വിജയിപ്പിക്കാനാണ്.'കമ്മ്യൂണിസ്റ്റുകാര്‍ പറയും: 'ട്വന്റി 20-ക്ക്...

ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് പാവപ്പെട്ടവന്റെ കുടുംബങ്ങളില്‍: സാബു എം. ജേക്കബ്

0

ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ട്വന്റി-20 പറയുന്നു, ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ കുടുംബങ്ങളിലാണ്. പാര്‍ട്ടി നിലകൊള്ളുന്നത് ആ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ്. അതിന് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കോഴഞ്ചേരിയില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ്. ധര്‍മ്മം വിജയിച്ചേ പറ്റൂ....

കേരളത്തില്‍ അയ്യപ്പനും രക്ഷയില്ല, അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ ക്ഷേത്ര ഗോപുരവും കടത്തും

0

സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിട്ടിട്ട് ക്ഷേത്രങ്ങളിലെ സ്വത്ത് കടത്തുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത് ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പിനെതിരെ തുറന്നടിച്ചത്. ശബരിമലയിലെ വാതില്‍ പാളിയിലെ സ്വര്‍ണമടക്കം കടത്തിക്കൊണ്ടുപോയ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നാം ചിന്തിക്കേണ്ടത് ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട സ്വത്തിനെ കുറിച്ച് മാത്രമല്ല. സ്വാമി അയ്യപ്പന്‍ തന്നെ ഇപ്പോള്‍ ശ്രീകോവിലില്‍ ഉണ്ടോ എന്നുള്ളകാര്യമാണ് പരിശോധിക്കേണ്ടതെന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാണിച്ചു. അയ്യപ്പനെയും ഈ സര്‍ക്കാര്‍ അടിച്ചുമാറ്റിയിട്ടുണ്ടാകും. ഒരു അഞ്ച് വര്‍ഷംകൂടി നമ്മള്‍...

മഴുവന്നൂരിൽ അത്യാധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

0

കേരളത്തിന്റെ വികസന ചരിത്രത്തിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒരു സുവർണ്ണ അധ്യായം കുറിക്കുകയാണ്. ശുചിത്വവും വികസനവും കൈകോർത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ മറ്റൊരു വികസന കാഴ്ചപ്പാടിന്, വീട്ടുർ ഹിൽ ടോപ്പ് സാക്ഷ്യം വഹിച്ചു. കേരളത്തിന് തന്നെ മാതൃകയാവുന്ന, അജൈവ മാലിന്യ സംസ്‌കരണത്തിനായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി അധവാ എം.സി.എഫിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഭരണ സമിതിയുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ നിർവ്വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മഴുവന്നൂർ ഗ്രാമപഞ്ചായത്ത് എത്രത്തോളം മുന്നോട്ട് പോയി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ...

എംഎല്‍എ ശ്രീനിജിന്റെ മുഖംമൂടി വലിച്ചുകീറി ട്വന്റി-20; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാബു എം. ജേക്കബ്

0

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളെയും അഴിമതികളെയും ധീരമായി തുറന്നുകാട്ടി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20യുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ കൊതിപൂണ്ട കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ശ്രീനിജിനെ സംബന്ധിച്ച പല കാര്യങ്ങളിലും അറിവുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന താന്‍ തള്ളിക്കളഞ്ഞതായും സാബു എം. ജേക്കബ് പറഞ്ഞു. കുന്നത്തുനാട് നിയമസഭാ സീറ്റില്‍ വിജയിച്ചശേഷം ശ്രീനിജന്‍ തന്റെ അനുഗ്രഹം തേടിയതായും അദ്ദേഹം വെളിപ്പെടുത്തി. https://youtu.be/Wct5zBBZal0 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍...

ട്വന്റി 20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു

0
Twenty20 Party's Koratti Panchayat convention and inauguration of new party office held together

കൊരട്ടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു. കൊരട്ടി പഞ്ചായത്ത് കോ-ഓർഡിനേറ്റർ തോമസ് പൊട്ടയ്ക്ക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോണി വെളിയത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. വർഗീസ്,നാരായണൻ ആറങ്ങാട്ടി, ശ്രീനിവാസൻ, മാത്യൂസ് പാപ്പി, അഡ്വ. ഹരികൃഷ്ണൻ, ബൈജു വി.വി, സ്മിഷ ഫ്രീജോ, ബീന ജോൺസൺ,ആനി ജോസഫ്, ആനി വർഗീസ് , അശോകൻ കെ.എൻ, അഗസ്റ്റിൻ, ബാബു കെ.ബി,...

ഒടുവില്‍ പള്ളിക്കര ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉയര്‍ന്നു: ഇത് ട്വൻ്റി 20യുടെ ഇച്ഛാശക്തിയുടെ വിജയം

0

കുന്നത്തുനാട്: കുന്നത്തുനാട് പഞ്ചായത്ത് ഓഫിസിന് മുന്നിലെ പള്ളിക്കര ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കാന്‍ സുരക്ഷിതമായ ഒരു വിശ്രമ കേന്ദ്രമില്ലാതെ ദുരിതമനുഭവിച്ച നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്‌നം വര്‍ഷങ്ങള്‍ക്കിപ്പുറം ട്വൻ്റി 20യിലൂടെ പൂവണിഞ്ഞു. ഇനി വെയിലും മഴയും ഏല്‍ക്കാതെ യാത്രികര്‍ക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കാം. പത്തും ഇരുപതും ലക്ഷം രൂപ നിര്‍മാണ ചിലവില്‍ അഴിമതിയുടെ സ്മാരകങ്ങളായി നിലവാരമില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ജനങ്ങളെനോക്കി പല്ലിളിക്കുന്ന ഈ കാലത്താണ് വെറും 89,000 രൂപയ്ക്ക് ട്വൻ്റി 20 മികച്ച നിലവാരത്തില്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. ഈ നേട്ടം...