ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു
തൃശ്ശൂർ: അഴിമതിരഹിത സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു. സെപ്റ്റംബർ 17, ബുധനാഴ്ച വൈകീട്ട് 5.30-ന് കാത്തലിക് സിറിയൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ട്വന്റി 20 പാർട്ടി പ്രവർത്തകർക്ക് ഒത്തുകൂടി പ്രവർത്തിക്കുന്നതിനുള്ള ഇടമാകും ഈ ഓഫീസ്. പരിപാടിയിൽ ട്വന്റി 20 പാർട്ടി വൈസ് പ്രസിഡന്റ് ശ്രീ. വി. ഗോപകുമാർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജാൻസൺ ജോസഫ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട അതിഥികളായി ട്വന്റി...
വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്ക്…
കിഴക്കമ്പലം: ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക മൊബൈൽ ക്ലിനിക്ക് ആരംഭിക്കുന്നു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കിഴക്കമ്പലം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഉദ്ഘാടനം നടക്കും. ഈ സൗകര്യം 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുന്നതാണ്. സ്ഥിരം ആരോഗ്യ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കും സംവിധാനമൊരുക്കുകയാണ് പഞ്ചായത്ത്. എല്ലാ വയോജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് നൂതന പദ്ധതികൾ ഇനിയും ആവിഷ്‌ക്കരിക്കാനുള്ള കാര്യങ്ങളും...
മാറി മാറി ഭരണം.. സാധാരണക്കാർക്ക് എന്ത് കിട്ടി ???
വലമ്പൂര്‍ പഞ്ചായത്തിലെ 18 ആം വാര്‍ഡിലെ ആക്കാംപാറ - മൂലേത്താഴം നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അവിടുത്തേക്കുള്ള റോഡും, വെളിച്ചവും, വെള്ളവും. പഞ്ചായത്ത് ഭരണം മാറി മാറി കയ്യേറിയ രാഷ്ട്രീയ പാര്‍ട്ടികളോടും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അപേക്ഷിച്ചെങ്കിലും എല്ലാവരും അവഗണിച്ചു. എന്നാല്‍ ട്വന്റി 20 പഞ്ചായത്തില്‍ ഭരണത്തില്‍ വന്നതോടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്കാംപാറ - മൂലേത്താഴം റോഡ് അടക്കമുള്ള ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു. https://youtu.be/FpLrD592VX4 'വളരെയധികം മോശമായ റോഡ് ആയിരുന്നു ഇത്. മഴക്കാലമായാല്‍ ഈ വഴി നടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരു ആശുപത്രി കേസ്...
കാർഷിക മുന്നേറ്റം ഗ്രാമങ്ങളിൽ നിന്നും..പാർട്ടി ഫണ്ടിൽ നിന്നും തുക നൽകി ട്വന്റി 20
മഴുവന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രധാനമായി ഒഴുകുന്ന തോട്, പതിറ്റാണ്ടുകളായി നവീകരണം കാത്ത് കിടന്നിരുന്നു. ഏകദേശം 60 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പ്രധാന തോടായിട്ടും മുന്‍പ് ഭരണത്തില്‍ ഇരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തോട് നവീകരണത്തിന് ഇടപെടാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. https://youtu.be/g6ax88ubnmI 'എന്റെ ഓര്‍മയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ തോട് നവീകരിച്ചിട്ടില്ല. എന്നാല്‍ ട്വന്റി20 അധികാരത്തില്‍ വന്നതിന് ശേഷം, മൂന്നു മുതല്‍ നാലു കിലോമീറ്റര്‍ വരെ ദൂരം ചെളി നീക്കി തോട് വൃത്തിയാക്കി. ഇരുവശങ്ങളിലും മതില്‍ കെട്ടി സംരക്ഷണം ഒരുക്കി....
നാട് മുഴുവൻ വെളിച്ചം പകർന്ന്… ട്വന്റി 20
മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് രാത്രി സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നതിന് പിന്നില്‍ ട്വന്റി20-യുടെ ഇടപെടലുകളാണ് എന്ന് നാട്ടുകാര്‍ പറയുന്നു. https://youtu.be/8V1fJ3Tyndc 'ആര്‍മിയില്‍ നിന്നും റിട്ടയേര്‍ഡ് ആയ കാലത്ത് വാങ്ങി വെച്ച ഒരു ലൈറ്റ് ഇന്നും എന്റെ വീട്ടിലുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വെളിച്ചമില്ലാത്ത ദുരവസ്ഥ അനുഭവിച്ചപ്പോഴാണ് കോണ്‍ഗ്രസ്, സിപിഎം അംഗങ്ങളോട് ലൈറ്റ് ഫിറ്റ് ചെയ്യാന്‍ അപേക്ഷിച്ചത്. എന്നാല്‍ അവര്‍ തയ്യാറായില്ല. പിന്നീട് ട്വന്റി20 വന്ന് 'ലൈറ്റ് ചലഞ്ച്' വഴി ഇന്ന് ഗ്രാമം മുഴുവന്‍ നല്ല ലൈറ്റുകള്‍ ഒരുക്കി തന്നു. അതിനാല്‍...
ഇവിടെ കുട്ടികൾ ഹാപ്പി ആണ്.. നന്മക്കൊപ്പം ട്വന്റി 20 ഭരണസമിതി
മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘ബട്‌സ് ‘ എന്ന ‘സ്‌പെഷ്യല്‍ സ്‌കൂള്‍’ കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്‌സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ മുന്നോട്ടുവന്നു. https://youtu.be/ChVxkaGu5ro ആദ്യകാല ഭരണസമിതികള്‍ നിഷേധാത്മക നിലപാടാണ് ബട്‌സിനോട് സ്വീകരിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനോ ബട്‌സിന് അവസരം...
മറക്കാൻ ആകാത്ത സഹായം കിട്ടി, കേരളം ട്വന്റി 20 പാർട്ടി ഭരിക്കണം
പുത്തന്‍കുരിശ് വെങ്കിടയില്‍ താമസിക്കുന്ന സത്യന്‍, ട്വന്റി20 പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ് തനിക്ക് ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതെന്ന് പറയുന്നു. https://youtu.be/_yf_Lp8NQGg 'ഞാന്‍ ആദ്യം ഐരാപുരത്ത് മഴുവന്നൂര്‍ പഞ്ചായത്തിലെ ബ്ലോക്കില്‍ നിന്നാണ് SC/ST ഫണ്ടിലൂടെ സ്ഥലം, വീട് എന്നിവ നേടി ഇവിടെ വന്നത്. എന്നാല്‍ ഇവിടെ താമസം ആരംഭിച്ചതിന് ശേഷം പല അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലാതെയായിരുന്നു,' എന്ന് സത്യന്‍ ഓര്‍ത്തെടുക്കുന്നു. ട്വന്റി20-യുടെ നേതൃത്വത്തിലാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടത്. 'വാട്ടര്‍ കണക്ഷന്‍ നല്‍കി, കിണര്‍ ഒരുക്കി, 350 മീറ്റര്‍ നീളത്തില്‍ കറന്റ് ലഭിക്കുന്നതിനായി സര്‍വീസ് വയര്‍ വലിച്ചു....
നിലവാരമുള്ള റോഡുകൾ ലഭിച്ചു, വികസനം നേരിട്ട് കാണാം.. ഇനിയും ട്വന്റി 20
https://youtu.be/-LCGMHI6k_4 തൊണ്ടിപീടിക-കൂരാച്ചി റോഡിന്റെ നവീകരണം, നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സഫലമായികിഴക്കമ്പലം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തൊണ്ടിപീടിക-കൂരാച്ചി റോഡ്, വര്‍ഷങ്ങളായി നാട്ടുകാരുടെ തലവേദനയായി തുടരുകയായിരുന്നു. കാലാകാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ, യാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു. 'ഈ റോഡ് മഴ തുടങ്ങുമ്പോള്‍ യാത്രയ്ക്ക് പറ്റാത്തവിധം വെള്ളം നിറഞ്ഞു നില്‍ക്കുമായിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരണത്തില്‍ വന്നെങ്കിലും, റോഡ് നവീകരിക്കാന്‍ ആരും താത്പര്യം കാണിച്ചില്ല. വഴിയിലുടനീളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.എന്നാല്‍, ട്വന്റി20 ഭരണകൂടം പഞ്ചായത്തില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി...
നിരവധി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി ട്വന്റി 20
https://youtu.be/8Hv_DHaeR1Y ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്ന മഴുവന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉയര്‍ന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനിലൂടെ വല്ലപ്പോഴും ലഭിച്ചിരുന്ന ക്ലോറിന്‍ വെള്ളത്തെ ആശ്രയിച്ചിരുന്ന മഴുവന്നൂര്‍ നാലാം വാര്‍ഡ് നിവാസികള്‍ക്ക് കുടിവെള്ളത്തിന്റെ സ്ഥാനം അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ പദ്ധതികള്‍...






















