27,500 മാവിന്‍ തൈകള്‍ വിതരണം ചെയ്തു

0

കര്‍ഷകര്‍ക്ക് അധിക വരുമാനവും നാടിന് ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 മാവ് കൃഷിക്ക് ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി, 27,500 മാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധമായ മാമ്പഴ ഉത്പാദനം വീടുകളിലും തോട്ടങ്ങളിലും വ്യാപിപ്പിക്കാന്‍ ഈ വിതരണം സഹായകരമായി. ഫലവൃക്ഷങ്ങള്‍ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കുന്നതിനാല്‍ കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിലൂടെ പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ട്വന്റി20യുടെ പ്രതിബദ്ധത ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നു.

47,300 ജാതിതൈകള്‍ വിതരണം ചെയ്തു

0

കര്‍ഷകരുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ട്വന്റി20 ജാതിക്കൃഷിക്ക് പ്രോത്സാഹനം നല്‍കിയത്. ഇതിന്റെ ഭാഗമായി, 47,300 ജാതിത്തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ജാതിക്കൃഷിക്ക് കുറഞ്ഞ പരിപാലനം മതി എന്നതിനാലും ഇതിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി മൂല്യമുള്ളതിനാലും കര്‍ഷകര്‍ക്ക് ഇത് സ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച് ജാതിയുടെ ആദായം ദീര്‍ഘകാലത്തേക്ക് കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ട്വന്റി20 ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

3.75 ലക്ഷം നേന്ത്രവാഴ വിത്തുകള്‍: കര്‍ഷകരുടെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ട്വന്റി 20

0

കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ട്വന്റി 20 നടത്തിവരുന്ന കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, 3.75 ലക്ഷം നേന്ത്രവാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യതത്. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വാഴക്കൃഷി പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സ്ഥിരവും അധികവുമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം, വിളവെടുക്കുന്ന വാഴക്കുലകള്‍ ന്യായവിലയ്ക്ക് സംഭരിക്കാനും ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാനുമാണ് പദ്ധതി ലക്ഷ്യം വെച്ചത്. ഈ സംരംഭത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും, കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കുന്ന...

4.5 ലക്ഷം ഞാലിപ്പൂവന്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു

0

4.5 ലക്ഷം ഞാലിപ്പൂവന്‍ വാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് ട്വന്റി 20 സൗജന്യമായി വിതരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനം നല്‍കുന്ന ഞാലിപ്പൂവന്‍ കൃഷി കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് പുറമെ ഒരു അധിക വരുമാന മാര്‍ഗ്ഗം ഉറപ്പാക്കി. വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ട്വന്റി20ക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഉണ്ടായിരുന്നപ്പോള്‍ വിളവെടുക്കുന്ന വാഴപ്പഴം സംഭരിച്ച് ന്യായവിലയില്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുന്ന സുസ്ഥിരമായ ഒരു കാര്‍ഷിക ശൃംഖലയാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

കൊയ്ത്തും കിളയും എളുപ്പമാക്കാന്‍ ആധുനിക യന്ത്രങ്ങള്‍

0

തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കില്ല. ട്വന്റി20 നല്‍കിയ 5 ഹാര്‍വെസ്റ്ററുകളും 6 ടില്ലറുകളും കര്‍ഷകര്‍ക്ക് സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. തൊഴില്‍ക്ഷാമം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കിഴക്കമ്പലത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായിരിക്കുകയാണ് ട്വന്റി20യുടെ നൂതന യന്ത്രവല്‍ക്കരണ പദ്ധതി. കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. പാടങ്ങളിലെ പ്രധാന ജോലികളായ കൊയ്ത്തും നിലമൊരുക്കലും വേഗത്തിലാക്കാന്‍ ട്വന്റി20 സൗജന്യ സേവനത്തിനായി 5 ആധുനിക കൊയ്ത്തുയന്ത്രങ്ങള്‍ (Harvester) ലഭ്യമാക്കി. കൊയ്ത്ത് വേഗത്തിലാക്കാനും, വിളനാശം തടയാനും അടുത്ത കൃഷിക്കായി പാടം ഒരുക്കാനും...

കാര്‍ഷിക സേവനത്തിന് 6 ടില്ലറുകള്‍

0

കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാ ഴ്ചപ്പാടാണ് ട്വന്റി 20 ഇവിടെ പ്രാവര്‍ത്തി കമാക്കുന്നത്. ട്രാക്ടറുകള്‍ ഇറക്കാന്‍ സാ ധിക്കാത്ത ചെറിയ കൃഷിയിടങ്ങളിലും, നന വാര്‍ന്ന ചതുപ്പ് നിലങ്ങളിലും നിലമൊരുക്കു ക എന്നത് കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളി യായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതി നായി, ട്വന്റി20 6 ടില്ലറുകള്‍ സേവനത്തിനാ യി കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിലം കിളച്ചുമറിക്കാന്‍ സാധിക്കുന്നത്, സാമ്പത്തിക ബുദ്ധി മുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനി ന്നവര്‍ക്ക് വലിയ ആശ്വാസമായി. ഉല്‍പ്പാദനച്ചെലവ് കുറച്ചുകൊണ്ട്, കൃ ഷി...

കര്‍ഷകര്‍ക്ക് ട്വന്റി20യുടെ 11 ട്രാക്ടറുകള്‍

0

തൊഴില്‍ക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ ട്വന്റി20 വിപ്ലവകരമായ യന്ത്രവല്‍ക്കരണം നടപ്പാക്കി. പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുമറിക്കാന്‍ 11 ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തൊഴിലാളികളുടെ കുറവും ഉയര്‍ന്ന കൂലിയും. ഈ കാരണങ്ങളാല്‍ കൃഷി ഉപേക്ഷിച്ച ഒട്ടനവധി കര്‍ഷകരുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ട്വന്റി20 നടപ്പാക്കിയത് യന്ത്രവല്‍ക്കരണ പദ്ധതിയാണ്. പഞ്ചായത്തിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20 11 ട്രാക്ടറുകളാണ് സൗജന്യ സേവനത്തിനായി നല്‍കിയത്. ഈ ട്രാക്ടറുകള്‍ ഉപയോഗിച്ച്, പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും...

സമൃദ്ധിയുടെ വിളനിലം: 2312 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിച്ച് ട്വന്റി20

0

കിഴക്കമ്പലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് ട്വന്റി20യുടെ നേതൃത്വത്തില്‍ 2312 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടപ്പാക്കി വരുന്നു. നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള ഈ ശ്രമം പഞ്ചായത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും യന്ത്രവല്‍ക്കരണവും നല്‍കിക്കൊണ്ട്, നഷ്ടത്തിലായിരുന്ന നെല്‍കൃഷിയെ ലാഭകരമായ ഒരു വരുമാന മാര്‍ഗ്ഗമായി തിരികെ കൊണ്ടുവരാന്‍ ഈ സംരംഭത്തിലൂടെ സാധിച്ചു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അതുവഴി നെല്ലുല്‍പ്പാദനത്തില്‍ പഞ്ചായത്തിന് സ്വയംപര്യാപ്തത നേടാനും സാധിച്ചു.

തരിശ്ശ് ഭൂമിയില്‍ നിന്ന് വിളനിലത്തിലേയ്ക്ക്

0

ഒരു കാലത്ത് തരിശായിക്കിടന്ന പാടങ്ങള്‍ ഇന്ന് കിഴക്കമ്പലത്ത് സമൃദ്ധിയുടെ കതിരണിഞ്ഞിരിക്കുന്നു. വിഷരഹിത ഭക്ഷണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും, കര്‍ഷകരെ ശാക്തീകരിക്കാനും ട്വന്റി20 നടപ്പാക്കിയ സമഗ്രമായ പദ്ധതികള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കളകള്‍ നിറഞ്ഞ പാടങ്ങളും ഉപയോഗശൂന്യമായ കൃഷിഭൂമികളുമായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ കാഴ്ച. ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥ. എന്നാല്‍, ട്വന്റി20 ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഈ ചിത്രം മാറിമറിഞ്ഞു. 'ഈ നാടിന് ആവശ്യമുള്ളതെല്ലാം ഇവിടെ ഉല്‍പാദിപ്പിക്കണം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാര്‍ഷിക വിപ്ലവം ഇന്ന് ഏക്കറുക്കണക്കിന് തരിശുഭൂമിയെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. കൃഷി ചെയ്യാന്‍...

കൃഷിയുടെ വഴിയേ ട്വന്റി20

0

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും അഴിമതിക്കാരായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി20 ഒരു പുതിയ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. നാം ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന നാട്ടിന്‍പുറത്തിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വിഷമില്ലാത്ത ഭക്ഷണവും മാത്രമല്ല, എല്ലാവരെയും ഒരേപോലെ സമൃദ്ധിയിലേക്ക് നയിക്കാനും ഉതകുന്ന സമത്വത്തിന്റെ വികസന സ്വപ്പ്‌നം കൂടിയാണ്. കൃഷി ഗ്രാമവികസനത്തിന്റെ ഒരു ഭാഗമാണ്. മനുഷ്യന്റെ അടിസ്ഥാനം കൃഷിയാണ്. ആദ്യകാലങ്ങളില്‍ കൃഷിയില്‍ നിന്നാണ് മനുഷ്യന്‍ തുടങ്ങിയത്. എന്നാല്‍ കൃഷിയില്‍ നിന്ന് വ്യാവസായികമായി മനുഷ്യന്‍ മാറിയപ്പോള്‍ നെല്‍പ്പാടങ്ങള്‍ നികത്തി. കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. കൃഷിയിടങ്ങള്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞു. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും...