കരുണ വറ്റാത്ത കുടിവെള്ള വിതരണം
ട്വന്റി20 അധികാരത്തില്‍ എത്തുന്നതിന് മുമ്പുവരെ, കിഴക്കമ്പലം പഞ്ചായത്ത് നിവാസികള്‍ നേരിട്ടിരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ശുദ്ധജല ലഭ്യതയായിരുന്നു. വേനല്‍കാലമായാല്‍ കിണറുകള്‍ വറ്റുകയും, പൈപ്പ് കണക്ഷനുകള്‍ പ്രഹസനം മാത്രമാവുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ പോലും 1000 രൂപ നിരക്കില്‍ ടാങ്കറുകളിലെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്ന സാഹചര്യവും സാധാരണമായിരുന്നു. എന്നാല്‍ സമഗ്രമായ കുടിവെള്ള വിതരണ പദ്ധതികളിലൂടെ ഈ ക്ഷാമത്തിന് അറുതിവരുത്താന്‍ ട്വന്റി20ക്ക് സാധിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ കൂറ്റന്‍ കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിച്ചു. ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് പ്രത്യേകം തയ്യാറാക്കിയ പൈപ്പ് കണക്ഷനുകളിലൂടെ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നതില്‍ ട്വന്റി20 വിജയിച്ചു....
17,338 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ നേ തൃത്വത്തില്‍ പഞ്ചായത്ത് ഭരണം മാറി മാറി കയ്യാളിയിരുന്ന കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കു ടിവെള്ളത്തിനായി ദുരിതം അനുഭവിക്കേ ണ്ടിവന്ന ഒരു ജനതയുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മുന്‍ ഭരണാ ധികാരികള്‍ക്ക് കഴിഞ്ഞില്ല. ട്വന്റി20 ഭരണമേ റ്റെടുത്ത ശേഷം, പഞ്ചായത്തുകളിലെ 17,338 കുടുംബങ്ങള്‍ക്കാണ് പുതിയ പൈപ്പ് കണ ക്ഷന്‍ നല്‍കിയത്. ഇതിലൂടെ, ഭൂരിപക്ഷം കുടുംബങ്ങളുടെയും വീട്ടുമുറ്റത്ത് ഇന്ന് ശുദ്ധജലം എത്തിക്കഴിഞ്ഞു. കുടിവെള്ളത്തിനായി ഒരു ജനതയ്ക്ക് കിലോമീറ്ററുകള്‍ താണ്ടേണ്ടിയിരുന്ന അവ സ്ഥയ്ക്ക്...
കുടിവെള്ളം സംഭരിക്കാൻ ട്വന്റി 20യുടെ 576 വാട്ടർ ടാങ്കുകൾ
ശുദ്ധജലം വീട്ടിലെത്തിയാൽ മാത്രം പോരാ, അത് സുരക്ഷിതമായി സംഭരിക്കുകയും വേണം. ഈ പ്രാധാന്യം തിരിച്ചറിയാൻ മുൻപ് കിഴക്കമ്പലം ഭരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല. ദരിദ്ര കുടുംബങ്ങൾ വെള്ളം സംഭരിക്കാൻ പാത്രങ്ങളും പഴയ ടാങ്കുകളും ആശ്രയിച്ചിരുന്ന, അശാസ്ത്രീയമായ ഒരു രീതിയാണ് മുൻ ഭരണങ്ങളിൽ നിലനിന്നിരുന്നത്. പലപ്പോഴും ഇത് രോഗങ്ങൾക്കും കാരണമായി. ട്വന്റി 20 വന്നപ്പോൾ, കുടിവെള്ള സംഭരണത്തിന് സുരക്ഷയൊരുക്കി. ട്വന്റി 20 ഭരണസമിതിയുടെ ദീർഘവീക്ഷണം ഇവിടെയും പ്രകടമായി. പൈപ്പ് കണക്ഷനുകൾ നൽകിയതിനോടൊപ്പം, വെള്ളം സുരക്ഷിതമായും ശുദ്ധമായും സംഭരിക്കാനുള്ള സംവിധാനം ഒരുക്കാനും അവർ മുൻകൈയെടുത്തു. സാമ്പത്തികമായി...
146 വാട്ടര്‍ ടാങ്കുകളുടെ നിര്‍മ്മാണം
വേനല്‍ക്കാലം പല പ്രദേശങ്ങള്‍ക്കും ദുരിത കാലമായിരുന്നു. കിണറുകള്‍ വറ്റി, പൈപ്പുകളില്‍ കുടിവെള്ളം വരാതെ, ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍, കുടിവെള്ളത്തെ വാഗ്ദാനങ്ങളില്‍ ഒതുക്കിയപ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ട്വന്റി 20 ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി 146 വാട്ടര്‍ ടാങ്കുകള്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചു. 2937 കുടംബങ്ങള്‍ക്കാണ് ഇതുവഴി ട്വന്റി20 ശുദ്ധജല ലഭ്യത ഉറപ്പാക്കിയത്. കുടിവെള്ള പ്രശ്നത്തിന് താല്‍ക്കാലിക ശമനമൊരുക്കുന്നതിന് പകരം വാട്ടര്‍ടാങ്കുകള്‍ വഴി കുടിവെള്ളം വീട്ടിലെത്തുന്ന വിധത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
ജീവനുറവകള്‍ ഇനി വീട്ടുമുറ്റത്ത്
ജീവന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. കനത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കിഴക്കമ്പലത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങളാണ്. വേനല്‍കാലത്ത് കിണറുകള്‍ വറ്റുന്നതും പൈപ്പ് കണക്ഷനുകളില്‍ കുടിവെള്ളമെത്താത്തതും ജനജീവിതം ദുസ്സഹമാക്കി. ഇടത്-വലത് പക്ഷങ്ങള്‍ മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാതിരുന്ന, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ട്വന്റി20 അറുതിവരുത്തി. കിഴക്കമ്പലത്തെ അര്‍ഹരായ 723 കുടുംബങ്ങള്‍ക്ക് പുതിയ കിണറുകള്‍ നിര്‍മിച്ചുനല്‍കിയാണ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ട്വന്റി20 ശാശ്വത പരിഹാരം കണ്ടെത്തിയത്. സുരക്ഷിതമായ ശുദ്ധജല ലഭ്യത വീട്ടുമുറ്റത്ത് ഉറപ്പാക്കുകവഴി ആരോഗ്യകരമായ ജീവിതസാഹചര്യം സാധ്യമാക്കുകയെന്ന...
79 പൊതുകിണറുകള്‍ക്ക് പുതുജീവന്‍
ഒരുകാലത്ത് കിഴക്കമ്പലത്തെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്ന പൊതുകിണറുകള്‍ ഇന്ന് വീണ്ടും സജീവമായിരിക്കുന്നു. മാലിന്യങ്ങളടിഞ്ഞ് ഉപയോഗശൂന്യമായിത്തീര്‍ന്നിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പൊതുകിണറുകള്‍ക്ക് ഏറ്റെടുത്ത് സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്വന്റി20 അവയ്ക്ക് പുതുജീവന്‍ നല്‍കിയത്. ചെളിയും പായലും നിറഞ്ഞിരുന്ന കിണറുകള്‍ പൂര്‍ണമായി വൃത്തിയാക്കി, ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ശാസ്ത്രീയമായ ജലപരിശോധനകളും നടത്തി. വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയശേഷം ഈ കിണറുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകാടുത്തു. പൊതുകിണറുകളുടെ പുനരുദ്ധാരണത്തിലൂടെ ഗ്രാമത്തിലെ പൊതു ജലസ്രോതസ്സുകള്‍ വീണ്ടും ഉപയോഗപ്രദമാവുകയും, കുടിവെള്ള ലഭ്യത മെച്ചപ്പെടുകയും ചെയ്തു. ട്വന്റി20യുടെ ഈ സംരംഭം ജലസുരക്ഷ ഉറപ്പാക്കുന്നതിലുപരി, സമൂഹത്തില്‍ പരിസ്ഥിതി ബോധവും...
നാടിന് ഉണര്‍വേകി കുളം നവീകരണം
ഒരുകാലത്ത് നമ്മുടെ നാടിന്റെ ജീവനാഡിയും മഴവെള്ള സംഭരണികളുമായിരുന്ന കുളങ്ങൾ, മഴക്കാലത്ത് ശേഖരിക്കുന്ന ജലം വേനൽക്കാലത്ത് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഒരുപോലെ ഉപകരിക്കേണ്ടതായിരുന്നു. എന്നാൽ, ദീർഘവീക്ഷണമില്ലാത്ത മുൻ ഭരണകൂടങ്ങളുടെ അനാസ്ഥ കാരണം ഒട്ടനവധി കുളങ്ങൾ മൂടപ്പെട്ടും നശിച്ചുംപോയി. ഈ കെടുകാര്യസ്ഥത ജലക്ഷാമത്തിന് വഴിയൊരുക്കി. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ട്വന്റി20 ഭരണസമിതി ദീർഘവീക്ഷണത്തോടെ ഇടപെട്ടത്. പഞ്ചായത്തിലെ 77 കുളങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. മൂടപ്പെട്ടും നശിച്ചും കിടന്നിരുന്ന എല്ലാ കുളങ്ങളെയും അളന്നുതിരിച്ച്, ചെളി നീക്കം ചെയ്ത്, കരിങ്കല്ലുകൊണ്ട് വശങ്ങൾ...
തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും നീക്കം ചെയ്താണ് തോടുകളുടെ ഇരുവശങ്ങളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചത്. തോടുകളുടെ ഇരുവശങ്ങളിലുമായി ഇതുവരെ 7 കിലോമീറ്ററോളം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കുന്നതിനും,...
കൃഷിയിടങ്ങളില്‍ കരുതലായി ആധുനിക തടയണകള്‍
മഴക്കാല വെള്ളപ്പൊക്കവും വേനല്‍കാല വരള്‍ച്ചയും കാര്‍ഷിക മേഖലയ്ക്ക് എന്നും വെല്ലുവിളി തീര്‍ക്കുന്ന കാലത്ത് ശാസ്ത്രീയമായ പോംവഴികളിലൂടെ പ്രശ്ന പരിഹാരം കണ്ട് ട്വന്റി20. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍ കൃഷിയിടങ്ങളില്‍ മടവീഴ്ചകള്‍ക്ക് കാരണമാവുകയും കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. വേനല്‍ കാലത്ത് ജലസംഭരണികള്‍ വറ്റിവരളുന്നതും, മഴക്കാലത്ത് ലഭിച്ചിരുന്ന അധിക ജലത്തെ സംഭരിച്ച് നിര്‍ത്തുന്നതില്‍ പരാജയപ്പെുന്നതും കാര്‍ഷിക മേഖലയെ വലച്ചു. ഈ സാഹചര്യത്തിലാണ് കാലാവസ്ഥയ്ക്ക് ആനുപാതികമായി ജല ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അത്യാധുനിക തടയിണകള്‍ കെട്ടി നേരിടാനുള്ള ആശയം ട്വന്റി20 നടപ്പിലാക്കിയത്. കിഴക്കമ്പലം പഞ്ചായത്തിലൂടെ ഒഴുകുന്ന 28...
തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും നീക്കം ചെയ്താണ് തോടുകളുടെ ഇരുവശങ്ങളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചത്. തോടുകളുടെ ഇരുവശങ്ങളിലുമായി ഇതുവരെ 7 കിലോമീറ്ററോളം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കുന്നതിനും,...






















