തെളിനീരൊഴുകുന്ന ജലാശയങ്ങള്‍ വീണ്ടെടുത്ത് ട്വന്റി20

0

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെതന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകമാണ് ജലം. വസ്ത്രം കഴുകുന്നതിന് മുതല്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കുവരെ ജല ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ജലാശയങ്ങളുടെ യോചനീയാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ്. ശുദ്ധമായ കുടിവെള്ളത്തിനൊപ്പം ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്കടക്കം വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടിവന്ന ഒരു നാടിനെ ജല ലഭ്യതയില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന് ട്വന്റി 20 വഹിച്ച പങ്ക് അത്രമേല്‍ വലുതാണ്. ജല സ്രോതസ്സുകളെ ഉജ്ജീവിപ്പിക്കുകവഴി നാട്ടിലെ കുളങ്ങളും കിണറുകളും ജലസമൃദ്ധമാക്കാന്‍ ട്വന്റി 20ക്ക് കഴിഞ്ഞു. വേനല്‍കാല ജല ലഭ്യതയും, കൃഷിക്ക് ആവശ്യമായ ജലവും ഒരുപോലെ...

ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് നടപ്പിലാക്കി ട്വന്റി20

0

“ഗ്രാമസ്വരാജ്” — ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ആത്മാവ്, എന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ സ്വപ്നം, കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 യാഥാർത്ഥ്യമാക്കി. ജനങ്ങളുടെ നന്മയ്ക്കായി, അഴിമതിയില്ലാതെ, ജനപക്ഷ ഭരണസമ്പ്രദായത്തിലൂടെ വികസനത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് ട്വന്റി20 ഗാന്ധിജിയുടെ ആശയം പ്രാവർത്തികമാക്കിയത്. മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നും 2013 ൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ 37 ലക്ഷം രൂപയുടെ കടബാധ്യതയിലായിരുന്നു. ഈ കടബാധ്യതയിൽ നിന്നാണ് ട്വന്റി20യുടെ ഭരണ യാത്ര ആരംഭിക്കുന്നത്. വ്യവസായതോടൊപ്പം എന്റെ നാടും നന്നാകണം എന്ന സാബു ജേക്കബിന്റെ ലക്ഷ്യബോധവും, അഴിമതി രഹിതവും,...

” അവർ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി “

0

ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി' എന്ന് പറയേണ്ടിവരും. രാഷ്ട്രത്തെ സംബന്ധിച്ച ഏതു പ്രവര്‍ത്തനവുമാകാം രാഷ്ട്രീയം; അല്ലാതെ കക്ഷിരാഷ്ട്രീയമല്ല. ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളാണ്. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം - ഇതു മാത്രമാണ് ഞങ്ങള്‍ ലക്ഷ്യംവച്ചത്. എന്നാല്‍, പരമ്പരാഗത രാഷ്ട്രീയക്കാരെ സംബന്ധിച്ച്, ഭരണത്തില്‍ കയറി കിട്ടുന്ന കാലാവധിക്കുള്ളില്‍ പരമാവധി സമ്പാദിക്കുക എന്ന...

ട്വന്റി20 ജനാധിപത്യം സംരക്ഷിക്കുമ്പോള്‍..

0

ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള വാചകങ്ങളാക്കി ജനങ്ങളുടെ ചിന്താശേഷിക്ക് മുമ്പില്‍ കണ്‍കെട്ട് വിദ്യ നടത്തുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുമൊരു തെരുവ് പ്രകടനം എന്ന രീതിയില്‍ മാത്രമാണ് ഈ ആരോപണത്തെ ട്വന്റി20 വിലയിരുത്തുന്നത്. എന്താണ് ജനാധിപത്യമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇക്കൂട്ടര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത് ജനാധിപത്യം എന്നതിന്റെ അര്‍ത്ഥമാണ് നാം ആദ്യം വിലയിരുത്തേണ്ടത്. ജനാധിപത്യം എന്നാല്‍, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടുന്ന...

പഞ്ചായത്ത് ഭരണം പിടിച്ച കഥ

0

സര്‍ക്കാരും പഞ്ചായത്തും നിര്‍വ്വഹിക്കേണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ട്വന്റി20 നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ അമര്‍ഷം രൂപപ്പെട്ടു. ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ മുടക്കി. നാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കുമുതലുള്ള കുഴല്‍ കിണര്‍ പദ്ധതി ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ചു. പദ്ധതിക്കായി മുഴുവന്‍ തുകയും മുടക്കിയത് കിറ്റെക്സായിരുന്നു. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കുഴല്‍ക്കിണര്‍ കുഴിക്കാനാവില്ലെന്ന നിലപാടില്‍ പഞ്ചായത്ത് ഉറച്ചുനിന്നു. ഒടുവില്‍, ട്വന്റി20യുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് മുന്നില്‍ പഞ്ചായത്ത് മുട്ടുമടക്കി. വികസനത്തെ...

ഇടത് വലത് രാഷ്ട്രീയ മുന്നണികളെ വിറപ്പിച്ച് 9-ാം സ്ഥാനം കരസ്ഥമാക്കി ട്വന്റി20

0

സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു. നെറികെട്ട രാഷ്ട്രീയ തന്ത്രങ്ങളെ ഒന്നാകെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ട്വന്റി20 ഈ വിജയം കരസ്ഥമാക്കിയത് എന്നത് പാര്‍ട്ടിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ തിളക്കം കൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ട്വന്റി20ക്ക് സാധിച്ചു. ഭരണ വിരുദ്ധ വികാരം മുതല്‍ മുന്നണികളുടെ പൊള്ളയായ വികസന കാഴ്ചപ്പാടുകള്‍വരെ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞകാല...

നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്

0

നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. '140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയമാണ് കാഴ്ചവെച്ചത്. ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു' സാബു എം ജേക്കബ് പറഞ്ഞു. പ്രഗത്ഭരായിട്ടുള്ള ആളുകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ...

കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

0

കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുവാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ അമരക്കാരായി ട്വന്റി20 സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി ജിന്‍സി അജി, വൈസ് പ്രസിഡന്റായി പ്രസീല എല്‍ദോ എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്ക് പുറമെ, ഷീബ ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വികസനം, ലിന്‍ഡ ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, അമ്പിളി വിജില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യ-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു.

ഐക്കരനാട് പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

0

തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഐക്കരനാട് പഞ്ചായത്തിന്റെ ഭരണകര്‍ത്താക്കളായി ട്വന്റി20യുടെ കരുത്തുറ്റ സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റായി ഡീനാ ദീപക് എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്കൊപ്പം എബി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസനം, അനിത സി.കെ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, കുര്യാക്കോസ് ടി.വി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യം-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു.

തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20 സാരഥികളുടെ സത്യപ്രതിജ്ഞ 21ന്

0

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് മികച്ച വിജയം കരസ്ഥമാക്കിയ തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20യുടെ പുതിയ സാരഥികള്‍ അധികാരമേല്‍ക്കുന്നു. 21-12-2025 ഞായറാഴ്ച രാവിലെ 10ന് തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്വന്റി20യുടെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രിന്‍സി എല്‍ദോ (വാര്‍ഡ് 5 - ചെമ്മനാട് സൗത്ത്), മോള്‍സി ജോസഫ് (വാര്‍ഡ് 7 - മോനപ്പിള്ളി), അനി കെ. മത്തായി (വാര്‍ഡ് 8 - വെങ്കിടി), ബിന്‍സി സജീവ് (വാര്‍ഡ് 9 - മരങ്ങാട്ടുള്ളി), നാന്‍സി റോയി (വാര്‍ഡ് 11 -...