വിലക്കയറ്റം ബാധിക്കാത്ത ട്വന്റി20 പഞ്ചായത്തുകള്‍
അവശ്യ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റവും ഗുണമേന്മയില്ലാത്ത വ്യാജ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റവും ജനജീവിതം ദുസ്സഹമാക്കുകയാണ്. വിലക്കയറ്റത്തെ രാഷ്ട്രീയ ആയുധമാക്കി ഭരണത്തിലേറിയവര്‍ അധികാര ഭ്രമത്താല്‍ പൊതുജനത്തെ മറന്നപ്പോള്‍ കേരളത്തിന് പ്രതീക്ഷയുടെ വെളിച്ചമേകിയത് ട്വന്റി20 നേതൃത്വം നല്‍കിയ ഭഷ്യസുരക്ഷാ മാര്‍ക്കറ്റായിരുന്നു. കിഴക്കമ്പലത്ത് സ്ഥാപിച്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ പഞ്ചായത്തിലുള്ളവര്‍ക്ക് 50 മുതല്‍ 80 ശതമാനംവരെ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഗുണമേന്മയിലും സൗകര്യങ്ങളിലും ലുലു, റിലയന്‍സ് പോലെയുള്ള മുന്‍നിര സൂപ്പര്‍ മാര്‍ക്കറ്റുകളെ വെല്ലുന്ന രീതിയിലാണ് ഇവിടെയുള്ള സാധാരണ ജനങ്ങള്‍ക്കായി ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ്...
അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി
ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ട്വന്റി20യെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചത്. അതിനാല്‍ തന്നെ തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി' എന്ന് പറയേണ്ടിവരും. രാഷ്ട്രത്തിന്റെ ഉന്നമനത്തിന് ഉതകുന്ന ഏത് പ്രവര്‍ത്തനവുമാകാം രാഷ്ട്രീയം. അല്ലാതെ കക്ഷിരാഷ്ട്രീയമല്ല. അങ്ങനെ നോക്കുമ്പോള്‍ യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ട്വന്റി20 മാത്രമാണ്. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം ഇതു മാത്രമായിരുന്നു ലക്ഷ്യം വച്ചത്. എന്നാല്‍, പരമ്പരാഗത രാഷ്ട്രീയക്കാരെ സംബന്ധിച്ച്,...
കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു
കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു. കൊച്ചിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അഴിമതി തുടച്ചുനീക്കി വികസനത്തിന്റെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുക എന്നതാണ് ട്വന്റി20യുടെ ലക്ഷ്യം. 'കൊച്ചിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ സിറ്റിയാക്കി മാറ്റും' എന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ ് സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഇന്ന് ഏറ്റവും വലിയ അഴിമതി കേന്ദ്രമായി മാറിയിരിക്കുന്നു....
ടന്റി20 സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
തൃപ്പൂണിത്തുറ നഗരസഭയില്‍ 25 വാര്‍ഡുകളില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. മരട് നഗരസഭയില്‍ 15 വാര്‍ഡുകളിലും കുമ്പളം പഞ്ചായത്തില്‍ 19 വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്ന് ട്വന്റി20 സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ട്വന്റി20 സ്ഥാനാര്‍ത്ഥി സംഗമം വെള്ളിയാഴ്ച വൈകിട്ട് 5ന് തൃപ്പൂണിത്തുറ എന്‍.എം ഹാളില്‍ നടന്നു. പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നടക്കുന്നത് 5,000 കോടിയുടെ രാഷ്ട്രീയ കൊള്ള
കേരളത്തിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഇവ മാറി മാറി ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതി നിറഞ്ഞ ഭരണത്തിലൂടെ കടന്നുപോകുന്നതിന്റെ നേര്‍സാക്ഷ്യം നമുക്കുമുന്നില്‍ കാട്ടിത്തരുകയാണ് ട്വന്റി20. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഭരണം നടത്തിയിട്ട്, ഒരു പഞ്ചായത്തില്‍ പോലും ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു രൂപ പോലും മിച്ചം പിടിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ അഴിമതി രഹിത ഭരണം കൊണ്ട് ജനങ്ങളുടെ നികുതിപ്പണം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് പറയുന്ന ട്വന്റി20യുടെ കഥ തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. 39 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ...
കാലം സാക്ഷി… ചരിത്രം സാക്ഷി… സ്വപ്‌നസുന്ദരമായ വിജയഗാഥ
2015 ഡിസംബര്‍ 7. ചരിത്രത്തിന്റെ ദിശാസൂചി ഒരു നിമിഷം സ്തംഭിച്ചുനിന്ന ദിവസം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതന്നാണ്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലൊന്നില്‍ ഒരു ജനകീയ കൂട്ടായ്മ മഹാ ഭൂരിപക്ഷം നേടി വിജയിച്ച ദിവസം. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസംഘടനകളുടെയോ സാന്നിധ്യമില്ലാതെ തികച്ചും സ്വതന്ത്രമായ ഒരു ജനകീയ കൂട്ടായ്മയുടെ വിജയത്തിനാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിലെന്നല്ല, സ്വതന്ത്ര ഭാരത ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി20 ബാലറ്റുപെട്ടിയിലൂടെ ചരിത്രത്തില്‍ ചുവടുറപ്പിച്ചത്. കേരളത്തിലെ ഈ ട്വന്റി20...
ട്വന്റി20യുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും ജനങ്ങളെ അവഗണിച്ചു. ഈ അനാസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിന് അറുതി വരുത്തി പ്രതീക്ഷയുടെ വെളിച്ചമെത്തിച്ചത് ട്വന്റി20 ഭരണസമിതിയാണ്. ട്വന്റി20 അധികാരം ഏറ്റെടുത്ത ഉടന്‍, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്ന 227 കുടുംബങ്ങളെ കണ്ടെത്തി. പോസ്റ്റ് സ്ഥാപിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതിനും അടക്കമുള്ള എല്ലാ സഹായങ്ങളും ട്വന്റി20 മുന്‍കയ്യെടുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ദൃഢനിശ്ചയത്തിന്റെ ഫലമായി, ഇന്ന് ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകള്‍...
ഭവനരഹിതര്‍ക്ക് ഇനി സ്വന്തം മണ്ണ്
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ വാടക വീടുകളിലും പുറമ്പോക്കുകളിലുമായി ദുരിതജീവിതം നയിച്ചിരുന്നു. പഴയ ഭരണാധികാരികളുടെ കാലത്ത് ഭവനരഹിതരുടെ ദുരിതം കേവലം വോട്ട് ബാങ്കുകളായി ഒതുങ്ങി. അവര്‍ക്ക് സ്വന്തമായി വീടൊരുക്കുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ട്വന്റി20 അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. സ്വന്തമായി വീട് വെക്കാന്‍ സ്ഥലമില്ലാത്ത 213 കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക് ഭൂമി അനുവദിച്ചു. 'സ്വന്തം മണ്ണ്' എന്നമനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. ഭവനരഹിതര്‍ക്ക് ഭൂമി...
ഇനി ആശങ്കവേണ്ട, 194 കുടുംബങ്ങള്‍ക്ക് പട്ടയം
വര്‍ഷങ്ങളായി മതിയായ രേഖകളില്ലാതെ തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് അവകാശമില്ലാതെ, ആശങ്കയിലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍. മുന്‍ ഭരണാധികാരികളുടെ അനാസ്ഥ കാരണം, നിയമക്കുരുക്കുകളില്‍ കുടുങ്ങിപ്പോയ ഈ ജനവിഭാഗം, കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവിച്ചിരുന്നത്. ഈ അടിസ്ഥാനപരമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ പഴയ ഭരണസമിതികള്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചിരുന്നില്ല. ട്വന്റി20 അധികാരത്തില്‍ എത്തിയപ്പോള്‍, നിയമം ജനക്ഷേമത്തിന് വഴിമാറി. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ പങ്കാളികളായ ട്വന്റി20 ഭരണസമിതി, പട്ടയവും കൈവശാവകാശവും ലഭ്യമാക്കുന്നതിനായി സമയോചിതമായി ഇടപെട്ടു. നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കി, വര്‍ഷങ്ങളായി രേഖകളില്ലാതെ താമസിച്ചുവന്ന 194...
2379 ഭവനങ്ങളുടെ പുനഃരുദ്ധാരണം
സ്വന്തമായി ഒരു വീട്, അതും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന വീട്, എന്നതാണ് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം. എന്നാല്‍, ട്വന്റി20 വരുന്നതിനു മുമ്പ്, വര്‍ഷങ്ങളോളം ഭരിച്ച മുന്നണികള്‍ സാധാരണക്കാരന്റെ ഈ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും നല്‍കിയിരുന്നില്ല. കാലപ്പഴക്കം ചെന്ന് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാമായിരുന്ന വീടുകളില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ ഭയത്തോടെ ജീവിച്ചു. പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിലച്ച വീടുകളില്‍ സുരക്ഷിതമായ ഒരു ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പോലുമില്ലാതെ ജീവിച്ചുപോന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പഴയ ഭരണാധികാരികളുടെ ഈ അനാസ്ഥക്ക് ട്വന്റി20 ഭരണസമിതി അന്ത്യം കുറിച്ചു....






















