Home Election News സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ചലച്ചിത്ര സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ അഖില്‍ മാരാര്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സണ്ണി തോമസ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും രവി കുളങ്ങര കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും മത്സരിക്കും. കുന്നത്തുനാട് സീറ്റില്‍ ബാബു ദിവാകരനെ ട്വന്റി20 നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ ട്വന്റി20 മത്സരിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here