Home Twenty20 News 1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍

1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍

56
0

ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍ ജനങ്ങള്‍ക്ക് വെറും യാത്രാമാര്‍ഗങ്ങള്‍ മാത്രമല്ല, അഴിമതിയില്ലാത്ത ഭരണത്തിന്റെ, സുരക്ഷിതത്വത്തിന്റെ, പുരോഗതിയുടെ, ഗുണമേന്‍മയുടെ പ്രതീകം കൂടിയാണ്.

ദീര്‍ഘവീക്ഷണത്തോടുകൂടി ശാസ്ത്രീയമായി പഠിച്ച് അടുക്കും ചിട്ടയോടും കൂടിയുള്ള പദ്ധതി നിര്‍വ്വഹണമാണ് ട്വന്റി20യുടെ മുഖമുദ്ര. പദ്ധതി വിഹിതം മുഴുവന്‍ ഉപയോഗിച്ച് ബി.എം.& ബി.സി. നിലവാരത്തിലാണ് മുഴുവന്‍ റോഡുകളും നിര്‍മ്മിക്കുന്നത്. പരമ്പരാഗത രീതികളെ അപ്പാടെ മാറ്റി ആധുനിക മിഷനറികള്‍ ഉപയോഗിച്ച് തികച്ചും ശാസ്ത്രീയമായി ടാറും, മെറ്റലും കൃത്യമായ അളവില്‍ സംയോജിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ പേവര്‍ മെഷീനും വൈബ്രേറ്റര്‍ റോളറും ഉപയോഗിച്ചാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഇപ്രകാരം നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ ആയുസ് ഉണ്ടാകും. ട്വന്റി20 ഇതുവരെ 1597 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു.

ഇടത് വലത് രാഷ്ട്രീയക്കാര്‍ റോഡ് റിപ്പയറിംഗിന്റെ പേരില്‍ അടിച്ചുമാറ്റിയിരുന്ന പൊതുജനങ്ങളുടെ പണത്തെയാണ് ട്വന്റി20 ഇപ്രകാരം സംരക്ഷിക്കുന്നതും നീക്കിയിരിപ്പായി മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here