Home Twenty20 News യൂറോപ്പ്യന്‍ മാതൃകയില്‍ ബസ് സ്റ്റേഷന്‍

യൂറോപ്പ്യന്‍ മാതൃകയില്‍ ബസ് സ്റ്റേഷന്‍

61
0

കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമഗ്ര പദ്ധതിയായി മാറുകയാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ പരമാവധി ഉറപ്പാക്കിക്കൊണ്ടാണ് ഈ അത്യാധുനിക ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍, സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിങ്, ടി വി യൂണിറ്റ്, സുരക്ഷാ ക്യാമറകള്‍, ഡിജിറ്റല്‍ ബസ് ടൈം ഡിസ്പ്ലേ, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും. ഇതിനുപുറമെ സൗജന്യ ഭക്ഷണശാല, കഫറ്റീരിയ, ഇ-സേവാ സെന്റര്‍, അക്ഷയ സെന്റര്‍, സ്ത്രീകള്‍ക്കായുള്ള ‘ഷീ ജിം’, ഹൈജീനിക് ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ബസ് സ്റ്റേഷനില്‍ ട്വന്റി20 വാഗ്ദാനം ചെയ്യുന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംയോജിത ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടുത്തെ സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് ഒട്ടും അംഗീകരിക്കാനോ സഹിക്കാനോ ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും സാധിക്കുന്നില്ല. ആയതിനാല്‍ ഈ നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ച്ചയായി തടയുന്നതിന് പോലീസിന്റെയും മറ്റും സഹായത്തോടെ ബസ് സറ്റാന്‍ഡിലേയ്ക്ക് ബലമായി ബസുകള്‍ കയറ്റി വിടുകയും, താല്‍ക്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുകയും, അവിടുത്തെ ബാരിക്കേഡുകളും, നിര്‍മ്മാണം നടക്കുന്ന ബസ് സ്റ്റാന്‍ഡിന്റെ സീറ്റുകളും ഇക്കൂട്ടര്‍ നശിപ്പിച്ചിരിക്കുകയുമാണ്.

ഈ നാട് ഒരിക്കലും നന്നാകരുത്, ഇവിടുത്തെ ജനങ്ങള്‍ ഇത്തരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യരുത് എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഗുണമേന്മയുള്ള സൗകര്യങ്ങള്‍ ലഭിച്ചാല്‍, ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളില്‍ നിന്ന് അകലുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇവര്‍ ഇത്തരത്തിലുള്ള വൃത്തികെട്ട പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ട്വന്റി20ക്ക് എതിരെ അഴിച്ചുവിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവരെ നമ്മള്‍ എതിര്‍ത്ത് തോല്‍പ്പിക്കണം. നിലവില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാം എന്നാണ് ട്വന്റി20 പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here