Home Top News കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’

കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’

50
0

ആരോഗ്യകരമായ ജീവിതശൈലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഇന്ന് ജിംനേഷ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതില്‍ വ്യായാമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന ബോധം സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന പദ്ധതിയുമായി ട്വന്റി20 ഭരണസമിതി മുന്നോട്ട് വന്നിരിക്കുകയാണ്. കിഴക്കമ്പലത്ത് പണി പൂര്‍ത്തിയാക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡിനോടൊപ്പം, വനിതകള്‍ക്കായി പ്രത്യേകം ഒരുക്കുന്ന ‘ഷീ ജിം’ ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായി മാറുകയാണ്.

ഷീ ജിമ്മില്‍, വനിതാ ട്രെയ്നര്‍മാര്‍ ഉള്‍പ്പടെ ആധുനിക ജിമ്മുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷ, സ്വകാര്യത, സൗകര്യങ്ങള്‍ ഈ മൂന്നു ഘടകങ്ങള്‍ ഉറപ്പാക്കി, സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ വ്യായാമം ചെയ്യാനുള്ള സൗഹൃദപരമായ അന്തരീക്ഷം ട്വന്റി20 ഒരുക്കുന്നു. വ്യായാമം വെറും ശരീരസൗന്ദര്യത്തിനല്ല, ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമാണ് എന്ന പുതിയ ദിശയാണ് ഈ പദ്ധതിയിലൂടെ ഭരണസമിതി മുന്നോട്ട് വെക്കുന്നത്. സൗജന്യ നിരക്കില്‍ ലഭിക്കുന്ന ഈ ജിം സൗകര്യം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും ആരോഗ്യപരിപാലനത്തില്‍ പങ്കാളികളാകാനുള്ള അവസരം നല്‍കുന്നു, എന്നത് സ്ത്രീശാക്തീകരണത്തിന് ട്വന്റി20 നല്‍കുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനമാണ്. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ സുരക്ഷിതമായൊരു അന്തരീക്ഷം ഒരുക്കുന്ന ഇത്തരം ശ്രമം, കേരളത്തിലെ പ്രാദേശിക ഭരണരംഗത്ത് പുതുമയാര്‍ന്ന മാതൃകയായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here