Home Top News ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല

ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല

കിഴക്കമ്പലം പ്രദേശത്തുകൂടി ആരും വിശന്ന വയറുമായി കടന്നുപോകാന്‍ പാടില്ല എന്ന ഉദ്ദേശലക്ഷ്യത്തോടെ ആധുനിക ബസ് സ്റ്റേഷനൊപ്പം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രവും ഒരുക്കുകയാണ് ട്വന്റി20. കേരളത്തിന് മാതൃകയാകാന്‍ ഒരുങ്ങുന്ന ആധുനിക ബസ് സ്റ്റേഷനൊപ്പം ട്വന്റി20 ഭരണസമിതിയുടെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ സാക്ഷ്യമാവുകയാണ് ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം.

കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനകത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന സൗജന്യ ഭക്ഷണശാലയില്‍ നിന്നും എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമാണ് ട്വന്റി20 ഒരുക്കുന്നത്. രാവിലെ 6 മണി മുതല്‍ 9 മണി വരെ ബ്രേക്ഫാസ്റ്റ്, 9 മണി മുതല്‍ 12 മണിവരെ ടീ/കോഫി സ്നാക്സ്, 12 മണി മുതല്‍ 2 മണിവരെ ഉച്ചഭക്ഷണം, 2 മണി മുതല്‍ 6 മണിവരെ ടീ/കോഫി സ്നാക്സ്, വൈകിട്ട് 6 മണി മുതല്‍ 9 മണിവരെ അത്താഴം എന്നിങ്ങനെ പൂര്‍ണമായും സൗജന്യമായാണ് ഒരുക്കുന്നത്. ഈ ആധുനിക കാലത്ത്, സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ ലഭ്യമാകുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് യാത്രക്കാര്‍ക്കായി ഇവിടെ സൗജന്യ സേവനം ഒരുക്കി നല്‍കുന്നത്.

ട്വന്റി20 നടപ്പിലാക്കുന്ന ജനോപകാരപ്രദമായ ഏതൊരു പദ്ധതിയെയും തടയുക എന്ന ലക്ഷ്യത്തോടെയുള്ള പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ്. ഈ നാട് വികസിക്കുന്നതോ, ഇത്തരം സൗകര്യങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നതോ ഒരിക്കലും ഇഷ്ടപ്പെടാത്ത വര്‍ഗമാണ് ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍. അതുകൊണ്ട് ഈ വികസന പദ്ധതികള്‍ തടയുന്നതിനും ഇല്ലാതെയാക്കുന്നതിനും ഇടതും വലതും മത്സരിച്ചാണ് ശ്രമിച്ചുവരുന്നത്. ഈ നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ്, അട്ടിമറി ശ്രമങ്ങളെ അടിച്ചമര്‍ത്തിയാല്‍ മാത്രമേ ഈ നാട്ടില്‍ വികസനം സാധ്യമാവുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here