Home Top News ഭവനരഹിതര്‍ക്ക് ഇനി സ്വന്തം മണ്ണ്

ഭവനരഹിതര്‍ക്ക് ഇനി സ്വന്തം മണ്ണ്

53
0

ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ വാടക വീടുകളിലും പുറമ്പോക്കുകളിലുമായി ദുരിതജീവിതം നയിച്ചിരുന്നു. പഴയ ഭരണാധികാരികളുടെ കാലത്ത് ഭവനരഹിതരുടെ ദുരിതം കേവലം വോട്ട് ബാങ്കുകളായി ഒതുങ്ങി. അവര്‍ക്ക് സ്വന്തമായി വീടൊരുക്കുന്നതില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ട്വന്റി20 അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. സ്വന്തമായി വീട് വെക്കാന്‍ സ്ഥലമില്ലാത്ത 213 കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക് ഭൂമി അനുവദിച്ചു. ‘സ്വന്തം മണ്ണ്’ എന്നമനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ട്വന്റി20ക്ക് കഴിഞ്ഞു. ഭവനരഹിതര്‍ക്ക് ഭൂമി നല്‍കിയ ഈ നടപടി, ട്വന്റി20യുടെ സാമൂഹിക പ്രതിബദ്ധതയുടെ ഏറ്റവും വലിയ തെളിവാണ്. മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പ്രാപ്തരാക്കുന്ന ട്വന്റി20യുടെ ഈ ദൗത്യം വിജയകരമായി മുന്നോട്ട് പോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here