ജനങ്ങള്‍ക്ക് ഏറ്റവും ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചുകൊണ്ട് ട്വന്റി20യുടെ മത്സ്യമാംസ മാര്‍ക്കറ്റ് ഒരു അനുകരണീയ മാതൃകയായി മാറിയിരിക്കുന്നു. വള്ളങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യങ്ങള്‍, അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള എല്ലാവിധ പരിശോധനകള്‍ക്കും ശേഷമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തിക്കൊണ്ട്, പൊതുവിപണിയിലേതിനേക്കാള്‍ 50% വരെ വിലക്കുറവില്‍ ഇവ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന കൊഞ്ച്, നെയ്മീന്‍, കരിമീന്‍ പോലുള്ള വിലയേറിയ മത്സ്യങ്ങള്‍ പോലും ഈ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്നു. സാധാരണ സ്റ്റാളുകളില്‍ കണ്ടുവരുന്ന കോഴി ഇറച്ചിയുടെ വില്‍പ്പന രീതി പൂര്‍ണ്ണമായും ഒഴിവാക്കി, വൃത്തിയാക്കിയ കോഴിയിറച്ചിയുടെ തൂക്കം മാത്രം കണക്കാക്കി, അത് 50% വിലക്കുറവില്‍ വില്‍ക്കുന്ന നൂതന സംവിധാനവും ട്വന്റി20 നടപ്പിലാക്കി. ഗുണമേന്മയും ന്യായമായ വിലയും ഒരുമിച്ച് നല്‍കുന്ന ഈ മാര്‍ക്കറ്റ്, ഭക്ഷ്യവിപണിയിലെ ചൂഷണത്തിനെതിരായ ജനപക്ഷ ഭരണത്തിന്റെ ശക്തമായ മറുപടിയാണ്.
















