പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് മികച്ച വിജയം കരസ്ഥമാക്കിയ തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20യുടെ പുതിയ സാരഥികള്‍ അധികാരമേല്‍ക്കുന്നു. 21-12-2025 ഞായറാഴ്ച രാവിലെ 10ന് തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്വന്റി20യുടെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പ്രിന്‍സി എല്‍ദോ (വാര്‍ഡ് 5 – ചെമ്മനാട് സൗത്ത്), മോള്‍സി ജോസഫ് (വാര്‍ഡ് 7 – മോനപ്പിള്ളി), അനി കെ. മത്തായി (വാര്‍ഡ് 8 – വെങ്കിടി), ബിന്‍സി സജീവ് (വാര്‍ഡ് 9 – മരങ്ങാട്ടുള്ളി), നാന്‍സി റോയി (വാര്‍ഡ് 11 – തിരുവാണിയൂര്‍ സൗത്ത് ), വില്‍മ ജോര്‍ജ് (വാര്‍ഡ് 12 – തിരുവാണിയൂര്‍ സിറ്റി), റെജി വര്‍ഗീസ് (വാര്‍ഡ് 13 – കണ്യാട്ടുനിരപ്പ്), ജിന്‍സി ജോര്‍ജ് (വാര്‍ഡ് 17 – മുരിയമംഗലം), ശ്രീരഞ്ജിനി എസ്.എന്‍ (വാര്‍ഡ് 18 – മാമല) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
















