തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഐക്കരനാട് പഞ്ചായത്തിന്റെ ഭരണകര്‍ത്താക്കളായി ട്വന്റി20യുടെ കരുത്തുറ്റ സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റായി ഡീനാ ദീപക് എന്നിവരാണ് ചുമതലയേറ്റത്.
ഇവര്‍ക്കൊപ്പം എബി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസനം, അനിത സി.കെ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, കുര്യാക്കോസ് ടി.വി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യം-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു.
















