ഒരുകാലത്ത് കിഴക്കമ്പലത്തെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്ന പൊതുകിണറുകള്‍ ഇന്ന് വീണ്ടും സജീവമായിരിക്കുന്നു. മാലിന്യങ്ങളടിഞ്ഞ് ഉപയോഗശൂന്യമായിത്തീര്‍ന്നിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പൊതുകിണറുകള്‍ക്ക് ഏറ്റെടുത്ത് സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്വന്റി20 അവയ്ക്ക് പുതുജീവന്‍ നല്‍കിയത്. ചെളിയും പായലും നിറഞ്ഞിരുന്ന കിണറുകള്‍ പൂര്‍ണമായി വൃത്തിയാക്കി, ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ശാസ്ത്രീയമായ ജലപരിശോധനകളും നടത്തി. വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയശേഷം ഈ കിണറുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകാടുത്തു.
പൊതുകിണറുകളുടെ പുനരുദ്ധാരണത്തിലൂടെ ഗ്രാമത്തിലെ പൊതു ജലസ്രോതസ്സുകള്‍ വീണ്ടും ഉപയോഗപ്രദമാവുകയും, കുടിവെള്ള ലഭ്യത മെച്ചപ്പെടുകയും ചെയ്തു. ട്വന്റി20യുടെ ഈ സംരംഭം ജലസുരക്ഷ ഉറപ്പാക്കുന്നതിലുപരി, സമൂഹത്തില്‍ പരിസ്ഥിതി ബോധവും കൂട്ടായ്മയും പുനര്‍സ്ഥാപിച്ചു. വെള്ളത്തിന്റെ മൂല്യം തിരിച്ചറിയാനും ജലസ്രോതസ്സുകളെ സംരക്ഷിക്കാനും ഈ പ്രവര്‍ത്തനം ഗ്രാമവാസികള്‍ക്ക് പ്രചോദനമായി.
















