ജീവന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. കനത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കിഴക്കമ്പലത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങളാണ്. വേനല്‍കാലത്ത് കിണറുകള്‍ വറ്റുന്നതും പൈപ്പ് കണക്ഷനുകളില്‍ കുടിവെള്ളമെത്താത്തതും ജനജീവിതം ദുസ്സഹമാക്കി. ഇടത്-വലത് പക്ഷങ്ങള്‍ മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാതിരുന്ന, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ട്വന്റി20 അറുതിവരുത്തി. കിഴക്കമ്പലത്തെ അര്‍ഹരായ 723 കുടുംബങ്ങള്‍ക്ക് പുതിയ കിണറുകള്‍ നിര്‍മിച്ചുനല്‍കിയാണ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ട്വന്റി20 ശാശ്വത പരിഹാരം കണ്ടെത്തിയത്. സുരക്ഷിതമായ ശുദ്ധജല ലഭ്യത വീട്ടുമുറ്റത്ത് ഉറപ്പാക്കുകവഴി ആരോഗ്യകരമായ ജീവിതസാഹചര്യം സാധ്യമാക്കുകയെന്ന ട്വന്റി20യുടെ ദീര്‍ഘവീക്ഷണമാണ് വ്യക്തമാക്കുന്നത്.
















