കിഴക്കമ്പലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് ട്വന്റി20യുടെ നേതൃത്വത്തില്‍ 2312 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടപ്പാക്കി വരുന്നു. നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള ഈ ശ്രമം പഞ്ചായത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും യന്ത്രവല്‍ക്കരണവും നല്‍കിക്കൊണ്ട്, നഷ്ടത്തിലായിരുന്ന നെല്‍കൃഷിയെ ലാഭകരമായ ഒരു വരുമാന മാര്‍ഗ്ഗമായി തിരികെ കൊണ്ടുവരാന്‍ ഈ സംരംഭത്തിലൂടെ സാധിച്ചു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അതുവഴി നെല്ലുല്‍പ്പാദനത്തില്‍ പഞ്ചായത്തിന് സ്വയംപര്യാപ്തത നേടാനും സാധിച്ചു.
















