Home Election News 3.75 ലക്ഷം നേന്ത്രവാഴ വിത്തുകള്‍: കര്‍ഷകരുടെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ട്വന്റി 20

3.75 ലക്ഷം നേന്ത്രവാഴ വിത്തുകള്‍: കര്‍ഷകരുടെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ട്വന്റി 20

32
0

കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ട്വന്റി 20 നടത്തിവരുന്ന കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, 3.75 ലക്ഷം നേന്ത്രവാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യതത്. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വാഴക്കൃഷി പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സ്ഥിരവും അധികവുമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം, വിളവെടുക്കുന്ന വാഴക്കുലകള്‍ ന്യായവിലയ്ക്ക് സംഭരിക്കാനും ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാനുമാണ് പദ്ധതി ലക്ഷ്യം വെച്ചത്. ഈ സംരംഭത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും, കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കുന്ന സുസ്ഥിരമായ ഒരു കാര്‍ഷിക ശൃംഖല സ്ഥാപിക്കുകയും ചെയ്യുകയാണ് ട്വന്റി20.

LEAVE A REPLY

Please enter your comment!
Please enter your name here