കര്‍ഷകരുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ട്വന്റി20 ജാതിക്കൃഷിക്ക് പ്രോത്സാഹനം നല്‍കിയത്. ഇതിന്റെ ഭാഗമായി, 47,300 ജാതിത്തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ജാതിക്കൃഷിക്ക് കുറഞ്ഞ പരിപാലനം മതി എന്നതിനാലും ഇതിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി മൂല്യമുള്ളതിനാലും കര്‍ഷകര്‍ക്ക് ഇത് സ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച് ജാതിയുടെ ആദായം ദീര്‍ഘകാലത്തേക്ക് കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ട്വന്റി20 ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
















