ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
നാട്ടുകാർ റോഡിനായി സ്ഥലം വിട്ടുനൽകിയിരുന്നുവെങ്കിലും, പദ്ധതി നടപ്പാകാതെ കിടക്കുകയായിരുന്നു. ഇതോടെ പ്രദേശം കാടുപിടിച്ച് ഗതാഗതത്തിന് പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള ട്വന്റി20യുടെ ആസൂത്രിത ഇടപെടലുകളും വ്യക്തമായ വികസന ദർശനവുമാണ് തീണ്ടാപ്പാറ റോഡിന് ഇപ്പോൾ ശാപമോക്ഷം നേടിക്കൊടുത്തത്.
റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും, പ്രദേശത്തിന് സമഗ്ര പുരോഗതി കൈവരിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വാക്കുകളിലല്ല, പ്രവൃത്തിയിലൂടെയുള്ള വികസനമാണ് ട്വന്റി20യുടെ രാഷ്ട്രീയം.
















