Home Election News മരുന്നുകള്‍ക്ക് 50% വിലക്കുറവുമായി ട്വന്റി20 മെഡിക്കല്‍ ഷോപ്പ്

മരുന്നുകള്‍ക്ക് 50% വിലക്കുറവുമായി ട്വന്റി20 മെഡിക്കല്‍ ഷോപ്പ്

40
0

ഇന്ന് പല നിര്‍ധന കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതിന് പ്രധാന കാരണം, അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനായി പണം മുടക്കുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിലയേറിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍, നിര്‍ധനരായ രോഗികള്‍ക്ക് അവ ഒഴിവാക്കേണ്ടിവരുന്നു. ഇത് രോഗം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനും തല്‍ഫലമായി, പലര്‍ക്കും അകാലത്തില്‍ ജീവന്‍ നഷ്ടമാകുന്നതിനും ഇടയാക്കാറുണ്ട്.

ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലാണ് ട്വന്റി20 മെഡിക്കല്‍ ഷോപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ മെഡിക്കല്‍ ഷോപ്പുകളിലൂടെ, എല്ലാ രോഗങ്ങള്‍ക്കുമുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ 50% വരെ വിലക്കുറവില്‍ രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. ട്വന്റി20യുടെ ഈ ഇടപെടലിലൂടെ, സാധാരണക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here