Home Election News പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി

പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി

71
0

പഞ്ചായത്ത് തലത്തില്‍ ട്വന്റി20യുടെ വികസ മുന്നേറ്റങ്ങളില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 പഴങ്ങനാടിലെ കടമ്പ്രയാറിനോട് ചേര്‍ന്നുകിടക്കുന്ന റോഡാണ് പുതുശ്ശേരിക്കടവ് പാലം റോഡ്. 880 മീറ്റര്‍ നീളമുള്ള ഈ റോഡിന്റെ റീ ടാറിങ്ങിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്.

മികച്ച ഗുണമേന്മയും റോഡിന്റെ വീതിയും ദീര്‍ഘകാല സുരക്ഷയും ഉറപ്പുവരുത്തിയാണ് റീ ടാറിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്ക് റോഡ് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നുനല്‍കി. ടാറിംങ്ങ് പൂര്‍ത്തിയതോടുകൂടി പള്ളിക്കര, കാക്കനാട്, ഇന്‍ഫോപാര്‍ക്ക് മേഖലയിലേക്കുള്ള യാത്ര സുഗമമാകുമെന്ന് വാര്‍ഡ് മെമ്പര്‍ ഷീബ എ.ആര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here