Home Election News വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി

വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി

61
0

വിദ്യ എന്നത് വെറുമൊരു ‘അഭ്യാസം’ എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന അംഗനവാടികളില്‍ നിന്നാണ്. ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ ആദ്യഘട്ടം മുതല്‍ ശ്രദ്ധിക്കുകയും, തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കാന്‍ പ്രാ പ്തരാക്കുകയും ചെയ്യുക എന്നതാണ് ടന്റി20യുടെ ലക്ഷ്യം. ഹൈടെക് അംഗനവാടികള്‍ മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ സ്‌കുളുകളുടെ നിര്‍മ്മാണം വരെ നീളുന്ന ഈ ഇടപെടലുകള്‍, സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ട്വന്റി20യുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്.

വളരെ ശോചനീയാവസ്ഥയിലായിരുന്നു പഞ്ചായത്തുകളിലെ അങ്കണവാടികള്‍ പലതും. ട്വന്റി20 ഭരണസമിതിയുടെ ഇടപെടലോടെ ഈ ചിത്രം മാറി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഈ അംഗനവാടികളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. ഇന്ന് ഇവയില്‍ പലതും കിന്‍ഡര്‍ ഗാര്‍ഡന്‍ മോഡലില്‍ ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ പുതിയ അംഗനവാടികളുടെ പ്രധാന പ്രത്യേകതകള്‍ ഇവയാണ്: കുട്ടികള്‍ ക്ക് സുരക്ഷിതമായി കളിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങള്‍, അവരുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുന്ന ഗുണമേന്മയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം, കൂടാതെ കുട്ടികളെ സ്‌നേഹത്തോടെ പരിപാലിക്കാന്‍ പരിശീലനം ലഭിച്ച കെയര്‍ ടേക്കര്‍മാര്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ, സാധാരണക്കാരുടെ മക്കള്‍ക്ക് പോലും മികച്ച ശിശുപരിപാലനവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ ട്വന്റി20ക്ക് സാധിച്ചു.

സാധാരണക്കാരുടെ മക്കള്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത് ട്വന്റി20യുടെ ദീര്‍ഘ വീക്ഷണമാണ്. വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിര്‍മ്മാണം. വിലങ്ങ്, മലയിടംതുരുത്ത്, കിഴക്കമ്പലം എന്നീ സര്‍ക്കാര്‍ സ്‌കൂളുകളെയാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പണി കഴിപ്പിച്ചത്. ഈ പദ്ധതിയുടെ സേവനം 900 കുട്ടികള്‍ക്കാണ് നിലവില്‍ ലഭിക്കുന്നത്. ഇത് പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. വിദ്യാഭ്യാസത്തിന് യാത്രാക്ലേശം ഒരു തടസ്സമാകരുത് എന്ന കാഴ്ചപ്പാടോടെ, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ട്വന്റി20 ഒരു സുപ്രധാന പദ്ധതി നടപ്പാക്കി. പഞ്ചായത്തിന് കീഴിലെ 3 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് (കുമ്മനോട് സ്‌കൂള്‍, ഊരക്കാട് സ് കൂള്‍, പഴങ്ങനാട് സ്‌കൂള്‍) എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്‌കൂള്‍ ബസുകള്‍ ട്വന്റി20 സൗജന്യമായി കൈമാറി. ഇതിലൂടെ, പൊതുഗതാഗതത്തെ ആശ്രയിക്കാതെ, തികച്ചും സൗജന്യമായി സൗകര്യപ്രദമായ യാത്ര കുട്ടികള്‍ക്കായി ഒരുക്കാന്‍ സാധിച്ചു. സമയബന്ധിതമായി സ്‌കൂളില്‍ എത്താനും സുരക്ഷിതമായി വീടണയാനും ഈ സൗകര്യം കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ സഹായിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് വിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകരുതെന്ന ട്വന്റി20യുടെ അടിയുറച്ച തീരുമാനം, നിരവധി കുട്ടികളുടെ ഭാവിയെ സുരക്ഷിതമാക്കാന്‍ സഹായിച്ചു. വിദ്യാഭ്യാസത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 സമഗ്രമായ പദ്ധതികള്‍ നടപ്പാക്കിയത്.

പഠനനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളെ ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ ശാക്തീകരിക്കുന്നതിനും വേണ്ടി, വിവിധ സ്‌കൂളുകള്‍ക്ക് ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിച്ചു നല്‍കി. ഇത് ആധുനിക പഠന രീതികളുമായി വിദ്യാര്‍ത്ഥികളെ അടുപ്പിക്കാന്‍ സഹായിച്ചു. കൂടാതെ, പഠനഭാരം കുറയ്ക്കുന്നതിനായി മികച്ച ബ്രാന്‍ഡുകളുടെ പഠനോപ കരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. പരീക്ഷയില്‍ മികച്ച വിജയം കാഴ്ച് വയ്ക്കുന്ന കുട്ടികള്‍ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ച് പ്രോത്സാഹനം നല്‍കുന്നത് വി ുദ്യാര്‍ത്ഥികളില്‍ പഠനത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹനാകുംവിധം ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനും പഞ്ചായത്തുകളും ട്വന്റി20യും ജനങ്ങളോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുന്നു. ജനസേവന പാതയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്താണ്, ഇത്തരത്തില്‍ ഓരോ മേഖലയിലും ട്വന്റി20 നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here